ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചാരം: Crime Thriller


നോക്കി നിൽക്കെ ഒരു പിടി ചാരമായി മാറിയ അഞ്ചു സുന്ദരികളുടെ കഥ. ഉള്ളിൽ നിന്നും നീറി പുകഞ്ഞു ചാമ്പലായി മാറിയ യുവതികളുടെ മരണം അന്വേഷിക്കുന്ന അൻവർ സാദത്ത് കണ്ടെത്തുന്നത് തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു. 
സിസിലിയുടെ മരണം അന്‍വറിനെ മറ്റു തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഒരു പക്ഷെ ഇതൊരു കൊലപാതകം ആയിക്കൂടെ? ദുരൂഹമായ സാഹചര്യത്തില്‍ സ്വയം കത്തിയെരിഞ്ഞു രണ്ടു സ്ത്രീകള്‍ മരിക്കുക. അതും അസ്വാഭാവികമായ രീതിയില്‍ ഭക്ഷണം കഴിച്ച ശേഷം. മുറിയില്‍ ഊദ് കത്തിച്ചു വച്ച ശേഷം മരണത്തിനു കീഴ്പ്പെടുക. അതൊന്നും യാദൃശ്ചികം അല്ല എന്ന് തന്നെ അയാള്‍ക്ക്‌ തോന്നി. ആരോ പ്ലാന്‍ ചെയ്തു ചെയ്യിപ്പിച്ച പോലെ. ഒരു പക്ഷെ ഇതെല്ലാം ഒരു പ്ളാന്ട് മര്‍ഡര്‍ ആയിക്കൂടെന്നുണ്ടോ? പക്ഷെ എന്തില്‍ പിടിച്ചന്വേഷിക്കും? ഔദ്യോഗികമായ ഒരന്വേഷണത്തിനു യാതൊരു സാധ്യതയും കാണുന്നില്ല. അപകട മരണം, എന്ന രീതിയിലാണ് പോലീസ് അന്വേഷണം. തന്റെ സ്റ്റേഷന്‍ പരിധിയില്‍ അല്ലാത്തതിനാല്‍ കൂടുതല്‍ ഒന്നും ചെയ്യാനും ആകില്ല.
കിട്ടിയ വിവരങ്ങള്‍ വച്ച് അനൌദ്യോഗികമായി അന്‍വര്‍ ഒരു അന്വേഷണം നടത്തി നോക്കി. പക്ഷെ ഒരു തുമ്പും കിട്ടിയില്ല. 
ദിവസങ്ങള്‍ കടന്നു പോയി. മൂന്നാമതും ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. സമാനമായ രീതിയില്‍. ഇത്തവണ അത് ബാന്‍ഗ്ലൂരില്‍ ആണെന്ന് മാത്രം. അറിഞ്ഞപ്പോള്‍ അല്പം വൈകിയെങ്കിലും അന്‍വര്‍ അതെപ്പറ്റി അന്വേഷിച്ചു. എല്ലാം സമാനമായ രീതിയില്‍. മൂന്ന് സ്ത്രീകളും ആ ലാപ്ടോപ്പിലെ സ്വകാര്യ വീഡിയോകളില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഉണ്ടായിരുന്നവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അന്‍വറിന്‍റെ സംശയം അതില്‍ കേന്ദ്രീകരിച്ചതായി. നിഷീമയുടെ കാമുകന്‍ ജയിലില്‍ തന്നെയാണെന്നും, അയാള്‍ക്ക് ആ മരണങ്ങളില്‍ യാതൊരു പങ്കുമില്ലെന്നും അന്‍വര്‍ കണ്ടെത്തി.


Buy here : https://www.amazon.in/dp/B07L1S4QSC



കഥ, പുസ്തകം, ഫാന്റസി, ബുക്ക്‌, സയന്‍സ് ഫിക്ഷന്‍, crime thriller, katha, kathaakaaran, kathakal, malayalam, stories, mallu, malayalam stories, story, suspense thriller, 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Henri the genius-gravity machine

Buy Now Paperback/perfect binding 134 pages Category: Fiction- fantasy/science fiction Publisher: Self published (01 February 2018) Language: Malayalam ISBN-10: 9353003326 ISBN-13: 978-9353003326 Product Dimensions: 12.7 x 0.85 x 20.32 cm (5x8 inch) ഹെന്റ്രി ദി ജീനിയസ്. ഗ്രാവിറ്റി മെഷീനും അറിയപ്പെടാത്ത കണ്ടു പിടിത്തവും,ഹെന്റ്രി ദി ജീനിയസ്- അറിയപ്പെടാത്ത ദ്വീപ്‌  എന്നീ രണ്ട് പുസ്തകങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. സസ്പെന്‍സും നിഗൂഢതയും നിറഞ്ഞ ഒരു ഫാന്റസി കഥ. സാഹസികതയുടെ പടവുകള്‍ ഏറി ബുദ്ധിയും ധൈര്യവും ചോദ്യം ചെയ്തു കൊണ്ട് ഹെന്റ്രി എന്ന ബാലന് നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളുടെ ത്രസിപ്പിക്കുന്ന കഥ. പ്രേതങ്ങളും പിശാചുക്കളും തിമിര്‍ത്തു വാഴുന്നു എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഹെല്‍പ്പോ എന്ന മലയില്‍ അവിചാരിതമായി എത്തിപ്പെടുന്ന ഹെന്റ്രി അതി ജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുടെ കഥ.  ആ മല നിരകളില്‍ നിറഞ്ഞാടിയ പിശാചുക്കളെയും പ്രേതങ്ങളെയും തന്‍റെ ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് നേരിട്ട ഹെന്റ്രി അവിടെ നിന്നും രക്ഷപ്പെടാന്‍ തന്‍റെ തന്നെ കണ്ടുപിടിത്തമായ ഗ്രാവിറ്റി മെ...

നിഗര്‍ കോമെറ്റാ 1 (ഹെന്റ്രി ദി ജീനിയസ് Book 2)

ഗ്രാവിറ്റി മെഷീന് (ഹെന്റ്രി ദി ജീനിയസ് 1) എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം.  ബഹിരാകാശത്ത് വച്ച് മി ബര്‍ണാഡ് ഹെന്റിയോട് ടൈം ട്രാവല്‍ എന്ന സംഗതിയെ പറ്റി പറയുന്നു. ഹെൽപോ യില്‍ വച്ച് ഹെന്‍ട്രി ടൈം ട്രാവല്‍ നടത്തി എന്ന് സംശയം പറയുന്നു. സംശയ നിവാരണത്തിനായി അവർ പോവുന്നത് യുറാനസിലേക്ക് ആയിരുന്നു. അവിടെ അപ്രതീക്ഷിതമായ ചില അപകടങ്ങൾ അവര്‍ക്കു നേരിടേണ്ടി വരുന്നു.  ചന്ദ്ര ബാബു എന്ന സയന്റിസ്റ്റ് ടൈം ട്രാവല്‍ സത്യമാണെന്ന് തിരിച്ചറിയുന്നു. ഹെൽപോ മല നിരകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടി അദ്ദേഹം പുറപ്പെടുന്നു.  തമോ ശക്തികള്‍ തങ്ങളെ നിരീക്ഷിക്കുന്നതായി ബര്‍ണാഡ് മനസ്സിലാക്കുന്നു. നിഗര്‍ കോമെറ്റാ 1 (ഹെന്റ്രി ദി ജീനിയസ് Book 2)

ഹെന്റ്രി ദി ജീനിയസ് - അറിയപ്പെടാത്ത ദ്വീപ്‌

               ഇതേ സമയം കപ്പലിലുള്ളവരെല്ലാം തന്നെ പരിഭ്രാന്തരായിരുന്നു. തങ്ങള്‍ക്കു ചുറ്റിലും എന്തോ സംഭവിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കി. കാരണം സമുദ്ര ജീവികളെല്ലാം സമുദ്രോപരിതലത്തിലേക്ക് പൊങ്ങി വരുന്നു. അവിടെ തുള്ളി മറിയുന്നു. അവരുടെ ചുറ്റിലും കണ്ണെത്താ ദൂരത്തോളം കടലില്‍ പരന്നു കിടക്കുകയാണ് സമുദ്ര ജീവികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒപ്പം പച്ച നിറത്തില്‍ വെട്ടി തിളങ്ങുന്ന കുമിളകളും. അത് കപ്പലില്‍ തട്ടേണ്ടുന്ന താമസം തീ പിടിക്കുന്നു. കപ്പലിലുള്ളവര്‍ ഭീതിയോടെ ആ കാഴ്ചകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നോക്കി നിന്നു. ഭീകരന്‍മാരും സുന്ദരന്മാരുമായ ജല ജീവികള്‍ നിറഞ്ഞു പൊന്തുകയാണ്.