ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിഴല്‍ കൊലയാളി

നിഴല്‍ കൊലയാളി- തികച്ചും വ്യത്യസ്തമായ ഒരു സൈക്കോ ത്രില്ലര്‍ ഡിറ്റക്റ്റീവ് കഥ. തീര്‍ത്തും അപ്രതീക്ഷിതമായി ചിലരുടെ നിഴലുകള്‍ അപ്രത്യക്ഷമാകുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം അവരെല്ലാം ആത്മഹത്യ ചെയ്യുന്നു. സമൂഹത്തിലെ പ്രബലരായ ആ വ്യക്തികളുടെ മരണം അന്വേഷിക്കുന്ന ഇന്‍സ്പെക്റ്റര്‍ സാജന്‍ ജോസഫിന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ നിഴല്‍ കൊലയാളി സാജനെയും വെറുതെ വിടുന്നില്ല. നിഴലുകള്‍ അപ്രത്യക്ഷമാവുന്നതിനെ പറ്റിയും നിഴല്‍ കൊലയാളിയെ പറ്റിയും അന്വേഷിക്കാന്‍ ഒരു അപസര്‍പ്പകന്‍ അഥവാ ഡിറ്റക്റ്റീവ് വരുന്നു. അദ്ദേഹം അമാനുഷിക ശക്തിയായ നിഴല്‍ കൊലയാളിയെ കുടുക്കുമോ, എങ്കില്‍ എങ്ങനെ എന്നതാണ് ഈ കഥ.  ഏതോ ഒരു ദുഷ്ട ശക്തി തന്റെ ഭര്‍ത്താവിനെ വേട്ടയാടിയിരുന്നു എന്ന് ആ സ്ത്രീയും ശക്തമായി വിശ്വസിച്ചു. കാരണം ഉച്ച നേരങ്ങളില്‍, ഭര്‍ത്താവിനു വെകിളി പിടിക്കുന്ന സമയങ്ങളില്‍, അദ്ദേഹത്തിന്‍റെ നിഴല്‍ അപ്രത്യക്ഷമാകാറുണ്ടായിരുന്നുവത്രേ. അതവര്‍ പലപ്പോഴും കാണുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഭര്‍ത്താവിനു ഭ്രാന്തോ മറ്റു മാനസിക പ്രശ്നങ്ങളോ ഇല്ലെന്നു അവര്‍ മനസ്സിലാക്കുന്നതും ചില പൂജാ കര്‍മങ്ങളും വഴിപാടുകളും

ചാരം: Crime Thriller

നോക്കി നിൽക്കെ ഒരു പിടി ചാരമായി മാറിയ അഞ്ചു സുന്ദരികളുടെ കഥ. ഉള്ളിൽ നിന്നും നീറി പുകഞ്ഞു ചാമ്പലായി മാറിയ യുവതികളുടെ മരണം അന്വേഷിക്കുന്ന അൻവർ സാദത്ത് കണ്ടെത്തുന്നത് തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു.  സിസിലിയുടെ മരണം അന്‍വറിനെ മറ്റു തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഒരു പക്ഷെ ഇതൊരു കൊലപാതകം ആയിക്കൂടെ? ദുരൂഹമായ സാഹചര്യത്തില്‍ സ്വയം കത്തിയെരിഞ്ഞു രണ്ടു സ്ത്രീകള്‍ മരിക്കുക. അതും അസ്വാഭാവികമായ രീതിയില്‍ ഭക്ഷണം കഴിച്ച ശേഷം. മുറിയില്‍ ഊദ് കത്തിച്ചു വച്ച ശേഷം മരണത്തിനു കീഴ്പ്പെടുക. അതൊന്നും യാദൃശ്ചികം അല്ല എന്ന് തന്നെ അയാള്‍ക്ക്‌ തോന്നി. ആരോ പ്ലാന്‍ ചെയ്തു ചെയ്യിപ്പിച്ച പോലെ. ഒരു പക്ഷെ ഇതെല്ലാം ഒരു പ്ളാന്ട് മര്‍ഡര്‍ ആയിക്കൂടെന്നുണ്ടോ? പക്ഷെ എന്തില്‍ പിടിച്ചന്വേഷിക്കും? ഔദ്യോഗികമായ ഒരന്വേഷണത്തിനു യാതൊരു സാധ്യതയും കാണുന്നില്ല. അപകട മരണം, എന്ന രീതിയിലാണ് പോലീസ് അന്വേഷണം. തന്റെ സ്റ്റേഷന്‍ പരിധിയില്‍ അല്ലാത്തതിനാല്‍ കൂടുതല്‍ ഒന്നും ചെയ്യാനും ആകില്ല. കിട്ടിയ വിവരങ്ങള്‍ വച്ച് അനൌദ്യോഗികമായി അന്‍വര്‍ ഒരു അന്വേഷണം നടത്തി നോക്കി. പക്ഷെ ഒരു തുമ്പും കിട്ടിയില്ല.  ദിവസങ്ങള്‍

സ്റ്റെല്ലയുടെ തിരോധാനം: Crime Thriller

A crime investigation story. സ്റ്റെല്ല എന്ന അതി സുന്ദരിയെ കാണാതായി എന്ന പരാതി ലഭിച്ചപ്പോള്‍ ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്ത്‌ വളരെ ലാഘവമായാണ് അന്വേഷിച്ചത്. കാരണം അവള്‍ കാമുകനോടൊപ്പം ഒളിച്ചോടിയതാവും എന്ന് തന്നെ അയാള്‍ കരുതി. പക്ഷേ കൂടുതല്‍ അന്വേഷിക്കുന്തോറും സ്റ്റെല്ലയുടെ തിരോധാനം വളരെ സങ്കീര്‍ണ്ണമായ ഒരു കേസ് ആണെന്ന് അന്‍വര്‍ മനസ്സിലാക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കുടുക്കുകള്‍ അഴിച്ചെടുക്കുകയും സ്റ്റെല്ല കേസ് ക്ലോസ് ചെയ്യുകയും ചെയ്യുന്ന അന്‍വറിന്റെ ഊര്‍ജ്ജിതമായ അന്വേഷണങ്ങള്‍ ആണ് ഈ കഥ. Buy Here :  https://www.amazon.in/dp/B07KDF3B8N കഥ, ബുക്ക്‌, സയന്‍സ് ഫിക്ഷന്‍, suspense thriller, stories, story, malayalam stories, mallu, malayalam, crime thriller, detective, police story