ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിഴല്‍ കൊലയാളി


നിഴല്‍ കൊലയാളി- തികച്ചും വ്യത്യസ്തമായ ഒരു സൈക്കോ ത്രില്ലര്‍ ഡിറ്റക്റ്റീവ് കഥ. തീര്‍ത്തും അപ്രതീക്ഷിതമായി ചിലരുടെ നിഴലുകള്‍ അപ്രത്യക്ഷമാകുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം അവരെല്ലാം ആത്മഹത്യ ചെയ്യുന്നു. സമൂഹത്തിലെ പ്രബലരായ ആ വ്യക്തികളുടെ മരണം അന്വേഷിക്കുന്ന ഇന്‍സ്പെക്റ്റര്‍ സാജന്‍ ജോസഫിന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ നിഴല്‍ കൊലയാളി സാജനെയും വെറുതെ വിടുന്നില്ല. നിഴലുകള്‍ അപ്രത്യക്ഷമാവുന്നതിനെ പറ്റിയും നിഴല്‍ കൊലയാളിയെ പറ്റിയും അന്വേഷിക്കാന്‍ ഒരു അപസര്‍പ്പകന്‍ അഥവാ ഡിറ്റക്റ്റീവ് വരുന്നു. അദ്ദേഹം അമാനുഷിക ശക്തിയായ നിഴല്‍ കൊലയാളിയെ കുടുക്കുമോ, എങ്കില്‍ എങ്ങനെ എന്നതാണ് ഈ കഥ. 

ഏതോ ഒരു ദുഷ്ട ശക്തി തന്റെ ഭര്‍ത്താവിനെ വേട്ടയാടിയിരുന്നു എന്ന് ആ സ്ത്രീയും ശക്തമായി വിശ്വസിച്ചു. കാരണം ഉച്ച നേരങ്ങളില്‍, ഭര്‍ത്താവിനു വെകിളി പിടിക്കുന്ന സമയങ്ങളില്‍, അദ്ദേഹത്തിന്‍റെ നിഴല്‍ അപ്രത്യക്ഷമാകാറുണ്ടായിരുന്നുവത്രേ. അതവര്‍ പലപ്പോഴും കാണുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഭര്‍ത്താവിനു ഭ്രാന്തോ മറ്റു മാനസിക പ്രശ്നങ്ങളോ ഇല്ലെന്നു അവര്‍ മനസ്സിലാക്കുന്നതും ചില പൂജാ കര്‍മങ്ങളും വഴിപാടുകളും നടത്തുന്നതും. എന്നാല്‍ കണ്ണന്‍ മേനോന്‍ പലപ്പോഴും അതിനെ എതിര്‍ത്തിരുന്നു. തന്റെ കൂടെയുള്ള പൈശാചിക ശക്തിയെ പ്രകോപിക്കുന്നത് ശരിയായ ഏര്‍പ്പാടല്ലെന്നും തല്‍ക്കാലം അടങ്ങിയിരിക്കുകയേ നിവര്‍ത്തിയുള്ളൂ എന്നും കണ്ണന്‍ മേനോന്‍ താക്കീത് ചെയ്തു. അദ്ദേഹം അറിയാതെ ഒരു വലിയ ഹോമം ചെയ്തതിന്‍റെ പിറ്റേന്നാണ് ടെറസ്സില്‍ നിന്നും ചാടി മേനോന്‍ ആത്മഹത്യ ചെയ്യുന്നത്.
വളരെ വിചിത്രമായി തോന്നി ആ കാര്യങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. സാജന്‍ അത് കമ്മീഷണറോട് സൂചിപ്പിക്കുകയും ചെയ്തു. 
“സാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, ഇത് പ്രേതവും പിശാചുമൊന്നുമായിരിക്കില്ല. എനിക്ക് തോന്നുന്നത് അയാളുടെയും ഭാര്യയുടെയും മാനസിക നില ഒരുമിച്ചു തകരാറില്‍ ആയി എന്നാണു. അല്ലെങ്കില്‍ നിഴല്‍ അപ്രത്യക്ഷമായി എന്നൊക്കെ പറയുമോ? ആദ്യം നിഴലിനെ കൊല്ലുക, പിന്നെ അതിന്റെ ഉടമയെ കൊല്ലുക, അതും കുറെ നാള്‍ ഭയപ്പെടുത്തിയ ശേഷം. ഒന്നുകില്‍ ആ സ്ത്രീ കള്ളം പറയുകയാണ്‌, അല്ലെങ്കില്‍ അവര്‍ക്ക് ശരിക്കും...”
“സാജന്‍ വേണ്ട, അവരെ കുറിച്ച് അങ്ങനെയൊന്നും പറയരുത്. എനിക്കറിയാം അവര്‍ വളരെ നല്ല സ്ത്രീയാണ്. കണ്ണന്‍ മേനോനെ പോലെ അവരും ബൌദ്ധികമായി ഉയര്‍ന്ന നിലയില്‍ തന്നെയാണ്. അങ്ങനെ അവര്‍ ഉറപ്പിച്ചു പറയുന്നുണ്ടെങ്കില്‍ എന്തെങ്കിലും കാര്യം കാണും.”
“സാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, യൂ മീന്‍ എ സൂപ്പര്‍ നാച്ചുറല്‍ തിംഗ്?



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Henri the genius-gravity machine

Buy Now Paperback/perfect binding 134 pages Category: Fiction- fantasy/science fiction Publisher: Self published (01 February 2018) Language: Malayalam ISBN-10: 9353003326 ISBN-13: 978-9353003326 Product Dimensions: 12.7 x 0.85 x 20.32 cm (5x8 inch) ഹെന്റ്രി ദി ജീനിയസ്. ഗ്രാവിറ്റി മെഷീനും അറിയപ്പെടാത്ത കണ്ടു പിടിത്തവും,ഹെന്റ്രി ദി ജീനിയസ്- അറിയപ്പെടാത്ത ദ്വീപ്‌  എന്നീ രണ്ട് പുസ്തകങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. സസ്പെന്‍സും നിഗൂഢതയും നിറഞ്ഞ ഒരു ഫാന്റസി കഥ. സാഹസികതയുടെ പടവുകള്‍ ഏറി ബുദ്ധിയും ധൈര്യവും ചോദ്യം ചെയ്തു കൊണ്ട് ഹെന്റ്രി എന്ന ബാലന് നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളുടെ ത്രസിപ്പിക്കുന്ന കഥ. പ്രേതങ്ങളും പിശാചുക്കളും തിമിര്‍ത്തു വാഴുന്നു എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഹെല്‍പ്പോ എന്ന മലയില്‍ അവിചാരിതമായി എത്തിപ്പെടുന്ന ഹെന്റ്രി അതി ജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുടെ കഥ.  ആ മല നിരകളില്‍ നിറഞ്ഞാടിയ പിശാചുക്കളെയും പ്രേതങ്ങളെയും തന്‍റെ ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് നേരിട്ട ഹെന്റ്രി അവിടെ നിന്നും രക്ഷപ്പെടാന്‍ തന്‍റെ തന്നെ കണ്ടുപിടിത്തമായ ഗ്രാവിറ്റി മെ...

നിഗര്‍ കോമെറ്റാ 1 (ഹെന്റ്രി ദി ജീനിയസ് Book 2)

ഗ്രാവിറ്റി മെഷീന് (ഹെന്റ്രി ദി ജീനിയസ് 1) എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം.  ബഹിരാകാശത്ത് വച്ച് മി ബര്‍ണാഡ് ഹെന്റിയോട് ടൈം ട്രാവല്‍ എന്ന സംഗതിയെ പറ്റി പറയുന്നു. ഹെൽപോ യില്‍ വച്ച് ഹെന്‍ട്രി ടൈം ട്രാവല്‍ നടത്തി എന്ന് സംശയം പറയുന്നു. സംശയ നിവാരണത്തിനായി അവർ പോവുന്നത് യുറാനസിലേക്ക് ആയിരുന്നു. അവിടെ അപ്രതീക്ഷിതമായ ചില അപകടങ്ങൾ അവര്‍ക്കു നേരിടേണ്ടി വരുന്നു.  ചന്ദ്ര ബാബു എന്ന സയന്റിസ്റ്റ് ടൈം ട്രാവല്‍ സത്യമാണെന്ന് തിരിച്ചറിയുന്നു. ഹെൽപോ മല നിരകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടി അദ്ദേഹം പുറപ്പെടുന്നു.  തമോ ശക്തികള്‍ തങ്ങളെ നിരീക്ഷിക്കുന്നതായി ബര്‍ണാഡ് മനസ്സിലാക്കുന്നു. നിഗര്‍ കോമെറ്റാ 1 (ഹെന്റ്രി ദി ജീനിയസ് Book 2)