ഇതേ സമയം
കപ്പലിലുള്ളവരെല്ലാം തന്നെ പരിഭ്രാന്തരായിരുന്നു. തങ്ങള്‍ക്കു ചുറ്റിലും എന്തോ
സംഭവിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കി. കാരണം സമുദ്ര ജീവികളെല്ലാം
സമുദ്രോപരിതലത്തിലേക്ക് പൊങ്ങി വരുന്നു. അവിടെ തുള്ളി മറിയുന്നു. അവരുടെ ചുറ്റിലും
കണ്ണെത്താ ദൂരത്തോളം കടലില്‍ പരന്നു കിടക്കുകയാണ് സമുദ്ര ജീവികള്‍.
ഒപ്പം പച്ച നിറത്തില്‍ വെട്ടി തിളങ്ങുന്ന കുമിളകളും. അത് കപ്പലില്‍ തട്ടേണ്ടുന്ന
താമസം തീ പിടിക്കുന്നു. കപ്പലിലുള്ളവര്‍ ഭീതിയോടെ ആ കാഴ്ചകള്‍
നോക്കി നിന്നു. ഭീകരന്മാരും സുന്ദരന്മാരുമായ ജല ജീവികള്‍ നിറഞ്ഞു പൊന്തുകയാണ്.
ഇതിനിടയില്‍ ഒരു
കപ്പല്‍ വല്ലാതൊന്നുലഞ്ഞു. എല്ലാവരും പേടിച്ചുള്ളിലേക്ക് പാഞ്ഞു. അടുത്ത നിമിഷം
കപ്പല്‍ ഉയരാന്‍ തുടങ്ങി. ഉയര്‍ന്നുയര്‍ന്നു അത് ആകാശത്ത് കൂടി പറക്കാന്‍ തുടങ്ങി.
മറ്റു കപ്പലിലുള്ളവര്‍ അത് കണ്ടു സ്തബ്ധരായി. ആ കപ്പലിനടിയില്‍ തിളങ്ങുന്ന എന്തോ
ഒന്ന് പറ്റിപ്പിടിച്ചിരിപ്പുണ്ട്.
ഹെന്റ്രി ദി ജീനിയസ് പരമ്പരയിലെ
രണ്ടാമത്തെ പുസ്തകമാണ് ഇത്. മലയാള സാഹിത്യത്തിലെ വിരലിലെണ്ണാവുന്ന സയന്‍സ് ഫിക്ഷന്‍
ഫാന്റസി കഥകളില്‍ ഒന്നാക്കി മാറ്റിയ എല്ലാ വായനക്കാരോടും നന്ദി അറിയിച്ചു കൊണ്ട്
ഉദ്വേഗ ജനകമായ ഹെന്റ്രി ദി ജീനിയസ് - അറിയപ്പെടാത്ത ദ്വീപ് എന്ന ഈ പുസ്തകം ഞാന്‍
സമര്‍പ്പിക്കുന്നു. ആദ്യ പുസ്തകത്തില്‍ നിര്‍ത്തിയിടത്തു നിന്നും പുതിയ
സാഹസങ്ങളുമായി ഹെന്റ്രി വരുന്നു. ഇത്തവണ കൂട്ടിനു ഒരാള്‍ കൂടിയുണ്ടെന്ന് മാത്രം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ