നിഴല്‍ കിരീടം-1 ചന്ദ്രദേശത്തിന്റെ പതനം അദ്ധ്യായം 1 ജനനം


അദ്ധ്യായം 1 ജനനം


          ചന്ദ്രദേശത്തെ പ്രജകളെല്ലാം ആവേശഭരിതരായി കൊട്ടാരത്തിലേക്ക് നടന്ന് നീങ്ങി. അവരാരും പരസ്പരം ഉരിയാടിയില്ല. എങ്കിലും എല്ലാവരും വല്ലാതെ സന്തോഷിതരായിരുന്നു. കൊട്ടാരത്തിലേക്കുള്ള അവരുടെ ഓരോ ചുവട് വയ്പ്പിനും ഒരു പ്രത്യേക താളം ഉണ്ടായിരുന്നു. വര്‍ഷങ്ങളായി അവര്‍ ആടി തിമിര്‍ക്കാന്‍ കാത്തിരുന്ന താളം.
        അതേ. അവരുടെ ഹൃദയം മന്ത്രിച്ചിരുന്നത് ഒരേ വേഗത്തിലായിരുന്നു. രാജ്യത്തിന്റെ പുതിയ കിരീടാവകാശിയെ കാണുന്നതിന് വേണ്ടി അവരെല്ലാം അടികള്‍ വച്ച് കൊട്ടാരത്തിലേക്ക് നീങ്ങി.
ചന്ദ്രികയുടെ പ്രഭയില്‍ കുളിച്ച് നിന്ന ആ രാത്രിയില്‍ തണുത്ത കാറ്റിനെ വക വയ്ക്കാതെ ഒരേ മനസ്സോടെ രാജ കൊട്ടാരത്തിലേക്ക് നടന്ന്‍ നീങ്ങുമ്പോള്‍ ഊഹിക്കാമല്ലോ ആ പ്രജകളുടെ രാജഭക്തി.
         കൊട്ടാര മുറ്റത്ത് തടിച്ച് കൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആ പിഞ്ചു പൈതലിനെ രാജ ഗുരു ‘ചന്ദ്രസേനന്‍’ എന്ന് വിളിച്ചു. പ്രജകളുടെ ആര്‍പ്പ് വിളികള്‍ക്ക് മറുപടിയെന്നോണം ആ കുഞ്ഞ് കാലിട്ടിളക്കി.

Henri the genius-gravity machine

henri the genius ISBN:9789353003326

Amazon Button (via NiftyButtons.com) Amazon Button (via NiftyButtons.com)

Paperback/perfect binding 134 pages
Category: Fiction- fantasy/science fiction
Publisher: Self published (01 February 2018)
Language: Malayalam
ISBN-10: 9353003326
ISBN-13: 978-9353003326
Product Dimensions: 12.7 x 0.85 x 20.32 cm (5x8 inch)


ഹെന്റ്രി ദി ജീനിയസ്. ഗ്രാവിറ്റി മെഷീനും അറിയപ്പെടാത്ത കണ്ടു പിടിത്തവും,ഹെന്റ്രി ദി ജീനിയസ്- അറിയപ്പെടാത്ത ദ്വീപ്‌.എന്നീ രണ്ട് പുസ്തകങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.


സസ്പെന്‍സും നിഗൂഢതയും നിറഞ്ഞ ഒരു ഫാന്റസി കഥ. സാഹസികതയുടെ പടവുകള്‍ ഏറി ബുദ്ധിയും ധൈര്യവും ചോദ്യം ചെയ്തു കൊണ്ട് ഹെന്റ്രി എന്ന ബാലന് നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളുടെ ത്രസിപ്പിക്കുന്ന കഥ. പ്രേതങ്ങളും പിശാചുക്കളും തിമിര്‍ത്തു വാഴുന്നു എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഹെല്‍പ്പോ എന്ന മലയില്‍ അവിചാരിതമായി എത്തിപ്പെടുന്ന ഹെന്റ്രി അതി ജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുടെ കഥ. 

ആ മല നിരകളില്‍ നിറഞ്ഞാടിയ പിശാചുക്കളെയും പ്രേതങ്ങളെയും തന്‍റെ ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് നേരിട്ട ഹെന്റ്രി അവിടെ നിന്നും രക്ഷപ്പെടാന്‍ തന്‍റെ തന്നെ കണ്ടുപിടിത്തമായ ഗ്രാവിറ്റി മെഷീന്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഫാന്റസിയും ഫിക്ഷനും സയന്സുമെല്ലാം കൂടി ചേര്‍ന്ന ഒരപൂര്‍വ്വ സുന്ദരമായ ത്രില്ലിംഗ് നോവല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

നാളെ?

        ഇന്നലെ

        സ്വാര്‍ത്ഥമതികളായ  ഒരു പറ്റം ആള്‍ക്കാരുടെ ബന്ധനത്തില്‍ കിടന്ന സമാധാനത്തിന്‍റെ പ്രതീകമായ വെള്ളരി പ്രാവിനെ നിഷ്കളങ്കനായ ആ ബാലന്‍ തുറന്നു വിട്ടു. എന്നാല്‍,ലോകം മുഴുവന്‍ പറന്നു നടക്കാന്‍ ആഗ്രഹിച്ച വെള്ളരി പ്രാവിന്‍റെ ചിറകിലേക്ക് അവിവേകിയും ക്രൂരനും സാമ്രാജ്യ മോഹിയുമായ ഒരുവന്‍റെ തോക്കില്‍ നിന്നുമുതിര്‍ന്ന വെടിയുണ്ട തുളച്ചു കയറി. ആ പക്ഷി ബാലന്‍റെ കൈകളിലേക്ക് കുഴഞ്ഞു വീണു. ബാലന്‍റെ പിഞ്ചു ഹൃദയം പിടഞ്ഞു.

ടിപ്പര്‍

        "അച്ഛാ നാളെയും ഫീസില്ലാതെ ചെന്നാല്‍ എന്നെ ക്ലാസില്‍ കയറ്റില്ല." എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ അയാളോട് പറഞ്ഞു.
        "നാളെ എങ്ങനെയെങ്കിലും കൊടുക്കാം മോളേ." അയാള്‍ പണി സ്ഥലത്തേക്ക് പുറപ്പെട്ടു.
        ടിപ്പറിന്‍റെ താക്കോല്‍ കൈ മാറുമ്പോള്‍ മുതലാളി പറഞ്ഞു. "ലോഡ് കണക്കിനാ ശമ്പളം. മാക്സിമം ലോഡ് കയറ്റിയാല്‍ അത്രയും ശമ്പളം കിട്ടും."

മഹിഷാസുര വധം

        അമ്പലത്തില്‍ തുള്ളാന്‍ വേണ്ടി ചിലങ്കയണിഞ്ഞു വാള്‍ കയ്യിലെടുത്തപ്പോള്‍ വെളിച്ചപ്പാടിനു അന്നാദ്യമായി തന്‍റെ തൊഴിലിനോട് അമര്‍ഷം തോന്നി.
        വ്യവസായ പ്രമുഖനും മദ്യ വ്യാപാരിയുമായ പോത്തു വാസുവെന്ന വാസുദേവന്‍ മുതലാളിയെ അനുഗ്രഹിക്കണം. അത് തന്നെയാണ് വെളിച്ചപ്പാടിന്‍റെ ഇന്നത്തെ പ്രശ്നം. കാരണം അയാളെ പറ്റി വെളിച്ചപ്പാടിനു നന്നായിട്ടറിയാം. പെണ്‍വാണിഭം, കള്ളക്കടത്ത്, മയക്കു മരുന്ന്, സ്പിരിറ്റ്‌ കടത്തല്‍; പോത്തു വാസുവിന് മുഖങ്ങള്‍ ഏറെയാണ്‌.

കുഞ്ഞിക്കഥകള്‍

ക്രഡിറ്റ് രക്ഷാ പൂജ


        പഴയ തട്ടിപ്പു മന്ത്രവാദി ജയിലിൽ കിടന്നു ചിന്തിച്ചു, ഇനി പഴയ തട്ടിപ്പിനൊന്നും ഇല്ല. കുറച്ചു മാന്യമായി എന്തെങ്കിലും ചെയ്യണം. പഴയതു പോലെ പൂജയ്ക്കാണെന്നും പറഞ്ഞു സ്ത്രീകളുടെ ആഭരണം തട്ടിയെടുക്കുന്ന പരിപാടി ഒന്നും ഇനി വേണ്ടാ.
        അങ്ങനെ ജയിലിൽ വച്ചു നമ്മുടെ മന്ത്രവാദി ഇന്റർനെറ്റിനെ കുറിച്ച് പഠിച്ചു.
        പുറത്തിറങ്ങിയ ഉടനെ തന്നെ നെറ്റിൽ ഇങ്ങിനെയൊരു പരസ്യമിട്ടു.
        'നിങ്ങളുടെ ക്രെഡിറ്റ് കാർഡ്, ഇന്റർ നെറ്റ് ബാങ്കിംഗ് സംരക്ഷിക്കപ്പെടാൻ മഹത്തായ ഓൺലൈൻ പൂജ!'

 ഗ്രൂപ്പിസം

                
        അയാള്‍ ഏറ്റവും വലിയ പാര്‍ട്ടിയിലെ അംഗമായിരുന്നു. എന്നാല്‍ അടിക്കടി ഗ്രൂപ്പുകള്‍ പാര്‍ട്ടിയില്‍ മുളച്ചു പൊങ്ങുന്നത് അയാള്‍ക്ക്‌  അസഹനീയമായിരുന്നു, എന്തെന്നാല്‍ അയാള്‍ ഗ്രൂപ്പിസത്തിനു എതിരായിരുന്നു.
                           സമാന ചിന്താ ഗതിക്കാരായ പാര്‍ട്ടി അംഗങ്ങളുമായി അയാള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. താമസിയാതെ തന്നെ ഗ്രൂപ്പിസത്തെ എതിര്‍ക്കുന്നവരുടെ പുതിയ ഒരു ഗ്രൂപ്പ് കൂടി പാര്‍ട്ടിയില്‍ ഉണ്ടായി. അയാള്‍ തന്നെയായിരുന്നു പ്രസിടണ്ട്.

കി(കു)റുക്കന്‍

        ഒരു കാട്ടില്‍ കിറുക്കനായ ഒരു കുറുക്കന്‍ ഉണ്ടായിരുന്നു. അവനെ കാട്ടിലെ മൃഗങ്ങളെല്ലാം കിറുക്കന്‍ എന്നാണു വിളിച്ചിരുന്നത്.
        തന്നെ എന്തിനാണ് കിറുക്കന്‍ എന്ന് എല്ലാവരും വിളിക്കുന്നത് എന്ന് അവന്‍ ചോദിച്ചു.
        നീ കിറുക്കന്‍ ആയതു കൊണ്ട് തന്നെ എന്ന് മറുപടിയും കിട്ടി.
         ഒരിക്കല്‍ അവന്‍ നാട്ടില്‍ കോഴിയെ പിടിക്കാനിറങ്ങി. അവനെ കണ്ടു നാട്ടുകാരെല്ലാം കൂടി 'കുറുക്കന്‍' എന്ന് ആക്രോശിച്ചു കൊണ്ട് ഓടിച്ചു. അവന്‍ അവിടെ നിന്നും രക്ഷപ്പെട്ടു.

മോക്ഷം

         കുഞ്ഞുമോന്‍ അന്ന് നഴ്സറിയില്‍ പഠിക്കുവാണ്. എല്‍ കെ ജിയില്‍ ആയിരുന്നപ്പോള്‍ കൂട്ടിനു തൊട്ടടുത്ത വീട്ടിലെ യു കെ ജി പയ്യന്‍ ഉണ്ടായിരുന്നു. അവരിരുവരും പാടത്തും വരമ്പത്തും കൂടി നടന്നും ഓടിയുമാണ് നഴ്സറിയില്‍ പൊയ്ക്കൊണ്ടിരുന്നത്. ആ വഴികളും പാടവും പറമ്പും ആരുടെതാണെന്നോ ഒന്നും അവര്‍ക്ക് നിശ്ചയം ഇല്ല. മാവിന് കല്ലെറിഞ്ഞും പാടത്തു കുത്തി മറിഞ്ഞും അവര്‍ അങ്ങനെ പോയി. കുഞ്ഞു മോന്‍ യു കെ ജിയില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മറ്റൊന്നും അല്ല , കൂട്ടിനുണ്ടായിരുന്ന യു കെ ജിക്കാരന്‍ ഒന്നാം ക്ലാസ്സിലെത്തി. അവനെ വേറെ സ്കൂളില്‍ ചേര്‍ത്തു. ഇപ്പോള്‍ കുഞ്ഞു മോനെ എങ്ങനെ അത്രയും ദൂരത്തെ നഴ്സറിയില്‍ വിടും എന്നതായിരുന്നു പ്രശ്നം. ഉമ്മയ്ക്കാണേല്‍ പേടി-കുഞ്ഞു മോനെ ഒറ്റയ്ക്ക് വിടാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. എന്നാല്‍ നഴ്സറി വരെ കൊണ്ടാക്കാന്‍ ആരും ഇല്ല താനും. അല്ലെങ്കില്‍ ആര്‍ക്കും സമയം ഇല്ല.
         വാപ്പ പറഞ്ഞു അവനിപ്പോള്‍ വലിയ കുട്ടിയല്ലേ, വഴിയൊക്കെ അറിയാം ഒറ്റയ്ക്ക് പോകട്ടെ.

റൂഹാനക്കുരുവി ചിലച്ചു കൊണ്ട് പറന്നു പോയി

         അന്ന് പതിവില്ലാതെ വളരെ നേരത്തെ എഴുന്നേൽക്കേണ്ടി വന്നു. എന്തൊരു സ്വപ്നമായിരുന്നു അത്? ശരിക്കും ഓര്‍മ വരുന്നില്ല.
         പുറത്തിറങ്ങിയപ്പോൾ വല്ലാതെ ഇരുണ്ടതു പോലെ തോന്നി. എവിടെ നിന്നോ ഒരു പാട്ട് കേൾക്കുന്നു. അതും അവ്യക്തമായി.
“.................................. കാക്ക കരഞ്ഞു
ഒന്നാമത്തെ തവള തെങ്ങിൽ കയറി
കാക്കതൻ............................................
...............................................................
എട്ടാമത്തെ കാക്ക കരിങ്കാക്ക
കണ്ണ് പൊട്ടൻ കാക്ക..........................
...............................................................”

കാറ്റ്


         കഥയും കഥാപാത്രങ്ങളും-  ഇറാക്ക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന കഥയാണിത്. കഥയെക്കാളെറെ കഥാപാത്രങ്ങളുടെ സ്വഭാവം,അവരുടെ പ്രാധാന്യം മുഴച്ചു നില്‍ക്കുന്നു. വിഷയമല്ല കഥാപാത്രങ്ങളാണ് ഈ കഥയെ സ്വാധീനിക്കുന്നത്.

കഥാപാത്രങ്ങള്‍

ഇറാക്ക്- സമ്പന്ന രാഷ്ട്രങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബലിയാടാവേണ്ടി വന്ന രാജ്യങ്ങളുടെ പ്രതീകം
മിര്‍സ- യുദ്ധക്കെടുതികളുടെ ബാക്കി പത്രങ്ങളുടെ പ്രതീകം.
കാറ്റ്- ഇന്ത്യയെപ്പോലുള്ള സമാധാനകാംക്ഷികളായ രാഷ്ട്രങ്ങളുടെ പ്രതീകം. എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ശക്തിയില്ലാത്തതിനാല്‍ അടിച്ചമര്‍ത്തപ്പെടുകയാണിവര്‍. എങ്കിലും പ്രതീക്ഷകള്‍ നശിക്കാതെ അവര്‍ ശ്രമിക്കുന്നു.
അമേരിക്ക- യുദ്ധക്കൊതിയന്മാരായ സമ്പന്ന രാഷ്ട്രങ്ങളുടെ പ്രതീകം.
പ്രസിഡണ്ട്‌ - സ്വേച്ചാധിപതികളും അധികാര മോഹികളും ക്രൂരന്‍മാരുമായ ഒരു പറ്റം പണക്കൊതിയന്മാരായ ഭരണാധികാരികളുടെ പ്രതീകം.

ഒരു സിറിയൻ കഥ

         അബ്ദു റഹിമാൻ അൽക- നിഷ്കളങ്കനായ ഒരു ബാലൻ. സ്വതവേ ചുവന്നു തുടുത്ത കവിളുകൾ കൂടുതൽ ചുവന്നിരിക്കുന്നു. ഒപ്പം കണ്ണുകളും. കുസൃതികൾ  നിറയേണ്ടുന്ന കണ്ണുകൾ എന്തേ കണ്ണു നീരിനാൽ നിറഞ്ഞിരിക്കുന്നത്‌?
         അവൻ തകര്‍ന്നു കിടക്കുന്ന തന്‍റെ വീടിനു മുന്നിലിരുന്നു നെടുവീർപ്പെട്ടു.
         "എന്തിനാണവർ തന്റെ ഓമന വീട് തച്ചു തകര്‍ത്തു കളഞ്ഞത്? എന്ത് കഷ്ടപ്പെട്ടാണ് ആ വീടുണ്ടാക്കിയത്? ഒരു രാത്രി കൊണ്ട് ആരും കാണാതെ തകര്‍ത്തു കളഞ്ഞിട്ടു മാറി നിന്ന് ചിരിക്കുന്നതെന്തിനാണ്?"