8/05/2016

ഹെന്റി ദി ജീനിയസ്.....ഗ്രാവിറ്റി മെഷീനും അറിയപ്പെടാത്ത കണ്ടു പിടിത്തവും

ബുക്ക്‌ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി വായിക്കാന്‍ കഴിയും.

https://www.amazon.com/dp/B076CFWKXG/ഞാന്‍ എഴുതി പൂര്‍ത്തിയാക്കിയ ഒരു ഫിക്ഷന്‍ നോവലിന്റെ ഒരു അദ്ധ്യായം ആണ് ഇവിടെ പോസ്റ്റുന്നത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയോടെ. ഈ അദ്ധ്യായത്തിലെ ആദ്യ ഭാഗം വായനക്കാര്‍ക്ക് വേണ്ടി നേരത്തെ സമര്‍പ്പിച്ചിരുന്നു. കുറച്ചു പേരെങ്കിലും അഭിപ്രായം പറഞ്ഞു. അവരുടെ അഭിപ്രായം മാനിച്ചു ഈ നോവലിന്റെ ഉള്ളടക്കം വളരെ ചുരുക്കി പറയുകയാണ്‌. ഒപ്പം ഈ അദ്ധ്യായത്തിലെ പ്രശനതിനുള്ള ഉത്തരവും.

ഹെന്റി വളരെ ബുദ്ധിമാനും ക്രിയെടിവ്മായ ഒരു പതിന്നാലു വയസ്സുകാരനാണ്. ചെറുപ്പത്തിലെ തന്നെ അച്ഛനും അമ്മയും മരിച്ചു പോയി. ചെറിയമ്മയുടെയും ചെരിയച്ചന്റെയും ക്രൂര പീഡനങ്ങള്‍ ഏറ്റു വാങ്ങി വളര്‍ന്നു ( ഹാരി പോട്ടര്‍ ക്ലീഷേ). ഒരു ദിവസം ഇവരുടെ പീഡനങ്ങള്‍ ഏറ്റു വാങ്ങാനാകാതെ ഓടി രക്ഷപ്പെട്ടു. ഹെന്റി ഓടിക്കയറിയത് വളരെ നിഗൂടതകള്‍ നിറഞ്ഞതും മന്ശ്യര്‍ എത്തി നോക്കാന്‍ പോലും ഭയപ്പെടുന്നതുമായ ഹെല്പ്പോ മലയിലെക്കാന്. അവിടെ അവനെ കാത്തു നിരവധി നിഗൂടതകളും പ്രശങ്ങളും ഉണ്ടായിരുന്നു. അവയെല്ലാം പരിഹരിച്ചു ഹെന്റി മുന്നോട്ടു പോകുകയാണ്. ഹെന്റി അഭിമുഖീകരിക്കേണ്ടി വരുന്നം പ്രശ്നങ്ങളും സമസ്യകളും ആണ് ആദ്യ ഭാഗങ്ങളില്‍. അത്തരത്തില്‍ ഉള്ള ഒരു സമസ്യ ആണ് ഈ അദ്ധ്യായവും. അവസാനം ഹെന്റി ഒരാള്‍ ഒളിപ്പിച്ചു വച്ചിരുന്ന ഒരു കണ്ടു പിടിതതിനരികില്‍ എത്തുന്നു. അതുകഴിഞ്ഞ് അവന്‍ ആ മല നിരകളില്‍ നിന്നും രക്ഷപ്പെടുകയും വിദൂരതിയിലുള്ള ഒരു ദ്വീപില്‍ എത്തിപ്പെടുകയും ചെയ്യുന്നു. അവിടെയുള്ള ഒരു മനുഷ്യന്റെ സഹായത്തോടെ ഹെന്റി ബഹിരാകാശത്തേക്ക് യാത്ര പോകുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. നിങ്ങള്‍ ഏവരെയും ത്രസിപ്പിക്കുമെന്ന പ്രതീക്ഷയോടെ ഒരു സാമ്പിള്‍ വെടിക്കെട്ട്‌.

അദ്ധ്യായം 8  ദര്‍പ്പണങ്ങള്‍

  ഹെന്റി എത്തപെട്ടത്‌ ദര്‍പ്പണങ്ങള്‍ കൊണ്ടുള്ള ഒരു മുറിയിലായിരുന്നു.ഇട നാഴി കടന്നു അവന്‍ ആ മുറിയില്‍ കയറിയതും വാതില്‍ കൊട്ടിയടക്കപ്പെട്ടതും ഒരുമിച്ചായിരുന്നു. അതും ദര്‍പ്പണം കൊണ്ട് നിര്‍മ്മിച്ചത്‌.
    അവനു അദ്ഭുതമായി.എവിടെ നോക്കിയാലും അനേകം ഹെന്‍ട്രിമാര്‍!താന്‍ ചെയ്യുന്നതൊക്കെ തിരിച്ചു കാണിക്കുന്ന നൂറായിരം ഹെന്‍ട്രിമാര്‍. അവനു രസം കയറി. അവരെ നോക്കി ഗോഷ്ടി കാണിക്കാനും കൊഞ്ഞനം കുത്താനും തുടങ്ങി. അവര്‍ തിരിച്ചും. ഇതിനിടയിലെപ്പോഴോ അവന്‍ സൂചനാ ഫലകം കണ്ടെത്തി.

അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.

പത്തു വാതിലുകളില്‍ ശരിയായ വാതില്‍ തുറക്കുക.അല്ലെങ്കില്‍ മരണം സുനിശ്ചിതം!
ഹെന്‍ട്രി ശരിക്കും കോമാളിയായത് ഇപ്പോഴാണ്. വന്ന വാതില്‍ ഏതെന്നു പോലും കണ്ടു പിടിക്കാന്‍ പറ്റുന്നില്ല. പിന്നെയല്ലേ പത്തു വാതിലുകള്‍!

എങ്കിലും അവന്‍ ആ മുറി, ശരിക്കും പറഞ്ഞാല്‍ ദര്പ്പനങ്ങളെ പരിശോധിക്കാന്‍ തുടങ്ങി. കുറെയേറെ സമയമെടുത്തു ഒരു വാതില്‍ കണ്ടെത്താന്‍. അതി സമര്‍ത്ഥമായി ദര്പ്പനങ്ങള്‍ കൊണ്ട് നിര്‍മിച്ചിരുന്ന ആ വാതിലിന്റെ പ്രത്യേകത മനസ്സിലാക്കിയപ്പോഴേക്കും പിന്നെ എല്ലാം എളുപ്പമായിരുന്നു. ഓടി നടന്നു അവന്‍ ബാക്കിയുള്ള വാതിലുകളും കണ്ടെത്തി.

എങ്ങനെയെന്നല്ലെ? 

ആ വാതിലുകളില്‍ പതിച്ചിരുന്ന അക്കങ്ങള്‍ ആയിരുന്നു അതിനു അവനെ സഹായിച്ചത്. ഒന്ന് മുതല്‍ പത്തു വരെയുള്ള അക്കങ്ങള്‍ ആ വാതിലുകളില്‍ പതിചിട്ടുണ്ടായിരുന്നു. പെട്ടെന്ന് തിരിച്ചറിയാനാകാത്ത വണ്ണം ആയിരുന്നു അവ ആലേഖനം ചെയ്യപ്പെട്ടിരുന്നത്. പോരാത്തതിന് പ്രതിഫലനങ്ങളുടെ അയ്യര് കളിയും. കൂടാതെ ആ വാതിലുകള്‍ക്ക് പിടിയോ മറ്റു പ്രത്യേകതകാലോ ഉണ്ടായിരുന്നുമില്ല.

ഇനിയിപ്പോ ശരിയായ വാതില്‍ എങ്ങനെ കണ്ടു പിടിക്കും?

 ഹെന്‍ട്രി ആ സൂചനാ ഫലകത്തെ ഒന്ന് കൂടി പരിശോധിച്ചു. പതിവില്‍ നിന്നും വ്യത്യസ്തമായി മിനുസമുള്ളതും തിളക്കമാര്ന്നതുമായ ലോഹം കൊണ്ടാണ് അത് നിര്‍മ്മിച്ചിരുന്നത്. മാത്രവുമല്ല അത് എവിടെയും ഉറപ്പിചിട്ടുമുണ്ടായിരുന്നില്ല. വെറുതെ ചാരി വച്ചിരിക്കുകയായിരുന്നു. അവന്‍ അത് കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി. ഒരു പ്രത്യേക ചരിവില്‍ എത്തിയപ്പോള്‍ അവയില്‍ ചില അക്ഷരങ്ങള്‍ തിളങ്ങാന്‍ തുടങ്ങി.കുറെയേറെ വാക്കുകള്‍. വളരെ പണിപെട്ട് അവന്‍ ഒരു വാക്ക് വായിച്ചെടുത്തു.

“ENDON”
അങ്ങെനെയൊരു വാക്ക് അവനു പരിചയം ഇല്ല. എങ്കിലും മുന്‍ അനുഭവങ്ങള്‍ വച്ച് അവന്‍ തല തിരിഞ്ഞു ചിന്തിച്ചു.

“NODN3”
ഹെന്‍ട്രി എങ്ങെനെയാണ് ആ വാക്ക് കണ്ടു പിടിച്ചതെന്ന് ഇതിനകം നിങ്ങള്‍ ഊഹിച്ചു കാണുമല്ലോ.

NO DOOR  NUMBER 3 എന്നതിന്റെ ചുരുക്കെഴുത്താണ് അതെന്നു അവന്‍ മനസ്സിലാക്കി. ഇനി എല്ലാം എളുപ്പമല്ലേ. ബാക്കിയുള്ള വാക്കുകള്‍ കൂടി കണ്ടു പിടിക്കണം.

വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു മുഴുവന്‍ വാക്കുകളും കണ്ടെത്താന്‍. ഹെന്‍ട്രി കണ്ടെത്തിയ വാക്കുകള്‍ ഇതാ.

“NO WIFE NO SEX NINE’O NIGHT NO EVE FORUN NET ENDON TOWN NONE
നിങ്ങള്ക്ക് ഇതിന്റെ കുരുക്കു അഴിച്ചെടുക്കാന്‍ പറ്റുന്നുണ്ടോ? ശരിയായ വാതില്‍ ഏതാണെന്ന് നിങ്ങള്ക്ക് കണ്ടു പിടിക്കാനാകുന്നുണ്ടോ? ഉത്തരങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ