നായ് പുരാണം

        ഇപ്പോൾ നായ്ക്കളാണല്ലോ കേരളത്തിലെ ചര്‍ച്ചാ വിഷയം! അവരാണല്ലോ തെരുവിലെ കിരീടം ഇല്ലാത്ത രാജാക്കന്മാർ. കടിച്ചു കീറുന്ന ഓമന പുത്രന്മാർ. നായ്ക്കളെ കൊല്ലാനും വന്ധ്യം കരണം ചെയ്യാനും വേണ്ടി മേനക ജിയും കേരളവും കടിപിടി കൂടിക്കൊണ്ടിരിക്കുന്ന കണ്ടപ്പോഴാണ് ഇങ്ങനെയൊരു പോസ്റ്റിന്‍റെ ആവശ്യകതയെക്കുറിച്ച് ഞാൻ ബോധവാനാകുന്നത്.
        മേനക ജിയുടെ ഭാഗത്ത്‌ നിന്നും നോക്കുമ്പോൾ അവരുടെ വാദം ശരിയാണ്. ഇങ്ങു കേരളത്തിൽ നിന്ന്   നോക്കുമ്പോൾ നമ്മുടെ വാദവും ശരിയാണ്. തത്കാലം രഞ്ജിനിയുടെ  ഭാഗത്ത്‌ നിന്ന് നോക്കാൻ താത്പര്യം ഇല്ലാ.