ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹെന്റി ദി ജീനിയസ്-ഗ്രാവിറ്റി മെഷീനും അറിയപ്പെടാത്ത കണ്ടു പിടിത്തവും

സസ്പെന്‍സും നിഗൂഢതയും നിറഞ്ഞ ഒരു ഫാന്റസി കഥ. സാഹസികതയുടെ പടവുകള്‍ ഏറി ബുദ്ധിയും ധൈര്യവും ചോദ്യം ചെയ്തു കൊണ്ട് ഹെന്റ്രി എന്ന ബാലന് നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളുടെ ത്രസിപ്പിക്കുന്ന കഥ. പ്രേതങ്ങളും പിശാചുക്കളും തിമിര്‍ത്തു വാഴുന്നു എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഹെല്‍പ്പോ എന്ന മലയില്‍ അവിചാരിതമായി എത്തിപ്പെടുന്ന ഹെന്റ്രി അതി ജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുടെ കഥ.

         ആ മല നിരകളില്‍ നിറഞ്ഞാടിയ പിശാചുക്കളെയും പ്രേതങ്ങളെയും തന്‍റെ ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് നേരിട്ട ഹെന്റ്രി അവിടെ നിന്നും രക്ഷപ്പെടാന്‍ തന്‍റെ തന്നെ കണ്ടുപിടിത്തമായ ഗ്രാവിറ്റി മെഷീന്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഫാന്റസിയും ഫിക്ഷനും സയന്സുമെല്ലാം കൂടി ചേര്‍ന്ന ഒരപൂര്‍വ്വ സുന്ദരമായ ത്രില്ലിംഗ് നോവല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.
         നിങ്ങളുടെ ബുദ്ധിയും സാഹസികതയും ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഒരപൂര്‍വ്വ കഥ. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഫിക്ഷന്‍ ലോകത്തേക്ക് കൈ പിടിച്ചു ഉയര്‍ത്താന്‍ ഉള്ള രചയിതാവിന്‍റെ ആത്മാര്‍ഥമായ ശ്രമം ഈ നോവലില്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാം.

ഈ പുസ്തകം ആമസോണില്‍ നിന്നും വാങ്ങാനായി       

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിഗര്‍ കോമെറ്റാ 1 (ഹെന്റ്രി ദി ജീനിയസ് Book 2)

ഗ്രാവിറ്റി മെഷീന് (ഹെന്റ്രി ദി ജീനിയസ് 1) എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം.  ബഹിരാകാശത്ത് വച്ച് മി ബര്‍ണാഡ് ഹെന്റിയോട് ടൈം ട്രാവല്‍ എന്ന സംഗതിയെ പറ്റി പറയുന്നു. ഹെൽപോ യില്‍ വച്ച് ഹെന്‍ട്രി ടൈം ട്രാവല്‍ നടത്തി എന്ന് സംശയം പറയുന്നു. സംശയ നിവാരണത്തിനായി അവർ പോവുന്നത് യുറാനസിലേക്ക് ആയിരുന്നു. അവിടെ അപ്രതീക്ഷിതമായ ചില അപകടങ്ങൾ അവര്‍ക്കു നേരിടേണ്ടി വരുന്നു.  ചന്ദ്ര ബാബു എന്ന സയന്റിസ്റ്റ് ടൈം ട്രാവല്‍ സത്യമാണെന്ന് തിരിച്ചറിയുന്നു. ഹെൽപോ മല നിരകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടി അദ്ദേഹം പുറപ്പെടുന്നു.  തമോ ശക്തികള്‍ തങ്ങളെ നിരീക്ഷിക്കുന്നതായി ബര്‍ണാഡ് മനസ്സിലാക്കുന്നു. നിഗര്‍ കോമെറ്റാ 1 (ഹെന്റ്രി ദി ജീനിയസ് Book 2)

സ്റ്റെല്ലയുടെ തിരോധാനം: Crime Thriller

A crime investigation story. സ്റ്റെല്ല എന്ന അതി സുന്ദരിയെ കാണാതായി എന്ന പരാതി ലഭിച്ചപ്പോള്‍ ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്ത്‌ വളരെ ലാഘവമായാണ് അന്വേഷിച്ചത്. കാരണം അവള്‍ കാമുകനോടൊപ്പം ഒളിച്ചോടിയതാവും എന്ന് തന്നെ അയാള്‍ കരുതി. പക്ഷേ കൂടുതല്‍ അന്വേഷിക്കുന്തോറും സ്റ്റെല്ലയുടെ തിരോധാനം വളരെ സങ്കീര്‍ണ്ണമായ ഒരു കേസ് ആണെന്ന് അന്‍വര്‍ മനസ്സിലാക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കുടുക്കുകള്‍ അഴിച്ചെടുക്കുകയും സ്റ്റെല്ല കേസ് ക്ലോസ് ചെയ്യുകയും ചെയ്യുന്ന അന്‍വറിന്റെ ഊര്‍ജ്ജിതമായ അന്വേഷണങ്ങള്‍ ആണ് ഈ കഥ. Buy Here :  https://www.amazon.in/dp/B07KDF3B8N കഥ, ബുക്ക്‌, സയന്‍സ് ഫിക്ഷന്‍, suspense thriller, stories, story, malayalam stories, mallu, malayalam, crime thriller, detective, police story

ഹെന്റ്രി ദി ജീനിയസ് - അറിയപ്പെടാത്ത ദ്വീപ്‌

               ഇതേ സമയം കപ്പലിലുള്ളവരെല്ലാം തന്നെ പരിഭ്രാന്തരായിരുന്നു. തങ്ങള്‍ക്കു ചുറ്റിലും എന്തോ സംഭവിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കി. കാരണം സമുദ്ര ജീവികളെല്ലാം സമുദ്രോപരിതലത്തിലേക്ക് പൊങ്ങി വരുന്നു. അവിടെ തുള്ളി മറിയുന്നു. അവരുടെ ചുറ്റിലും കണ്ണെത്താ ദൂരത്തോളം കടലില്‍ പരന്നു കിടക്കുകയാണ് സമുദ്ര ജീവികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒപ്പം പച്ച നിറത്തില്‍ വെട്ടി തിളങ്ങുന്ന കുമിളകളും. അത് കപ്പലില്‍ തട്ടേണ്ടുന്ന താമസം തീ പിടിക്കുന്നു. കപ്പലിലുള്ളവര്‍ ഭീതിയോടെ ആ കാഴ്ചകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നോക്കി നിന്നു. ഭീകരന്‍മാരും സുന്ദരന്മാരുമായ ജല ജീവികള്‍ നിറഞ്ഞു പൊന്തുകയാണ്.