ഗ്രാവിറ്റി മെഷീന് (ഹെന്റ്രി ദി ജീനിയസ് 1) എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം. ബഹിരാകാശത്ത് വച്ച് മി ബര്‍ണാഡ് ഹെന്റിയോട് ടൈം ട്രാവല്‍ എന്ന സംഗതിയെ പറ്റി പറയുന്നു. ഹെൽപോ യില്‍ വച്ച് ഹെന്‍ട്രി ടൈം ട്രാവല്‍ നടത്തി എന്ന് സംശയം പറയുന്നു. സംശയ നിവാരണത്തിനായി അവർ പോവുന്നത് യുറാനസിലേക്ക് ആയിരുന്നു. അവിടെ അപ്രതീക്ഷിതമായ ചില അപകടങ്ങൾ അവര്‍ക്കു നേരിടേണ്ടി വരുന്നു. ചന്ദ്ര ബാബു എന്ന സയന്റിസ്റ്റ് ടൈം ട്രാവല്‍ സത്യമാണെന്ന് തിരിച്ചറിയുന്നു. ഹെൽപോ മല നിരകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടി അദ്ദേഹം പുറപ്പെടുന്നു. തമോ ശക്തികള്‍ തങ്ങളെ നിരീക്ഷിക്കുന്നതായി ബര്‍ണാഡ് മനസ്സിലാക്കുന്നു. നിഗര്‍ കോമെറ്റാ 1 (ഹെന്റ്രി ദി ജീനിയസ് Book 2)
നിഴല്‍ കൊലയാളി- തികച്ചും വ്യത്യസ്തമായ ഒരു സൈക്കോ ത്രില്ലര്‍ ഡിറ്റക്റ്റീവ് കഥ. തീര്‍ത്തും അപ്രതീക്ഷിതമായി ചിലരുടെ നിഴലുകള്‍ അപ്രത്യക്ഷമാകുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം അവരെല്ലാം ആത്മഹത്യ ചെയ്യുന്നു. സമൂഹത്തിലെ പ്രബലരായ ആ വ്യക്തികളുടെ മരണം അന്വേഷിക്കുന്ന ഇന്‍സ്പെക്റ്റര്‍ സാജന്‍ ജോസഫിന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ നിഴല്‍ കൊലയാളി സാജനെയും വെറുതെ വിടുന്നില്ല. നിഴലുകള്‍ അപ്രത്യക്ഷമാവുന്നതിനെ പറ്റിയും നിഴല്‍ കൊലയാളിയെ പറ്റിയും അന്വേഷിക്കാന്‍ ഒരു അപസര്‍പ്പകന്‍ അഥവാ ഡിറ്റക്റ്റീവ് വരുന്നു. അദ്ദേഹം അമാനുഷിക ശക്തിയായ നിഴല്‍ കൊലയാളിയെ കുടുക്കുമോ, എങ്കില്‍ എങ്ങനെ എന്നതാണ് ഈ കഥ. ഏതോ ഒരു ദുഷ്ട ശക്തി തന്റെ ഭര്‍ത്താവിനെ വേട്ടയാടിയിരുന്നു എന്ന് ആ സ്ത്രീയും ശക്തമായി വിശ്വസിച്ചു. കാരണം ഉച്ച നേരങ്ങളില്‍, ഭര്‍ത്താവിനു വെകിളി പിടിക്കുന്ന സമയങ്ങളില്‍, അദ്ദേഹത്തിന്‍റെ നിഴല്‍ അപ്രത്യക്ഷമാകാറുണ്ടായിരുന്നുവത്രേ. അതവര്‍ പലപ്പോഴും കാണുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഭര്‍ത്താവിനു ഭ്രാന്തോ മറ്റു മാനസിക പ്രശ്നങ്ങളോ ഇല്ലെന്നു അവര്‍ മനസ്സിലാക്കുന്നതും ചില പൂജാ കര്‍മങ്ങളും വഴിപാടുകളും