7/26/2017

മോക്ഷം സ്വര്‍ഗം ജാതി മതം


കുഞ്ഞുമോന്‍ അന്ന് നഴ്സറിയില്‍ പഠിക്കുവാനു. എല്‍ കെ ജിയില്‍ ആയിരുന്നപ്പോള്‍ കൂട്ടിനു തൊട്ടടുത്ത വീട്ടിലെ യു കെ ജി പയ്യന്‍ ഉണ്ടായിരുന്നു. അവരിരുവരും പാടത്തും വരമ്പത്തും കൂടി നടന്നും ഓടിയുമാണ് നഴ്സറിയില്‍ പൊയ്ക്കൊണ്ടിരുന്നത്. ആ വഴികളും പാടവും പറമ്പും ആരുടെതാനെന്നോ ഒന്നും അവര്‍ക്ക് നിശചയം ഇല്ല. മാവിന് കല്ലെറിഞ്ഞും പാടത് കുത്തി മറിഞ്ഞും അവര്‍ അങ്ങനെ പോയി. കുഞ്ഞു മോന്‍ യു കെ ജിയില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മറ്റൊന്നും അല്ല , കൂട്ടിനുണ്ടായിരുന്ന യു കെ ജിക്കാരന്‍ ഓണം ക്ലാസ്സിലെത്തി. അവനെ വേറെ സ്കൂളില്‍ ചേര്‍ത്തു. ഇപ്പോള്‍ കുഞ്ഞു മോനെ എങ്ങനെ അത്രയും ദൂരത്തെ നഴ്സറിയില്‍ വിടും എന്നതായിരുന്നു പ്രശനം. ഉമ്മയ്ക്കാണേല്‍ പേടി, കുഞ്ഞു മോനെ ഒറ്റയ്ക്ക് വിടാന്‍. എന്നാല്‍ നഴ്സറി വരെ കൊണ്ടാക്കാന്‍ ആരും ഇല്ല താനും. അല്ലെങ്കില്‍ ആര്‍ക്കും സമയം ഇല്ല. 

വാപ്പ പറഞ്ഞു അവനിപ്പോള്‍ വലിയ കുട്ടിയല്ലേ, വഴിയൊക്കെ അറിയാം ഒറ്റയ്ക്ക് പോകട്ടെ.

എന്തായാലും കുഞ്ഞു മോന്‍ ഒറ്റയ്ക്കുയാത്ര തുടങ്ങി. വഴിയൊക്കെ അറിയാം, പക്ഷെ വളരെ വിജനമായ ആ വഴികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോള്‍ വല്ലാതെ പേടിപ്പെടുത്തി. എങ്കിലും അവന്‍ പൊയ്ക്കൊണ്ടിരുന്നു. പോകുന്ന വഴിക്ക്  ഒരു തോടുണ്ട്. അതിനു കുറുകെ തെങ്ങിന്‍ തടി കൊണ്ടൊരു പാലവും. മഴക്കാലത്ത് മാത്രം നിറഞ്ഞൊഴുകുന്ന തോട്. ഒറ്റയ്ക്കായപ്പോള്‍ പാലവും തോടുമൊക്കെ അപരിജിതമായി അവനു തോന്നി.  നഴ്സറിയില്‍ നിന്നും തിരികെ വരുമ്പോള്‍ ഇടയ്ക്കൊക്കെ രഞ്ചിത്ത് എന്ന പയ്യന്‍ കൂടെ വരുമായിരുന്നു. എന്തോ കുഞ്ഞു മോന് കൂട്ട് പോകണം എന്ന് അവനെ തോന്നിയിരുന്നുള്ളൂ. അവനോടു കൂട്ട് കൂടരുതെന്നു കുഞ്ഞു മോനോട് പലരും ഉപദേശിച്ചു, കാരണം അവന്‍ താണ ജാതിയാണത്രേ. എങ്കിലും കുഞ്ഞു മോന് ആകെയുള്ള കൂട്ട് അവനായിരുനതിനാല്‍ അവനതൊന്നും കേട്ടില്ല.

ദിവസങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ രഞ്ചിത് കൂടെ വരുന്നത് നിര്‍ത്തി. അവന്റെ അച്ഛന്‍ പറഞ്ഞത്രേ ഇനി ആ വഴി നടക്കണ്ടാന്നു. അത് മേല്‍ ജാതിക്കാരുടെ വഴിയാണെന്ന്. ജാതി എന്താണ്, അതില് മേല്‍ ജാതി എന്താണ് കീഴ് ജാതി എന്താണെന്ന് എന്നൊന്നും കുഞ്ഞു മോന് മനസ്സിലായില്ല. താന്‍ വീണ്ടും ഒറ്റയ്ക്കായല്ലോ എന്ന ചിന്തയായിരുന്നു അവനു. നഴ്സറിയില്‍ ടീച്ചറോട് ജാതിയെ പറ്റി ചോദിച്ചു. ലോകത്ത് എല്ലാരും ഒന്നാണെന്നും ജാതിയും മതവും ഒന്നും ഇല്ലെന്നും ടീച്ചര്‍ പറഞ്ഞു. എന്നിട്ടും എന്തെ രഞ്ചിത് കൂടെ വരാഞ്ഞേ? 

വീട്ടില്‍ ചോദിച്ചപ്പോള്‍ ഉമ്മ ബിരിയാണിക്കിടുന്ന ജാതിക്കാ കാണിച്ചു കൊടുത്തു.

 മഴയും കോളും ഒന്നും ഇല്ലാതിരുന്ന ഒരു ദിവസം, എന്തോ രേഞ്ചിത് കുഞ്ഞു മോനോടൊപ്പം അത് വഴി വന്നു. ഇന്നെന്താ ഇത് വഴി എന്ന് അവനോടു കുഞ്ഞു മോന്‍ ചോദിക്കാതിരുന്നില്ല.

എന്നും ഈ വഴി വരണമെന്നാ എനിക്ക്, പക്ഷെ ആ നായരപ്പൂപ്പന്‍ സമ്മതിക്കില്ല.

ആരാ ഈ നായരപ്പൂപ്പന്‍?

അതെ ഈ പറമ്പ്ന്‍റെ ഉടമസ്ഥനാ. എന്റെ അച്ഛന്‍ അയാളുടെ തറവാട്ടിലാ പണിയെടുതിരുന്നെ. കുറെ നാള്‍ മുന്‍പ് അച്ഛന്‍ കീഴ് ജാതിയാ, ഇനി വീട്ടിലും പാടത്തും പണിക്കു വരണ്ടാന്നു പറഞ്ഞു. പിന്നെ അങ്ങേരെ കാണുമ്പോള്‍ വഴി മാറി നിക്കണം, ഞങ്ങളൊക്കെ തൊട്ടു കൂടാതവരാ,,,,അത് കൊണ്ട് അങ്ങേരുടെ പറമ്പില്‍ പോലും കയറരുത് എന്ന് പറഞ്ഞു. അതാ ഞാന്‍. ഇന്നെന്തോ രാവിലെ അമ്പലത്തില്‍ പോയപ്പോ  ദൈവം എന്നോട് പറഞ്ഞു ഇന്ന് കുഞ്ഞു മോനോടൊപ്പം പോണമെന്ന്. എലാ കഷടപ്പാടും തീരുമെന്ന്.

ശരിയാണ് അവന്‍ നെറ്റിയില്‍ കുറിയിട്ടിട്ടുണ്ട്. പൊട്ടു കുത്തുന്നവരും കുറിയിട്ടവരും എല്ലാം ഹിന്ദുക്കളും അല്ലാത്തവരെല്ലാം മുസ്ലിംകളും ആണെന്നാണല്ലോ കുഞ്ഞു മോന്‍ ധരിച്ചു വച്ചിരിക്കുന്നത്.

എന്തായാലും ഒത്തിരി കാലത്തിനു ശേഷം അവന്‍ കളിച്ചു ചിരിച്ചു അത് വഴി നടന്നു. തോട്ടിനടുതെതിയപ്പോഴാനു പ്രശനം, തോടിനു കുറുകെ ഉണ്ടായിരുന്ന പാലം അപ്രത്യക്ഷം ആയിരിക്കുന്നു. കുഞ്ഞു മോന്‍ അവിടെയൊക്കെ നോക്കി. ഇല്ല അത് കാണ്മാനില്ല. കൂട്ടുകാരനും അങ്കലാപ്പിലായി. 

നിക്കിനെടാ അവിടെ.

ഒരലര്‍ച്ച കേട്ടപ്പോഴാണ് അവര്‍ ഞെട്ടിത്തെറിച്ചു നോക്കിയത്.  അക്കരെ നിന്നും പാഞ്ഞു വരുന്നു ഈ പറഞ്ഞ നായരപ്പൂപ്പന്‍. നമ്മുടെ ഏഷ്യാനെറ്റിലെ മുന്ഷിയപ്പൂപ്പനെ പോലെ വേഷം. കയ്യിലൊരു ഊന്നു വടിയും ഉണ്ട്.

കണ്ട പുലയനും മേത്തനും കേറി അശുദ്ധം ആക്കാനുള്ളതല്ല എന്റെ പറമ്പ്.

കുഞ്ഞു മോന് ചിരി വന്നു...പുലിയും പോത്തോന്നും ഇവിടില്ല അപ്പൂപ്പാ....ഉണ്ടായിരുന്ന പാലം തന്നെ കാണാനില്ല...അപ്പോഴാ....

ഇത് കേട്ടതും നായരപ്പൂപ്പന് കലി കയറി. 

അഹിന്ദുക്കള്‍ക്ക്  കേറി നിരങ്ങാനുല്ലതല്ല എന്റെ പറമ്പ്..

കുഞ്ഞു മോന് സംശയം ആയി..... അഹിന്ദു എന്ന് പറഞ്ഞാല്‍ എന്താ.?

ഹിന്ദു അല്ലാത്തവര്‍ ആണ് അഹിന്ദു.

അപ്പോള്‍  ഞാനും അപ്പൂപ്പനും അഹിന്ദു അല്ലെ..കുറി ഇട്ടിരിക്കുന്ന രെഞ്ചിത് ഹിന്ദുവും. തന്റെ അപാരമായ കാഴ്ചപ്പാട് വിളമ്പി കുഞ്ഞു മോന്‍.

നായരപ്പൂപ്പന് കലി കയറി.

ഞാന്‍ നായരാടാ.......അവന്‍ പട്ടികനും. പട്ടികനും മേത്തനുമോക്കെയാ അഹിന്ദുക്കള്. ഞങ്ങള്‍ നായന്മാര്‍ നല്ല ഒന്നാന്തരം ഹിന്ദുക്കളാ.

കുഞ്ഞു മോന് വീണ്ടും ചിരി വന്നു. നായയും പട്ടിയും ഒന്നാണെന്ന് ഇന്നങ്ങോട്ട് ടീച്ചര്‍ പടിപ്പിച്ചതല്ലെയുല്ല്.

അപ്പൂപ്പാ .....അപ്പൂപ്പന് അറിഞ്ഞൂടെ നായയും പട്ടിയും ഒന്നാണെന്ന്.

പോരെ പൂരം! നായരപ്പൂപ്പന്റെ സ്വോബോധം നശിച്ചു.

പിന്നെ അയാള്‍ എന്തൊക്കെയോ പറഞ്ഞു. കുഞ്ഞു മോന്‍ തിരിച്ചു ഇത് പോലുള്ള ചോദ്യങ്ങളും. ആ നിഷ്കളങ്ക മനസ്സിനുണ്ടോ അറിയുന്നു  ഇതിന്റെയൊക്കെ അനന്തര ഫലം.

അയാള്‍ അലറി....ഒരൊറ്റ നായിന്റെ മക്കളും എന്റെ പറമ്പില്‍ കാല്‍ കുത്തരുത്. ആ കാല്‍ ഞാന്‍ വെട്ടും.
എന്നിട്ടയാള്‍ തന്റെ ഊന്നു വടി തിരിച്ചു അതില്‍ നിന്നും വാള്‍  പുറത്തെടുത്തു.

ഇത് കണ്ടതും കൂട്ടുകാരന്‍ എടുത്തു ചാടി ഓടി. 
ഇതാണോ ദൈവമേ നീ എല്ലാം ശരിയാക്കാമെന്നും പറഞ്ഞതു
ഡാ കുഞ്ഞു മോനെ ഞാന്‍ ഇനി ഒരിക്കലും നിന്നോട് കൂട്ട് കൂടില്ലെടാ.........ദുഷ്ടാ.....

കുഞ്ഞു മോന് അപ്പോഴും സംശയം തന്നാരുന്നു. പട്ടിയും നായയും ഒന്നാണല്ലോ. പിന്നെന്താ അപ്പൂപ്പന്‍ ഇങ്ങനെ.
അപ്പൂപ്പാ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്?

ആരെടാ നിന്റെ അപ്പൂപ്പന്‍? ഒരു മേതനും എന്നെ അപ്പോപ്പാ എന്ന് വിളിക്കണ്ടാ.....എന്നെ അപ്പൂപ്പന്നു വിളിക്കാന്‍ നല്ല ഒന്നാന്തരം നായര് കുട്ടിയോള് വീട്ടിലുണ്ട്.

എന്നാ നായരെ.......എനിക്ക് വീട്ടി പോണം....എന്നെ ഈ തോടോന്നു കടത്തി താ....


നായര്‍ക്കു വല്ലാണ്ട് കലി കയറി.
എന്തെക്കൊയോ ശാപ വാക്കുകള്‍ അയാള്‍ ഉരു വിട്ടു.

കുഞ്ഞു മോന് പേടിയായി. എങ്ങനേം വീട്ടില്‍ പോണം. അവന്‍ തോട്ടിലെക്കിറങ്ങി. അവന്റെ മുട്ട് വരെ വെള്ളം ഉണ്ട്. അത്യാവശ്യം നല്ല ഒഴുക്കും. സാധാരണ തോട് നിറഞ്ഞു ഒഴുകുന്ന സമയം ആണ്. അപ്പുറതെവിടെയോ ബണ്ട് കെട്ടിയിരിക്കുകയാവും, അതാ നീരൊഴുക്ക് കുറഞ്ഞത്‌.

മറു കരയിലേക്ക് കയറാന്‍ നല്ല ഉയരം ഉണ്ടായിരുന്നു. മണ ഭിത്തികളില്‍ അള്ളിപ്പിടിച്ചു കയറാനുള്ള അവന്റെ ശ്രമങ്ങള്‍ പാഴായി. അവന്റെ കുഞ്ഞു കരങ്ങള്‍ക്ക് അത്ര ശക്തിയുണ്ടായിരുന്നില്ല.

അവന്റെ വെപ്രാളങ്ങള്‍ കണ്ടു കൊണ്ട് നായരപ്പൂപ്പന്‍ മുകളില്‍ നില്‍പ്പുണ്ടായിരുന്നു.

അപ്പൂപ്പാ എന്നെ ഒന്ന് പിടിച്ചു കയറ്റു.

 എന്തോ നായരപ്പൂപന്‍ തന്റെ വടി കുഞ്ഞു മോന് നേരെ നീട്ടി. കുഞ്ഞു മോന്‍ സന്തോഷത്തോടെ അതില്‍ പിടിച്ചു.

ആ....അവന്റെ കുഞ്ഞികൈകള്‍ മുറിഞ്ഞു ചോര വന്നു.

അയാള്‍ തന്റെ വടി വാളാണ് അവനു നേരെ നീട്ടിയത്. താന്‍ ചതിക്കപ്പെടുകയാനെന്നു അവനു മനസ്സിലായി. കൈ മുറിഞ്ഞതിലുള്ള വേദനയും കാരണം അവന്‍ കരഞ്ഞു. എങ്കിലും കുറച്ചു മാറി വള്ളി പടര്‍പ്പുകള്‍ കിടക്കുന്നത് അവന്റെ ശ്രദ്ധയില്‍പ്പെട്ടു. അവന്‍ അങ്ങോട്ടേക്ക് ഓടി ചെന്നു വേദനിക്കുന്ന തന്റെ കുഞ്ഞിക്കൈകള്‍ കൊണ്ട് മുറുകെ പിടിച്ചു മുകളിലേക്ക് വലിഞ്ഞു കയറി. ഏതാണ്ട് മുകളിലേക്കെതിയതായിരുന്നു, അയാള്‍ നിര്ധാക്ഷിന്യം ആ വള്ളിപ്പടര്‍പ്പുകളെ അരിഞ്ഞു വീഴ്ത്തി. 

കുഞ്ഞു മോന്‍ പിടി വിട്ടു വെള്ളത്തില്‍ വീണു. അവന്റെ കുപ്പായവും പുസ്തകങ്ങളും വെള്ളത്തില്‍ നനഞ്ഞു.

അപ്പോഴാണ്‌ ആ അത്യാഹിതം സംഭവിച്ചത്. തോട്ടിലേക്ക് വെള്ളം ഇരമ്പിയെത്തി. ബണ്ട് പൊട്ടിയതോ പൊട്ടിച്ചതോ എന്തോ....കുഞ്ഞു മോനെയും കൊണ്ട് വെള്ളം അലറിപ്പാഞ്ഞു മുന്നോട്ടു നീങ്ങി. അവന്റെ കയ്യില്‍ നിനും പുസ്തകങ്ങളും മറ്റും പിടി വിട്ടു പോയി. താന്‍ ഈ വെള്ളപാചിലില്‍ അകലെ പുഴയിലേക്ക് എടുതെരിയപ്പെടും എന്ന് അവനു തോന്നി. ദയനീയമായി അവന്‍ നായരപ്പൂപ്പനെ നോക്കി.

ഒരു വല്ലാത്ത ചിരിയോടെ അയാള്‍ അവനെയും.

പെട്ടെന്ന് ആരോ അവനെ കോരിയെടുത്തു. അയലത്തെ വീട്ടിലെ മാമനാണ്. കുഞ്ഞുമോന്‍ വെള്ളത്തിലൂടെ ഒഴുകുന്നത്‌ കണ്ടു അദ്ദേഹം അപ്പുറത്തെ വശത്ത് ഇറങ്ങി നിന്നതാണ്.

എന്തായാലും അവനെ തൂകി കരയിലെത്തിച്ചു. ഭാഗ്യത്തിന് വേറെ കുഴപ്പം ഒന്നും ഇല്ല. ഇതിനിടയില്‍ മാമന്‍ നായരപ്പൂപ്പനെ നോക്കി എന്തൊക്കെയോ പറഞ്ഞു.

നായരപൂപ്പന്‍  വിളിച്ചു പറയുന്നത് അവനു കേള്‍ക്കാമായിരുന്നു....നിങ്ങള്‍ മേതന്മാരോക്കെ നശിച്ചു പോകട്ടെടാ.......

മാമന്‍ കുഞ്ഞു മോനെ വീട്ടില്‍ കൊണ്ട് ചെന്നാകി. വീട്ടുകാരോട് ഒന്നും പറഞ്ഞില്ല. കാല്‍ തെറ്റി വെള്ളത്തില്‍ വീണതാണെന്നു മാത്രം പറഞ്ഞു. കുഞ്ഞു മോനോടും ഒന്നും പറയരുതെന്ന് ശട്ടം കെട്ടി.

എന്തായാലും വീടുകാര്‍ ആകെ പേടിച്ചു. പക്ഷെ പനി പിടിച്ചത് കുഞ്ഞു മോനായിരുന്നു എന്ന് മാത്രം!

പിറ്റേന്ന് കുഞ്ഞു മോനെ സ്കൂളില്‍ വിട്ടില്ല. വൈകുന്നേരം ആയപ്പോള്‍ നമ്മുടെ രെഞ്ചിത് അവന്റെ അച്ഛനെയും കൂടി വന്നു.

കുഞ്ഞു മോന്റെ കാര്യം അന്വേഷിക്കാന്‍. വെള്ളത്തില്‍ വീണ കാര്യമൊന്നും അവരറിഞ്ഞിരുന്നില്ല. നായരപ്പൂപ്പന്‍ കുഞ്ഞു മോനെ ഉപദ്രവിച്ചോ എന്നറിയാനാ അവര്‍ വന്നെ....
അപ്പോഴാണ്‌ വീട്ടുകാര്‍ എല്ലാം അറിയുന്നെ.. എങ്കിലും വെള്ളത്തില്‍ വീണത്‌ എങ്ങനെയാണെന്ന് അവന്‍ പറഞ്ഞില്ല.

നായരപ്പൂപ്പനെ പേടിച്ചു അപ്പുറത്തെ വശത്ത് കൂടി തോട്ടില്‍ ഇറങ്ങിയപ്പോള്‍ കാല്‍ തെറ്റി വീണതാനെന്നെ അവന്‍ പറഞ്ഞുള്ളൂ.

വീട്ടുകാര്‍ക്ക് ദേഷ്യമായി. നായരപ്പൂപ്പനെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം എന്ന അഭിപ്രായം വന്നു.

അപ്പോളാണ് രെഞ്ചിതിന്റെ അച്ഛന്‍ പറയുന്നത്, അയാള്‍ക്ക്‌ വേണ്ടത് ദൈവം കൊടുത്തു.

കുഞ്ഞു മോനെ ഉപദ്രവിച്ച ശേഷം വീട്ടിലേക്കു പോകാനൊരുങ്ങിയ നായരപ്പൂപ്പനെ ഒരു ഡസനോളം വരുന്ന നായകള്‍ അഥവാ പട്ടികള്‍ വളഞ്ഞിട്ട് കടിച്ചു. ശരീരത്തില്‍ ഒരിടവും ബാകി വയ്കാതെ. ഈ രേഞ്ചിതും അച്ഛനും ഓടി ചെന്നപ്പോഴാണ് അവറ്റകള്‍ പിന്മാറിയത്. അടുത്ത് തന്നെയുള്ള രെഞ്ചിതിന്റെ മാമന്റെ ഓട്ടോ റിക്ഷയില്‍ കയറ്റിയാണ് ആശുപത്രിയില്‍ കൊണ്ട് പോയത്. വയറ്റിനു ചുറ്റും പതിനാറു ഇഞ്ജക്ഷനും പ്രതീക്ഷിച്ചു കൊണ്ട് ആശുപത്രിയില്‍ കിടപ്പുണ്ടാത്രേ....   അയാള്‍ക്ക്‌ ഇത് തന്നെ വേണം. കണ്ട ആസാമിമാരുടെ വാക്കും കേട്ട് അമ്പലത്തിലും നാട്ടിലും ജാതിയും തൊട്ടു കൂടായ്മയും കൊണ്ട് വന്നു. ഞങ്ങളെയൊന്നും വഴി നടക്കാന്‍ പോലും സമ്മതിച്ചില്ല..

തന്റെ കയ്യിലെ മുറിവില്‍ ഊതി കൊണ്ട് കുഞ്ഞുമോന്‍ അത് കേട്ടിരുന്നു.

എന്തായാലും അതോടെ ആ കാര്യം എല്ലാരും വിട്ടു. കുഞ്ഞു മോന്‍ ഇപ്പോള്‍ മറ്റൊരു വഴിക്കാണ് സ്കൂളില്‍ പോകുന്നത്. 

ഒരു ദിവസം വൈകുന്നേരം  വീടിനരുകില്‍ ഒരു വെള്ള അമ്ബാസിടര്‍ കാര്‍ വന്നു നിന്നു. പട്ടികള്‍ കുരച്ചു കൊണ്ട് അതിനെ വളഞ്ഞു. അതില്‍ നിന്നും ഒരാള്‍ ഇറങ്ങി. അയാളെ അവറ്റകള്‍ ഒന്നും ചെയ്തില്ല. എങ്കിലും കാറിനുള്ളിലേക്ക് നോക്കി കുരച്ചു കൊണ്ടേയിരുന്നു. അയാള്‍ വീട്ടിനുള്ളിലേക്ക് വന്നു കുഞ്ഞു മോനെ വിളിച്ചു. 
മോനെ നീ ഒന്ന് വാ, അമ്മാവന് നിന്നെ കാണണം, മാപ്പ് പറയണം.

അവനു ഒന്നും മനസ്സിലായില്ല. ആകെ അറിയാവുന്നത് അമ്പിളി അമ്മാവനെയാണ്. ഇനി അമ്പിളി അമ്മാവനെ ഇവര്‍ പിടിച്ചു കൊണ്ട് വന്നു കാണുമോ?
എന്തായാലും അവന്‍ കൂടെ പോയി, നോക്കുമ്പോള്‍ നമ്മുടെ നായരപ്പൂപ്പന്‍ നിറയെ മുറിവുകളും, കെട്ടി വയ്ക്കലുമായി അകത്തിരിക്കുന്നു. കുഞ്ഞു മോനെ കണ്ടതും ആ കണ്ണുകള്‍ നിറഞ്ഞു.

 എന്റെ കുഞ്ഞേ മാപ്... നീ എന്നെ ഒന്ന് പിടിച്ചേ. നീ കൂടെ ഉണ്ടെങ്കില്‍ ഈ നായകള്‍ ഒന്നും ചെയ്യില്ല.


കുഞ്ഞു മോന്‍ അയാളെ പിടിച്ചതും ആ നായകള്‍ എങ്ങോട്ക്കോ ഓടി മറഞ്ഞു. കുഞ്ഞു മോന്‍ അയാളെ പിടിച്ചു കൊണ്ട് തന്റെ വീട്ടിലെ ഉമ്മരതിരുത്തി. 

നായരപ്പൂപ്പനെ കണ്ടതും വീടുകാര്‍ ദേഷ്യപ്പെട്ടു. അപ്പോള്‍ കൂടെ വന്ന ആള്‍ പറഞ്ഞു അമ്മാവന്‍ ആശു പത്രിയില്‍ നിന്നും നേരെ ഇങ്ങോട്ടാ വന്നെ. മോനെ കണ്ടു മാപ്പ് പറയണം എന്നും പറഞ്ഞു. ഇത്രേം ദിവസം ആശു പത്രിയില്‍ മോനോട് മാപ്പ് ചോദിച്ചു കരച്ചിലായിരുന്നു.

എന്നെ തള്ളി ഇട്ടതും പോരാ മാപ്പും വേണോ? മാപ്പ് എന്തോ സാധനം എന്നാ കുഞ്ഞു മോന് തോന്നിയത്.

എന്തായാലും പ്രശനങ്ങല്‍ ഒന്നും ഉണ്ടായില്ല. നായരപ്പൂപ്പന്‍ കുഞ്ഞു മോന്റെ കാലുകള്‍ പിടിച്ചു മാപ്പ് പറഞ്ഞു. അവന്റെ മുറിവുകളില്‍ നോക്കി കണ്ണീര്‍ വാര്‍ത്തു.

മോനെ നീയാണ് എന്റെ കണ്ണ് തുറപ്പിച്ചത്. നായയും പട്ടിയും ഒന്നാണെന്ന പോലെ നായരും പട്ടികനും ഒന്നാണെന്ന സത്യം നീ പഠിപ്പിച്ചു. എല്ലാ മനുഷ്യരും ഒന്നാണ്. ജാതിയില്ല മതമില്ല.. ആകെ ഒരു ജാതിയെയുല്ല് അത് നീ പറഞ്ഞ പോലെ നിന്റെ ഉമ്മ ബിരിയാണിക്കിടുന്ന ജാതി തന്നെ. ഇനി ഞാന്‍ ആരേയും നികൃഷ്ടരായി കാണില്ല.മനുഷ്യന്‍ ഒന്നാണെന്ന കാര്യം ഒരൊറ്റ ദിവസം കൊണ്ട് നീ പഠിപ്പിച്ചു. നിന്നെ കൊല്ലാന്‍ നോക്കിയ എന്നെ ഒരു മടിയും കൂടാതെ നീ വീട്ടില്‍ വിളിച്ചു കയറ്റിയല്ലോ കുഞ്ഞേ....ഈ പാപിയോടു പൊറുക്കോ.....


കുറെ നേരം അവിടെ ഇരുന്നു കരഞ്ഞ ശേഷം അദ്ദേഹം കാറില്‍ കയറി പോയി.

കുറച്ചു ദിവസങ്ങള്‍ കൂടി കഴിഞ്ഞു. ഇതിനിടയില്‍  ഓണം വന്നു. രെഞ്ചിത് സ്കൂളില്‍ വന്നത് പുത്തനുടുപ്പും ഇട്ടോണ്ടായിരുന്നു. അവന്‍ പറഞ്ഞു

ടാ കുഞ്ഞു മോനെ അന്ന് ദൈവം പറഞ്ഞ പോലെ ഞങ്ങളുടെ കഷ്ടപാടൊക്കെ മാറി. നായരപ്പൂപന്‍ കുറെ പറമ്പ് ഞങ്ങള്‍ക്ക് ദാനം തന്നെടാ. ഈ ഡ്രെസ്സൊക്കെ അങ്ങേര വാങ്ങി തന്നതാ. പിന്നെ മാമന് പുതിയ ഒരു ഓട്ടോയും വാങ്ങി കൊടുത്തു. ഇപ്പൊ നായരപ്പൂപ്പന്‍ അമ്പലത്തില്‍ ഒകെ ഞങ്ങളെ കയറ്റും. 
ആ പിന്നെ ഇന്ന് നിന്നെ വിളിച്ചോണ്ട് തോട്ടു വക്കില്‍ ചെല്ലാന്‍ പറഞ്ഞു.

ഈശ്വരാ ഇനീം തള്ളി ഇടാനാണോ? കുഞ്ഞു മോന്‍ അറിയാതെ ചോദിച്ചു പോയി. 

എന്തായാലും വൈകുന്നേരം ആയപ്പോള്‍ അവന്റെ പേടിയൊക്കെ മാറി രെഞ്ചിതിനോപ്പം പോകാന്‍ തന്നെ അവന്‍ തീരുമാനിച്ചു.

ആ യാത്ര വളരെ ഹൃദ്യമായിരുന്നു. മാസങ്ങള്‍ക്ക് ശേഷം വസന്ത കാലത്തിന്റെ വരവറിയിച്ചു പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികള്‍. നിറയെ പൂമ്പാറ്റകളും തുമ്പികളും പാറിക്കളിക്കുന്നു. മാത്രവുമല്ല മുന്‍പ് വെറും നടപ്പാതയായിരുന്ന ആ വഴി നല്ലവണ്ണം വെട്ടി നിരത്തി ഒരു പെരുവഴി ആകിയിരിക്കുന്നു. 
തോടിനരുകിലെതിയപ്പോള്‍ കുഞ്ഞുമോന്‍ അമ്പരന്നു. അവിടെയതാ ഒരു കൊണ്ക്രീട്ടു പാലം. കുറച്ചു ആള്‍ക്കാര്‍ കൂടി നില്‍പ്പുണ്ട്. ഒപ്പം നായരപ്പൂപ്പനും. എന്തൊക്കെയോ പൂജാദി കര്മ്മങ്ങല്‍ക്കൊക്കെയുള്ള സെറ്റ് അപ്പോക്കെ അവിടെയുണ്ട്.

കുഞ്ഞു മോന്‍ ഒന്ന് മടിച്ചു. എന്നാല്‍ കൂട്ടുകാരന്‍ അവന്റെ കൈ പിടിച്ചു മുന്നോട്ടു നടന്നു. 

നീ ആ പാലത്തില്‍ കയറി അക്കരെ കടന്നെ.

കുഞ്ഞു മോന്‍ അക്കരെ കടന്നതും അവര്‍ അവിടെ എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിട്ട്. കുറച്ചു പ്രസാദവും ലഡുവും ഒക്കെ കിട്ടി.

ഇനി മുതല്‍ ഈ വഴിയും പാലവും നാട്ടുകാര്‍ക്കുല്ലതാണ്. ഞാന്‍ ഇത് പഞ്ചായത്തിനു വിട്ടു കൊടുക്കുന്നു. ഈ മോന്‍ ആണ് ഇതിനു കാരണം. അത് കൊണ്ട് തന്നെയാ ഞാന്‍ ഇവനെ കൊണ്ട് ഇത് ഉദ്ഗാടനം ചെയ്യിപ്പിച്ചത്....നായരപ്പൂപ്പന്റെ തോണ്ടയിടരിയോ?

മോനെ നീ ഇനി എന്നും ഇത് വഴി പോകുകയും വരുകയും ചെയ്‌താല്‍ മതി.


പിന്നെ എന്നും കുഞ്ഞു മോന്‍ അത് വഴി യാത്ര ചെയ്തു. എന്നും നായരപ്പൂപ്പന്‍ അവനെ കാണാന്‍ ആ പാലത്തിനരുകില്‍നില്‍ക്കും ആയിരുന്നു.  

എപ്പോഴോ അദ്ദേഹം അവനോടു പറഞ്ഞു, മോനെ എന്നെ അപ്പൂപ്പാ എന്ന് വിളിക്കാന്‍ നിന്നെക്കാള്‍ അര്‍ഹന്‍ വേറെ ആരും ഇല്ല. 

കുറച്ചു നാള്‍ക്കു ശേഷം അപ്പൂപ്പനെ കണ്ടതേയില്ല. രെഞ്ചിത് പറഞ്ഞറിഞ്ഞു, അദ്ദേഹം നെഞ്ചു വേദനയായി ആശുപത്രിയിലാനെന്നു.

കുഞ്ഞു മോന് വിഷമം ആയി. കുറെ ദിവസങ്ങള്‍ കടന്നു പോയി. എന്നും കുഞ്ഞു മോന്‍ ആ പാലത്തിനരുകില്‍ നോക്കും അപ്പൂപ്പന്‍ വന്നോയെന്നു.

ഇതിനിടയില്‍ രേഞ്ചിതും സ്കൂള്‍ മാറിപോയി. ഒരു പക്ഷെ നിനച്ചിരിക്കാതെ കിട്ടിയ സൌഭാഗ്യത്തില്‍ മതി മറന്നു അവന്റെ അച്ഛന്‍ പ്രൈവറ്റ് സ്കൂളിലേക്ക് അവനെ മാറ്റിയതാകാം.

ഒരു ദിവസം നഴ്സറിയില്‍ ഇരിക്കുമ്പോള്‍ കുഞ്ഞു മോന് വല്ലാത്ത അസ്വസ്ഥത. എന്തോ ഒരു തരാം പേടി. ഭക്ഷണവും വെള്ളവും കുടിക്കാതെ അവന്‍ ഇരുന്നു.

 വൈകുന്നേരം നഴ്സറി വിട്ടു ആ വഴി അവന്‍ വേഗത്തില്‍ നടന്നു. തോട് എത്തുന്നതിനും കുറെ മുന്നേ വഴിയരുകില്‍ നായരപ്പൂപന്‍ വീണു കിടക്കുന്നു. കുഞ്ഞു മോന്‍ ഓടി ചെന്നു നായരപ്പൂപ്പനെ പിടിച്ചു. ആ കൈകള്‍ തണുത്തു മരവിച്ചിരിക്കുന്നു. 

അപ്പൂപ്പാ...എനീകപ്പൂപ്പ. 

പെട്ടെന്ന് നായരപ്പൂപ്പന്‍ കണ്ണ് തുറന്നു. അവന്റെ കൈകള്‍ പിടിച്ചു ചോദിച്ചു, മോനെ എനിക്കല്പം വെള്ളം തരുമോ?

അവന്‍ കുപ്പി തുറന്നു വെള്ളം കൊടുത്തു. 

ഒരിറക്ക് കുടിച്ച ശേഷം അദ്ദേഹം പറഞ്ഞു, തൃപ്തിയായി മോനെ....നിന്റെ കയ്യില്‍ നിന്നും വെള്ളം കിട്ടാതെ പോകേണ്ടി വരുമോ എന്നായിരുന്നു എന്റെ പേടി. ഇനി എനിക്ക് മോക്ഷം കിട്ടി. ഞാന്‍ സന്തോഷത്തോടെ യാത്രയകാനുന്നു.

അപ്പൂപ്പന്‍ എവിടെ പോകുകയാ..?

നീ എന്നെ ഒന്ന് പിടിചെഴുന്നെല്‍പ്പിച്ചേ.... 

കുഞ്ഞു മോന്‍ അദ്ധേഹത്തെ പിടിചെഴുന്നെല്‍പ്പിച്ചു. ആ കൈകള്‍ക്ക് നേരത്തെയുള്ള വിറയല്‍ ഇല്ല. ചൂടോ തണുപ്പോ ഇല്ല. ക്ഷീനിച്ചിരുന്ന ആ കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നു. അപ്പൂപ്പന്റെ ശരീരം തിളങ്ങുന്നുണ്ടോ? 

തറയില്‍ കിടന്ന വടി എടുക്കാന്‍ കുഞ്ഞു മോന്‍ കുനിഞ്ഞു. അവിടെ തറയില്‍ അതാ നായരപ്പൂപ്പന്‍ കിടക്കുന്നു.

അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി. അവിടെയതാ തന്റെ കൈയ്യില്‍ പിടിച്ചു കൊണ്ട് നില്‍ക്കുന്നു നായരപ്പൂപ്പന്‍.

കുഞ്ഞു മോന്റെ കയ്യിലിരുന്ന വടി നോക്കി അദ്ദേഹം പറഞ്ഞു. ഇനി അത് വേണ്ട മോനെ. ഇനി എനിക്ക് വടിയുടെ ആവശ്യം ഇല്ല. നീ എന്നെ  ആ മതിലിനപ്പുരതെക്ക് കൊണ്ട് ചെന്നാക്ക്, അവിടെ എന്നെ കൊണ്ട് പോകാന്‍ അവര്‍ വാഹനവുമായി വന്നു നില്‍ക്കുന്നു.

കുഞ്ഞു മോന്‍ ഒന്നും മനസ്സിലായില്ല. എങ്കിലും അവന്‍ അദ്ധേഹത്തെ കൈ പിടിച്ചു മതിലിനപ്പുരതെക്ക് കൊണ്ട് പോയി.

പെട്ടെന്ന് അവനെ കെട്ടി പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
 മോനെ എനിക്ക് മോക്ഷം കിട്ടി. ഞാന്‍ ഈ ഭൂമിയെ വിട്ടു സ്വര്‍ഗതെക്ക് പോകുകയാണ്. എന്നെ കൊണ്ട് പോകാനാണ് അവര്‍ വന്നത്. നിന്നെ കണ്ടില്ലായിരുന്നെങ്കില്‍ അന്ധതയിലും ജാതി ചിന്തയിലും മുങ്ങി നരകത്തിലേക്ക് ഒരു പാപിയായി വലിചെരിയപ്പെടുമായിരുന്നു. നീ എന്നെ നേര്‍ വഴിക്ക് നയിച്ച്‌. എന്റെ അന്ധതയെ അകറ്റി വെളിച്ചം പകര്‍ന്നു. സര്‍വ പാപങ്ങളും നശിപ്പിച്ചു നീ പുണ്യ ജലം തന്നു. ഇനി ഞാന്‍ പോകുകയാണ്.


അപ്പൂപ്പാ ഞാനും വരട്ടെ. എന്നെ കൂടെ കൊണ്ട് പോ.

ഇല്ല മോനെ,,, നിനക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്നെ പോലെ അന്ധത നിറഞ്ഞ ഈ സമൂഹത്തെ മോക്ഷതിലേക്ക് നയിച്ച്‌ നീ നിന്റെ കര്മത്തെ ചെയ്യുക.

കുഞ്ഞു മോനെ വിട്ടു അദ്ദേഹം നടന്നു. അവിടെ ഒരു കാറ്റ് വീശി..ചന്ദനം മണക്കുന്ന കാറ്റ്. കുഞ്ഞു മോന്‍ നോക്കുമ്പോള്‍ അവ്യക്തമായി സ്വര്‍ണ നിറത്തിലുള്ള എന്തോ ഒരു വാഹനം. അതിലേക്കു ആരോ നായരപ്പൂപ്പനെ കൈ പിടിച്ചു കയറ്റുന്നു.

അമ്മാവാ.......

ആ നിലവിളി കേട്ടാണ് കുഞ്ഞു മോന്‍ നോക്കിയത്. നിലത്തു കിടക്കുന്ന നായരപ്പൂപ്പനെ കുലുക്കി വിളിക്കുകയാണ്‌ അയാള്‍. അമ്മാവാ എനീക്കമമാവാ...

അപ്പൂപ്പന്‍ രഥത്തില്‍ കയറി പോയി.ഇനി വരില്ലെന്ന് പറഞ്ഞു. ഞാനാ കൊണ്ട് വിട്ടേ...

അയാള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. എങ്കിലും കുഞ്ഞുമോനോട്‌ ചോദിച്ചു നീയെന്താ ഈ പറയുന്നേ....

അതെ അപ്പൂപന്‍ അവിടെ കിടക്കുവാരുന്നു. ഞാന്‍ കുലുക്കി വിളിച്ചു വെള്ളം കൊടുത്തു. പിന്നെ അപ്പൂപ്പന് വണ്ടിയില്‍ കയറി പോണമെന്ന് പറഞ്ഞോണ്ട് ഡാ അവിടെ കൊണ്ട് ചെന്നു വിട്ടു. 

കുഞ്ഞു മോന്‍ മതില്‍ കെട്ടിനപ്പുഅര്തെക്കു കൈ ചൂണ്ടി. 

എന്തായാലും അയാള്‍ കുഞ്ഞു മോനോടൊപ്പം മതില്‍ കെട്ടിനപ്പുഅര്തെക്കു പോയി നോക്കി.

എവിടെ?

ഡാ അവിടെ അപ്പൂപ്പന്‍ നിന്നു കൈ വീഴി കാണിക്കുന്നു.

അയാള്‍ നോക്കിയിട്ട് അവിടെ ഒന്ന്നും കണ്ടില്ല.

കുഞ്ഞു മോന്‍ നോക്കി നില്‍ക്കെ അപ്പൂപ്പന്‍ ഒരു പുക മറയായി ആകാശത്തേക്ക് ഉയര്‍ന്നു.

അപ്പൂപ്പന്‍ ദേ പുകയായി ആകാശത്തേക്ക് പോയി. ഇനി ഇങ്ങോട്ട് വരില്ലെന്ന് പറഞ്ഞാ പോയത്.

അയാള്‍ ഓടിച്ചെന്നു അപ്പൂപ്പന്റെ ശരീരത്തെ പിടിച്ചു നോക്കി. കൈകളില്‍ നാടി മിടിപ്പ് നോക്കി. കുഞ്ഞു മോന്‍ ഒന്നും മനസ്സിലായില്ല. അപ്പൂപ്പന്‍ പറഞ്ഞതല്ലേ ആ കിടക്കുന്നത് വെറും ശരീരമാനെന്നു. ഇനി അത് കൊണ്ട് ഉപയോഗം ഒന്നുമില്ലെന്ന്.

മോന്‍ ഇവിടെ തന്നെ നില്‍ക്കണം കേട്ടോ....ഞാന്‍ ഇപ്പൊ വരാം.

കുഞ്ഞു മോന്‍ അപ്പൂപ്പന്റെ ശരീരതിനരുകില്‍ ചെന്നു നോക്കി. ചന്ദനത്തിന്റെ മനം ഒന്നും ഇല്ല. ഒരു ചെറിയ ദുര്‍ഗന്ധം വരുന്നുവോ? ആ കൈകളും ശരീരവും തണുത്തിരിക്കുന്നു. അവന്‍ അപ്പൂപ്പനെ കുലുക്കി വിളിച്ചു...ഇല്ല അനക്കം ഒന്നും ഇല്ല.

അപ്പോഴേക്കും അയാള്‍ ഒന്ന് രണ്ടു പേരെയും കൂട്ടി വന്നു അപ്പൂപ്പനെയും എടുത്തു കൊണ്ട് പോയി. ആ പാലത്തിലൂടെ........


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ