നാളെ?

        ഇന്നലെ

        സ്വാര്‍ത്ഥമതികളായ  ഒരു പറ്റം ആള്‍ക്കാരുടെ ബന്ധനത്തില്‍ കിടന്ന സമാധാനത്തിന്‍റെ പ്രതീകമായ വെള്ളരി പ്രാവിനെ നിഷ്കളങ്കനായ ആ ബാലന്‍ തുറന്നു വിട്ടു. എന്നാല്‍,ലോകം മുഴുവന്‍ പറന്നു നടക്കാന്‍ ആഗ്രഹിച്ച വെള്ളരി പ്രാവിന്‍റെ ചിറകിലേക്ക് അവിവേകിയും ക്രൂരനും സാമ്രാജ്യ മോഹിയുമായ ഒരുവന്‍റെ തോക്കില്‍ നിന്നുമുതിര്‍ന്ന വെടിയുണ്ട തുളച്ചു കയറി. ആ പക്ഷി ബാലന്‍റെ കൈകളിലേക്ക് കുഴഞ്ഞു വീണു. ബാലന്‍റെ പിഞ്ചു ഹൃദയം പിടഞ്ഞു.

ടിപ്പര്‍

        "അച്ഛാ നാളെയും ഫീസില്ലാതെ ചെന്നാല്‍ എന്നെ ക്ലാസില്‍ കയറ്റില്ല." എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ അയാളോട് പറഞ്ഞു.
        "നാളെ എങ്ങനെയെങ്കിലും കൊടുക്കാം മോളേ." അയാള്‍ പണി സ്ഥലത്തേക്ക് പുറപ്പെട്ടു.
        ടിപ്പറിന്‍റെ താക്കോല്‍ കൈ മാറുമ്പോള്‍ മുതലാളി പറഞ്ഞു. "ലോഡ് കണക്കിനാ ശമ്പളം. മാക്സിമം ലോഡ് കയറ്റിയാല്‍ അത്രയും ശമ്പളം കിട്ടും."

മഹിഷാസുര വധം

        അമ്പലത്തില്‍ തുള്ളാന്‍ വേണ്ടി ചിലങ്കയണിഞ്ഞു വാള്‍ കയ്യിലെടുത്തപ്പോള്‍ വെളിച്ചപ്പാടിനു അന്നാദ്യമായി തന്‍റെ തൊഴിലിനോട് അമര്‍ഷം തോന്നി.
        വ്യവസായ പ്രമുഖനും മദ്യ വ്യാപാരിയുമായ പോത്തു വാസുവെന്ന വാസുദേവന്‍ മുതലാളിയെ അനുഗ്രഹിക്കണം. അത് തന്നെയാണ് വെളിച്ചപ്പാടിന്‍റെ ഇന്നത്തെ പ്രശ്നം. കാരണം അയാളെ പറ്റി വെളിച്ചപ്പാടിനു നന്നായിട്ടറിയാം. പെണ്‍വാണിഭം, കള്ളക്കടത്ത്, മയക്കു മരുന്ന്, സ്പിരിറ്റ്‌ കടത്തല്‍; പോത്തു വാസുവിന് മുഖങ്ങള്‍ ഏറെയാണ്‌.

കുഞ്ഞിക്കഥകള്‍

ക്രഡിറ്റ് രക്ഷാ പൂജ


        പഴയ തട്ടിപ്പു മന്ത്രവാദി ജയിലിൽ കിടന്നു ചിന്തിച്ചു, ഇനി പഴയ തട്ടിപ്പിനൊന്നും ഇല്ല. കുറച്ചു മാന്യമായി എന്തെങ്കിലും ചെയ്യണം. പഴയതു പോലെ പൂജയ്ക്കാണെന്നും പറഞ്ഞു സ്ത്രീകളുടെ ആഭരണം തട്ടിയെടുക്കുന്ന പരിപാടി ഒന്നും ഇനി വേണ്ടാ.
        അങ്ങനെ ജയിലിൽ വച്ചു നമ്മുടെ മന്ത്രവാദി ഇന്റർനെറ്റിനെ കുറിച്ച് പഠിച്ചു.
        പുറത്തിറങ്ങിയ ഉടനെ തന്നെ നെറ്റിൽ ഇങ്ങിനെയൊരു പരസ്യമിട്ടു.
        'നിങ്ങളുടെ ക്രെഡിറ്റ് കാർഡ്, ഇന്റർ നെറ്റ് ബാങ്കിംഗ് സംരക്ഷിക്കപ്പെടാൻ മഹത്തായ ഓൺലൈൻ പൂജ!'

 ഗ്രൂപ്പിസം

                
        അയാള്‍ ഏറ്റവും വലിയ പാര്‍ട്ടിയിലെ അംഗമായിരുന്നു. എന്നാല്‍ അടിക്കടി ഗ്രൂപ്പുകള്‍ പാര്‍ട്ടിയില്‍ മുളച്ചു പൊങ്ങുന്നത് അയാള്‍ക്ക്‌  അസഹനീയമായിരുന്നു, എന്തെന്നാല്‍ അയാള്‍ ഗ്രൂപ്പിസത്തിനു എതിരായിരുന്നു.
                           സമാന ചിന്താ ഗതിക്കാരായ പാര്‍ട്ടി അംഗങ്ങളുമായി അയാള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. താമസിയാതെ തന്നെ ഗ്രൂപ്പിസത്തെ എതിര്‍ക്കുന്നവരുടെ പുതിയ ഒരു ഗ്രൂപ്പ് കൂടി പാര്‍ട്ടിയില്‍ ഉണ്ടായി. അയാള്‍ തന്നെയായിരുന്നു പ്രസിടണ്ട്.

കി(കു)റുക്കന്‍

        ഒരു കാട്ടില്‍ കിറുക്കനായ ഒരു കുറുക്കന്‍ ഉണ്ടായിരുന്നു. അവനെ കാട്ടിലെ മൃഗങ്ങളെല്ലാം കിറുക്കന്‍ എന്നാണു വിളിച്ചിരുന്നത്.
        തന്നെ എന്തിനാണ് കിറുക്കന്‍ എന്ന് എല്ലാവരും വിളിക്കുന്നത് എന്ന് അവന്‍ ചോദിച്ചു.
        നീ കിറുക്കന്‍ ആയതു കൊണ്ട് തന്നെ എന്ന് മറുപടിയും കിട്ടി.
         ഒരിക്കല്‍ അവന്‍ നാട്ടില്‍ കോഴിയെ പിടിക്കാനിറങ്ങി. അവനെ കണ്ടു നാട്ടുകാരെല്ലാം കൂടി 'കുറുക്കന്‍' എന്ന് ആക്രോശിച്ചു കൊണ്ട് ഓടിച്ചു. അവന്‍ അവിടെ നിന്നും രക്ഷപ്പെട്ടു.

മോക്ഷം

         കുഞ്ഞുമോന്‍ അന്ന് നഴ്സറിയില്‍ പഠിക്കുവാണ്. എല്‍ കെ ജിയില്‍ ആയിരുന്നപ്പോള്‍ കൂട്ടിനു തൊട്ടടുത്ത വീട്ടിലെ യു കെ ജി പയ്യന്‍ ഉണ്ടായിരുന്നു. അവരിരുവരും പാടത്തും വരമ്പത്തും കൂടി നടന്നും ഓടിയുമാണ് നഴ്സറിയില്‍ പൊയ്ക്കൊണ്ടിരുന്നത്. ആ വഴികളും പാടവും പറമ്പും ആരുടെതാണെന്നോ ഒന്നും അവര്‍ക്ക് നിശ്ചയം ഇല്ല. മാവിന് കല്ലെറിഞ്ഞും പാടത്തു കുത്തി മറിഞ്ഞും അവര്‍ അങ്ങനെ പോയി. കുഞ്ഞു മോന്‍ യു കെ ജിയില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മറ്റൊന്നും അല്ല , കൂട്ടിനുണ്ടായിരുന്ന യു കെ ജിക്കാരന്‍ ഒന്നാം ക്ലാസ്സിലെത്തി. അവനെ വേറെ സ്കൂളില്‍ ചേര്‍ത്തു. ഇപ്പോള്‍ കുഞ്ഞു മോനെ എങ്ങനെ അത്രയും ദൂരത്തെ നഴ്സറിയില്‍ വിടും എന്നതായിരുന്നു പ്രശ്നം. ഉമ്മയ്ക്കാണേല്‍ പേടി-കുഞ്ഞു മോനെ ഒറ്റയ്ക്ക് വിടാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. എന്നാല്‍ നഴ്സറി വരെ കൊണ്ടാക്കാന്‍ ആരും ഇല്ല താനും. അല്ലെങ്കില്‍ ആര്‍ക്കും സമയം ഇല്ല.
         വാപ്പ പറഞ്ഞു അവനിപ്പോള്‍ വലിയ കുട്ടിയല്ലേ, വഴിയൊക്കെ അറിയാം ഒറ്റയ്ക്ക് പോകട്ടെ.

റൂഹാനക്കുരുവി ചിലച്ചു കൊണ്ട് പറന്നു പോയി

         അന്ന് പതിവില്ലാതെ വളരെ നേരത്തെ എഴുന്നേൽക്കേണ്ടി വന്നു. എന്തൊരു സ്വപ്നമായിരുന്നു അത്? ശരിക്കും ഓര്‍മ വരുന്നില്ല.
         പുറത്തിറങ്ങിയപ്പോൾ വല്ലാതെ ഇരുണ്ടതു പോലെ തോന്നി. എവിടെ നിന്നോ ഒരു പാട്ട് കേൾക്കുന്നു. അതും അവ്യക്തമായി.
“.................................. കാക്ക കരഞ്ഞു
ഒന്നാമത്തെ തവള തെങ്ങിൽ കയറി
കാക്കതൻ............................................
...............................................................
എട്ടാമത്തെ കാക്ക കരിങ്കാക്ക
കണ്ണ് പൊട്ടൻ കാക്ക..........................
...............................................................”

കാറ്റ്


         കഥയും കഥാപാത്രങ്ങളും-  ഇറാക്ക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന കഥയാണിത്. കഥയെക്കാളെറെ കഥാപാത്രങ്ങളുടെ സ്വഭാവം,അവരുടെ പ്രാധാന്യം മുഴച്ചു നില്‍ക്കുന്നു. വിഷയമല്ല കഥാപാത്രങ്ങളാണ് ഈ കഥയെ സ്വാധീനിക്കുന്നത്.

കഥാപാത്രങ്ങള്‍

ഇറാക്ക്- സമ്പന്ന രാഷ്ട്രങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബലിയാടാവേണ്ടി വന്ന രാജ്യങ്ങളുടെ പ്രതീകം
മിര്‍സ- യുദ്ധക്കെടുതികളുടെ ബാക്കി പത്രങ്ങളുടെ പ്രതീകം.
കാറ്റ്- ഇന്ത്യയെപ്പോലുള്ള സമാധാനകാംക്ഷികളായ രാഷ്ട്രങ്ങളുടെ പ്രതീകം. എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ശക്തിയില്ലാത്തതിനാല്‍ അടിച്ചമര്‍ത്തപ്പെടുകയാണിവര്‍. എങ്കിലും പ്രതീക്ഷകള്‍ നശിക്കാതെ അവര്‍ ശ്രമിക്കുന്നു.
അമേരിക്ക- യുദ്ധക്കൊതിയന്മാരായ സമ്പന്ന രാഷ്ട്രങ്ങളുടെ പ്രതീകം.
പ്രസിഡണ്ട്‌ - സ്വേച്ചാധിപതികളും അധികാര മോഹികളും ക്രൂരന്‍മാരുമായ ഒരു പറ്റം പണക്കൊതിയന്മാരായ ഭരണാധികാരികളുടെ പ്രതീകം.

ഒരു സിറിയൻ കഥ

         അബ്ദു റഹിമാൻ അൽക- നിഷ്കളങ്കനായ ഒരു ബാലൻ. സ്വതവേ ചുവന്നു തുടുത്ത കവിളുകൾ കൂടുതൽ ചുവന്നിരിക്കുന്നു. ഒപ്പം കണ്ണുകളും. കുസൃതികൾ  നിറയേണ്ടുന്ന കണ്ണുകൾ എന്തേ കണ്ണു നീരിനാൽ നിറഞ്ഞിരിക്കുന്നത്‌?
         അവൻ തകര്‍ന്നു കിടക്കുന്ന തന്‍റെ വീടിനു മുന്നിലിരുന്നു നെടുവീർപ്പെട്ടു.
         "എന്തിനാണവർ തന്റെ ഓമന വീട് തച്ചു തകര്‍ത്തു കളഞ്ഞത്? എന്ത് കഷ്ടപ്പെട്ടാണ് ആ വീടുണ്ടാക്കിയത്? ഒരു രാത്രി കൊണ്ട് ആരും കാണാതെ തകര്‍ത്തു കളഞ്ഞിട്ടു മാറി നിന്ന് ചിരിക്കുന്നതെന്തിനാണ്?"

തേക്കടി ദുരന്തം

         തേക്കടി ദുരന്തം അത്ര പെട്ടെന്നൊന്നും ആരും മറന്നു കാണില്ലല്ലോ. ആ സമയത്തു വെറുതെ കുറിച്ചിട്ട ഒരു കഥ.
        തേക്കടിയിൽ അല്ലറ ചില്ലറ വിനോദ പരിപാടിക്കായാണ് ഞങ്ങൾ എത്തിയത്. ഞങ്ങൾ അഞ്ചു പേർ. കോളേജിൽ ഒരുമിച്ചിരുന്നു ഒരുമിച്ചുഴപ്പി സപ്ലിയടിച്ചു നടക്കുന്നു. സപ്ലിയുടെ എണ്ണം കൂടിയതിനു ഞങ്ങൾ വേണ്ടുവോളം അനുഭവിച്ചു. ഒരു ജോലിയും കിട്ടാതെ നരകിച്ചു. വീട്ടിലും നാട്ടിലും കൊള്ളരുതാത്തവന്മാരായി.
         അങ്ങനെയിരിക്കുമ്പോഴാണ് ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ എന്‍റെ ജീവന്‍റെ ജീവനായ റസിയയുടെ നിക്കാഹ്‌ ഒരു എം.ബി.എക്കാരനുമായി ഉറപ്പിച്ചത്. വേലയും കൂലിയുമില്ലാത്ത എന്നോടൊപ്പം ഇറങ്ങി വരാൻ ഭയമാണെന്നു അവൾ പറഞ്ഞപ്പോൾ തകർന്നത് എന്‍റെ പ്രതീക്ഷകളായിരുന്നു.
         ആത്മഹത്യ ചെയ്താലോ എന്നാലോചിച്ച നിമിഷങ്ങൾ. എന്നാൽ എന്‍റെ ചങ്കായ കൂട്ടുകാർ  അത് മനസ്സിലാക്കി. എല്ലാറ്റിൽ നിന്നും ഓടിയൊളിക്കാന്‍ ശ്രമിച്ച എന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാനാണീ യാത്ര.

ദൈവത്തെ തേടി

         അവർ ദൈവത്തെ തേടി ഇറങ്ങിയതായിരുന്നു. നാല് പേരും ആത്മാർത്ഥ സുഹൃത്തുക്കൾ . യൂസുഫ്, ബിജു, വർഗീസ്‌ പിന്നെ ലെനിൻ സാമും. നിരീശ്വര വാദിയായ ലെനിനും അവര്‍ക്കൊപ്പം ഇറങ്ങി, ഒരിടത്തും ഇല്ലെന്നു ഉറപ്പുള്ള ദൈവത്തെ തേടി. മറ്റുള്ളവരോ, എല്ലായിടത്തും ഉള്ള ദൈവത്തെ തേടി.
         ഈശ്വരനെ തേടി ഇവർ ഇറങ്ങി തിരിക്കാൻ ഒരു കാരണമുണ്ട്. എല്ലാ വൈകുന്നേരങ്ങളിലും അവർ ഒന്നിച്ചു കൂടും. പരസ്പരം പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. എപ്പോഴോ അത് ഈശ്വരനിലേക്കും പിന്നെ മതത്തിലേക്കും കടന്നു. നിരീശ്വര വാദിയായ ലെനിൻ അവരുടെ വാദങ്ങളെ എതിർത്തു .ദൈവവും മതവും അവിടെ തര്‍ക്ക വിഷയമായി. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും അവരുടേതായ വാദ മുഖങ്ങളെ നിരത്തി. ലെനിൻ എല്ലാ വാദങ്ങളെയും പൊളിച്ചടുക്കി. തര്‍ക്കം മൂത്തു . അവർ സുഹൃത്തുക്കൾ ആയിരുന്നതിനാൽ തർക്കം തര്‍ക്കമായി തന്നെ നിന്നു . പരസ്പരം കയ്യാങ്കളിക്ക് അവർ തയ്യാറല്ലായിരുന്നു. തർക്കം ദിവസങ്ങളോളം നീണ്ടു പോയി, മറ്റാരും അറിഞ്ഞതുമില്ല. അവസാനം അവർ ഒരു തീരുമാനത്തിലെത്തി. ദൈവത്തെ തേടി ഇറങ്ങുക. അതിനു വേണ്ടി അലയുകയല്ല അവർ ചെയ്തത്, പകരം ദൈവത്തെ കാണാൻ ഏറ്റവും സാദ്ധ്യതയുള്ള സ്ഥലങ്ങളെ അവർ തെരഞ്ഞെടുത്തു.

കൂപമണ്ഡൂകം

         പതിവില്ലാതെ വെളിച്ചം കണ്ടപ്പോഴാണു തവളച്ചാർ കണ്ണു തുറന്നത്. തന്റെ കണ്ണുകൾ തന്നെ ചതിക്കുകയല്ല എന്നു മനസ്സിലാക്കാൻ തവളച്ചാർക്കു കുറച്ചു സമയം വേണ്ടി വന്നു. ശരിയാണു കിണറ്റിലേക്കു വെളിച്ചം വന്നിരിക്കുന്നു. അതിനർത്ഥം കിണറ്റിന്റെ മൂടി തുറക്കപ്പെട്ടിരിക്കുന്നു! ഏതാണ്ടു ഒരു വർഷത്തിനു ശേഷം!
         മുകളിലേക്കു നോക്കണമെന്നുണ്ടായിരുന്നു, എന്നാൽ ഇത്രയും നാളുകൾക്കു ശേഷം വെളിച്ചം കണ്ടപ്പോൾ കണ്ണുകൾക്ക് ഒരു മഞ്ഞളിപ്പ്! തവളച്ചാർ പതിയെ വെള്ളത്തിലേക്കൂളിയിട്ടു.

റോസ്- ഒരു പ്രണയ കഥ

         ഒരു വല്ലാത്ത ദിവസം തന്നെ! എന്തൊരു മഴ. പനിയും കൂടിയായപ്പോള്‍ കേമം തന്നെ. ഇന്നെങ്കിലും ജോലിക്ക് പോയില്ലെങ്കില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍...
         ഈ നശിച്ച മഴ ഒന്ന് തോര്‍ന്നിരുന്നെങ്കില്‍. കട്ടിലില്‍ ചുരുണ്ട് കുടിക്കിടന്നു കൊണ്ടു ഞാനോര്‍ത്തു. മഴ ഒരു ശല്യം തന്നെ! നിനച്ചിരിക്കാതെ മഴ പെയ്തതിനാലാകണം അവള്‍ ഇന്ന് വരാതിരുന്നത്. ഈ കുടുസ്സ് മുറിയില്‍ താമസമാക്കിയതില്‍ പിന്നെ അവള്‍ വരാതിരുന്നിട്ടേയില്ല.
         എന്നും പനിനീര്‍ പൂവിന്‍റെ ഗന്ധമാണ് അവള്‍ക്കു. പനിനീരിന്‍റെ വിശുദ്ധിയും കുളിര്‍മയും! ഒട്ടും ഔജിത്യമില്ലവള്‍ക്ക്.ആരുടെ മുന്നിലായാലും കൂസലില്ലാതെ വന്നെന്നെ തൊട്ടുരുമ്മി നില്‍ക്കും. എല്ലാവരും കാണ്‍കെ എന്‍റെ മുടിയിഴകളെ താലോലിക്കും. അത്രയ്ക്ക് സ്വാതന്ത്ര്യമാണ് അവള്‍ക്കെന്നോട്. മറ്റുള്ളവര്‍ക്ക് മുന്നില്‍ അനുസരണ കേടു കാട്ടുന്ന അവള്‍ എന്നോടിതുവരെയും അനുസരണ കേടു കാട്ടിയിട്ടില്ല. എന്നും എന്നോടു ഇഷ്ടമായിരുന്നവള്‍ക്ക്.

കാക്കച്ചിയുടെ പ്രതിഷേധം- ഒരു ഗുണപാഠ കഥ

        ഞാനും അവനും മറ്റവനും ഒരേ വീട്ടിലാണ് താമസം. കുറച്ചേറെ ദിവസങ്ങളായി ഞാന്‍ ടെറസിനു മുകളിലേക്ക് ചെല്ലുമ്പോള്‍ ഒരു കാക്ക വല്ലാതെ ബഹളം വയ്ക്കുന്നു. ആദ്യമൊന്നും ഞാനത് കാര്യമാക്കിയില്ല. എന്നാല്‍ ക്രമേണ ശല്യം കൂടി വന്നു. എന്താണ് കാര്യമെന്ന് എനിക്കൊട്ടു പിടി കിട്ടിയതും ഇല്ല. ഇടയ്ക്കിടെ ശല്യം കൂടുമ്പോള്‍ ഞാന്‍ ആ കാക്കയെ ആട്ടിയോടിക്കും.
        ഒരു ദിവസം ഞാന്‍ ഈ കാര്യം അവനോടു പറഞ്ഞു. അവന്‍ പറഞ്ഞു, ഇതവന്റെ മാത്രം പ്രശ്നമല്ല, മറ്റവന്‍റെയും കൂടിയാണ്. മറ്റൊരു കാര്യം കൂടി അവന്‍ പറഞ്ഞു, ടെറസിന്‍റെ വലതു ഭാഗത്തേക്ക് നീങ്ങുമ്പോഴാണ് കാക്ക കൂടുതല്‍ ബഹളം വയ്ക്കുന്നത്. ആ ഭാഗത്തായി രണ്ടു പ്ലാവുകളും ഒരു മാവും ഉണ്ട്. ഇപ്പോഴും അവിടെയിരുന്നാണ് കാക്ക ബഹളം വയ്ക്കുന്നത്. ഏതായാലും ഈ ബഹളത്തിന്‍റെ കാരണം അറിയണമല്ലോ. ഞങ്ങള്‍ രണ്ടും കല്‍പ്പിച്ചിറങ്ങി.

കലി കാലത്തൊരു വിനോദ യാത്ര!!!

         ഇതെന്റെ സ്വന്തം അനുഭവമാണു. ഞാന്‍ കോളേജില്‍  അഭ്യസിച്ചിരുന്ന സമയത്തു സംഭവിച്ചത്. 2006 അവസാനമാണു ഞങ്ങള്‍ വിനോദ യാത്രക്ക് തെരഞ്ഞെടുത്തത്. ഫൈനല്‍ ഇയര്‍ ഡിപ്പാര്‍ട്ടുമെന്റുകളെല്ലാം അങ്ങനൊരു പരിപാടി ഇട്ടു. കൂട്ടത്തില്‍ ഞങ്ങളും!
         ടൂറിനു വേണ്ടി തയ്യാറെടുത്തവര്‍‍‍ ആരൊക്കെയെന്നറിയണ്ടേ? ഞങ്ങള്‍ പതിനൊന്നു കുമാരന്മാരും ബാക്കി ഇരുപത്തി രണ്ട് കുമാരിമാരും. അങ്ങനെ ആകെ മൊത്തം മുപ്പത്തിയഞ്ചു പേര്‍???-ബാക്കി രണ്ട് പേര്‍ അദ്ധ്യാപകരാണു ഹേ!
         ടീമംഗങ്ങളെ മുഴുവന്‍ പരിചയപ്പെടുത്തുന്നില്ല. വ്യത്യസ്തരായ ചിലരെ മാത്രം പരിചയപ്പെടുത്താം. (വിഷമിക്കണ്ട, തരുണീ മണികളെക്കുറിച്ച് വഴിയേ പറയാം).

ചില പ്രേതങ്ങൾ 02 ചാത്തനേറ്‌

        നമ്മുടെ അയൽവാസിയായ 14 വയസ്സുകാരന് മാത്രം സ്ഥിരമായി ചാത്തനേറും ചാത്തൻ ദർശനവും കിട്ടിക്കൊണ്ടിരുന്നു. പലപ്പോഴും തലയോട്ടി, പാമ്പിന്‍റെ തോല്, തീ, പുക, പച്ച വെളിച്ചം തുടങ്ങിയ രൂപത്തിലാണ് ആശാൻ കാണാറ്. അതും ഞങ്ങളുടെ പറമ്പിന്‍റെ അവസാന എൻഡിലും.
ഇതിനകം ഒരു സി ഐ ഡി ആയ ഞാൻ ഇതേ പറ്റി അന്വേഷണം ആരംഭിച്ചു. ഒരു കാര്യം എനിക്ക് മനസ്സിലായി കൃത്യം ഒരേ സ്ഥാനത്താണ് ഈ ചാത്തൻ പ്രത്യക്ഷപ്പെടാറ്. അവിടെയൊക്കെ തപ്പി നോക്കിയെങ്കിലും പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല.

ചില പ്രേതങ്ങൾ 01 ഭവാനി

        ഞാനന്നു അഞ്ചാം ക്‌ളാസിൽ പഠിക്കുകയാണ്. ചേട്ടച്ചാർ എട്ടിലും. തറവാട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് താമസം മാറിയത് ആയിടയ്ക്കാണ്. പുതിയ സ്ഥലം വളരെ വിജനമായതായിരുന്നു. പോരാത്തതിന് പേടിപ്പെടുത്തുന്ന അന്തരീക്ഷവും.
        പാമ്പും കീരിയും എന്ന് വേണ്ട സകല ഭീകര ജീവികളും ഡെയിലി ഹാജർ വയ്ക്കും.
പതിയെ കുറച്ചു കൂട്ടുകാരെയൊക്കെ കിട്ടി. അതോടു കൂടി ചില പ്രേത കഥകളും കേൾക്കാൻ തുടങ്ങി.
        ഞങ്ങളുടെ വീടിരുന്ന സ്ഥലത്തു ഇടയ്ക്കിടെ പ്രേത ശല്യം ഉണ്ടായിരുന്നത്രെ! കൂട്ടത്തിൽ ഒരുവൻ ഡെയിലി പാതി രാത്രി തലയോട്ടിയും പാമ്പിനെയും കാണുമായിരുന്നെന്ന്. കൂടാതെ ആവശ്യത്തിന് ചാത്തനേറും. പോരെ പൂരം! ഞങ്ങൾക്ക് പേടിയായി. എന്നാൽ വീട്ടിലുള്ളവർ ഇത് ചിരിച്ചു തള്ളി.

സഹതാപം

            കാലവര്‍ഷം കേരളത്തില്‍ ശക്തി പ്രാപിച്ചു. വടക്കന്‍ ജില്ലകള്‍ പേമാരിയും വെള്ളപ്പൊക്കവും മൂലം കഷ്ടപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയം.
            അദ്ധ്യാപകന്‍: "കുട്ടികളെ,നിങ്ങള്‍ അറിഞ്ഞില്ലേ? വടക്കന്‍ ജില്ലകള്‍ പേമാരിയും വെള്ളപ്പൊക്കവും മൂലം കഷ്ടപ്പെടുകയാണ്. അവിടുത്തെ ആള്‍ക്കാരുടെ പാര്‍പ്പിടം,വസ്ത്രം,ഭക്ഷണം എന്നിവയെല്ലാം വളരെ കഷ്ടത്തിലാണ്. അതിനാല്‍ നാം അവരെ സഹായിക്കണം. അതിനു വേണ്ടി നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്യണം.
നോക്കൂ,അവര്‍ അവിടെ പാര്‍പ്പിടം നഷ്ടപ്പെട്ടു വലയുമ്പോള്‍ നമ്മള്‍ ഇവിടെ സുഖിച്ചു കഴിയുന്നു. അവര്‍ അവിടെ ഭക്ഷണത്തിനു വേണ്ടി ബുദ്ധിമുട്ടുന്നു. നമ്മളോ?”

മറവി

           പ്രശസ്തനായ ഒരു പ്രൊഫസ്സര്‍ പ്ലസ് ടു  വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കോച്ചിംഗ് ക്ലാസ്സ്‌ എടുക്കുകയായിരുന്നു. മറവിയെ എങ്ങനെ തറ പറ്റിക്കാം എന്നായിരുന്നു വിഷയം. അദ്ദേഹം കുറെയേറെ കാര്യങ്ങള്‍ പറഞ്ഞു. മറവി എങ്ങനെ?എന്ത് കൊണ്ട്?അതിനെ എങ്ങനെ നിയന്ത്രിക്കാം? താന്‍ ഒരിക്കലും  മറവിക്ക് അടിമപ്പെട്ടിട്ടില്ല, അതിനു കാരണം തന്‍റെ  ചിട്ടയായ ജീവിത രീതിയാണ് എന്നൊക്കെ അദ്ദേഹം സമര്‍ത്ഥിച്ചു. പെട്ടെന്ന് പുള്ളിയുടെ മൊബൈല്‍ ഫോണ്‍ സംഗീതം പൊഴിഞ്ഞു. മൊബൈലില്‍ എന്തൊക്കെയോ കുശുകുശുത്ത ശേഷം പുള്ളിക്കാരന്‍ ചോദിച്ചു.

മേജർ ശശി

         മേജർ ശശി- നാട്ടുകാർ ഇട്ട പേരാണ്. ശശി പട്ടാളത്തിൽ ചേരാൻ പോയതാ. പലവട്ടം.  പക്ഷേ ശശിയുടെ നെഞ്ച് അളവും പൊക്കവും തമ്മിൽ നല്ല കണക്ഷൻ ആയതു കൊണ്ട് പട്ടാളത്തിൽ പാചകത്തിന് പോലും എടുത്തില്ല.
         പട്ടാളക്കാരൻ ആകണമെന്ന് ശശിയുടെ ആഗ്രഹം നാട്ടുകാരായി തീർത്തു കൊടുത്തു- കളിക്കാണേലും ഒരു മേജർ പട്ടം ശശിക്ക് പതിച്ചു കിട്ടി.
         എന്നാൽ ശശിയുടെ ഉള്ളിലെ പട്ടാളക്കാരൻ അടങ്ങിയിരുന്നില്ല. പട്ടാളത്തിൽ ചേർത്തില്ലേലും ഒരു പരം വീര ചക്രം ഒപ്പിക്കണം, അതിനുള്ള എളുപ്പ വഴിയും മേജർ ശശി കണ്ടെത്തി, ‘സർജിക്കൽ സ്‌ട്രൈക്.’

ഹെന്റ്രി ദി ജീനിയസ് - അറിയപ്പെടാത്ത ദ്വീപ്‌

        
      ഇതേ സമയം കപ്പലിലുള്ളവരെല്ലാം തന്നെ പരിഭ്രാന്തരായിരുന്നു. തങ്ങള്‍ക്കു ചുറ്റിലും എന്തോ സംഭവിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കി. കാരണം സമുദ്ര ജീവികളെല്ലാം സമുദ്രോപരിതലത്തിലേക്ക് പൊങ്ങി വരുന്നു. അവിടെ തുള്ളി മറിയുന്നു. അവരുടെ ചുറ്റിലും കണ്ണെത്താ ദൂരത്തോളം കടലില്‍ പരന്നു കിടക്കുകയാണ് സമുദ്ര ജീവികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒപ്പം പച്ച നിറത്തില്‍ വെട്ടി തിളങ്ങുന്ന കുമിളകളും. അത് കപ്പലില്‍ തട്ടേണ്ടുന്ന താമസം തീ പിടിക്കുന്നു. കപ്പലിലുള്ളവര്‍ ഭീതിയോടെ ആ കാഴ്ചകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നോക്കി നിന്നു. ഭീകരന്‍മാരും സുന്ദരന്മാരുമായ ജല ജീവികള്‍ നിറഞ്ഞു പൊന്തുകയാണ്.

അനി ഇന്‍ മുംബൈ       മുഴുവന്‍ കഥയും വായിക്കാനായി ക്ലിക്ക് ചെയ്യുക  അനി ഇന്‍ മുംബൈ     
        


        അനി എന്ന അനിക്കുട്ടന്‍ നടത്തുന്ന ഒരു ത്രില്ലിംഗ് യാത്രയുടെ കഥയാണ് അനി ഇന്‍ മുംബൈ.  യാദ്രിശ്ചികമായി കിട്ടുന്ന ജോലിക്കായി മുംബൈയ്ക്ക് ട്രെയിന്‍ കയറുന്ന അനിയുടെ ജീവിതത്തിലേക്ക് ശില്‍പ എന്ന പെണ്‍കുട്ടി കടന്നു വരുന്നു. എന്നാല്‍ അതേ യാദ്രിശ്ചികത അവളെ അനിയില്‍ നിന്നും അകറ്റുന്നു. ശില്പയെ തേടി അലയുന്ന അനിയുടെ ജീവിതത്തിലേക്ക് മറ്റു ചില സ്ത്രീകള്‍ കടന്നു വരുന്നു.

ഹെന്റി ദി ജീനിയസ്-ഗ്രാവിറ്റി മെഷീനും അറിയപ്പെടാത്ത കണ്ടു പിടിത്തവും

സസ്പെന്‍സും നിഗൂഢതയും നിറഞ്ഞ ഒരു ഫാന്റസി കഥ. സാഹസികതയുടെ പടവുകള്‍ ഏറി ബുദ്ധിയും ധൈര്യവും ചോദ്യം ചെയ്തു കൊണ്ട് ഹെന്റ്രി എന്ന ബാലന് നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളുടെ ത്രസിപ്പിക്കുന്ന കഥ. പ്രേതങ്ങളും പിശാചുക്കളും തിമിര്‍ത്തു വാഴുന്നു എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഹെല്‍പ്പോ എന്ന മലയില്‍ അവിചാരിതമായി എത്തിപ്പെടുന്ന ഹെന്റ്രി അതി ജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുടെ കഥ.

എസ്.എം.എസ്

        ഞങ്ങളെല്ലാവരും കൂടി ഈയിടക്ക് ചെന്നൈ വരെ ഒന്ന് പോയിരുന്നു. ഞങ്ങള്‍ ആണുങ്ങള്‍ എല്ലാവരും കൂടിയിരുന്നു വെടി പറഞ്ഞിരിക്കുമ്പോഴാണ് ഷീന മൊബൈലും കൊണ്ട്  വന്നത്. എന്നിട്ടിങ്ങനെ പറഞ്ഞു.
        "അതേയ് നാട്ടീന്നു ഷിബൂക്ക മെസ്സേജ് ചെയ്തിരിക്കുന്നു.  നിങ്ങള്‍ ചെന്നൈയില്‍ എത്തിയിട്ട് രണ്ടു ദിവസം ആയില്ലേ? SMS അയയ്ക്കാത്തത് എന്താണ്? അയയ്ക്കുമെങ്കില്‍ YES എന്നും ഇല്ലെങ്കില്‍ NO എന്നും റിപ്ലേ ചെയ്യുക."