5/13/2016

കലികാലത്തൊരു വിനോദയാത്ര 07

അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടി തേരോട്ടം നടത്തിയ ശേഷം ആ പെന്പില്ലെരേം ഫോളോ ചെയ്തു ഒരു ഇട നാഴിയിലെത്തി! യെസ് എ ബിഗ്‌ ഇട നാഴി. പഹയന്മാര് അവിടെ കൊണ്ട് ഒരു അഞ്ഞൂറ് കടകൾ വച്ചിരിക്കുന്നു!!!

പിന്നെന്താ നമ്മൾ മലയാളികൾ അന്യ നാട്ടില പോയാൽ കണ്ട കടയായ കടയെല്ലാം കയറി വില ചോദിക്കും. എന്നാാലൊട്ട് വാങ്ങിക്കതുമില്ല! 
കാ കാ കീ കീ അതാ ഒരു കമ്പിളി കട. കറവ ചാടി അകത്തു കയറി. കൊറേ കംബിളിപോതപ്പിന്ന്റെ വില ചോദിച്ചു. അവസാനം ഡീൽ ഉറപ്പിച്ചു. നമ്മുടെ പെന്പില്ലേറെ കൊണ്ട് തുണികള വാങ്ങിപ്പിക്കാം. ഒരു കമ്പിളി ഷർട്ട് ഫ്രീ ആയി കൊടുക്കണം.

അങ്ങനെ സ്വയം മതി മറന്നു കമ്പിളി ഷർറ്റിന്റെ പത്തു പതുപ്പു ആസ്വദിച്ചങ്ങനെ നില്ക്കുമ്പോഴാണ് ജസ്റിൻ സാർ പില്ലെരെയെല്ലാം ആട്ടി തെളിച്ചു ശകടത്തിൽ കയറ്റിയത്. ഞാനും കറവയും ആവുന്നതും പറഞ്ഞു നോക്കി.....നല്ല വില്ക്കുരവുണ്ട്......പിള്ളേര് പർചെസട്ടെ .
എവിടെ? ജസ്റിൻ സര് സമ്മദിചില്ല !
നഷടപെട്ട തന്റെ കമ്പിളി ഷർറ്റിനെ ഓര്ത് ദുഖിച്ചു കൊണ്ട് കറവ വണ്ടിയേൽ കയറി.
     തിരികെ കേരള ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനിരുന്നു. കറവ കാമുകി നഷ്ടപെട്ട കാമുകനെപൂലെ ചോറ് വെറുതെ കുഴച്ചു കുഴച്ചിരുന്നു......
ഞാനും!  സാമ്പാറു കിട്ടുന്നത് വരെ!
കറവയുടെ ദുഃഖം തീരുന്നത് വരെ ഞാനവിടിരുന്നു ഭക്ഷണം കഴിച്ചു.... എന്റെ ആത്മാർഥത കണ്ടു കണ്ണ് നിരഞ്ഞിട്ടാകണം ഹോറെലുകാർ ഞങ്ങൾ രണ്ടു പേരെയും ഇറക്കി വിട്ടു.

പിന്നെ പതിവ് പോലെ ഷോപ്പിംഗ്‌... ഇത്തവണ ഉന്തു വണ്ടി സ്ടാലുകളിൽ ആണെന്ന് മാത്രം!
കറവ രണ്ടു ജോഡി ചെരിപ്പുകളും ഒരു ബെല്ടും വാങ്ങി.ഇത് കണ്ട തരുനീസ് കൂടെ കൂടി. അവരും ആവേശത്തോടെ വില പെശുന്നുണ്ടായിരുന്നു.
ഒരല്പം മാറി നിന്ന് സോറി ഇരുന്നു ഞാൻ ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. തിന്നത് കൂടി പോയി...അത് പുറത്തേയ്ക്ക് പോകാനുള്ള വെപ്രാലതിനിടയ്ക്കു വില പെശുന്നതെങ്ങനെയാ.......ഞാനവിടിരുന്നു....ഒന്നുകിൽ ഭക്ഷണം ദാഹിക്കുന്നത് വരെ...അല്ലേല ഇവളുമാരുടെ പര്ചെസിംഗ് തീരുന്നത് വരെ....കണ്ടിട്ട് ആദ്യതെത് താനെ നദക്കുമെനാ തോന്നുന്നേ.
കറവ താൻ വാങ്ങിയ സാദനങ്ങൾ എന്നെ കാണിച്ചു....
അളിയാ വാ നല്ല വിലക്കുരവുണ്ട്...ദോണ്ടേ ആ പെട്ടിക്കടയിൽ!
മോനെ കരവേ എനിക്ക് നിന്നെ അറിഞ്ഞൂടെ...നീ മിനിമം നാല് ബെല്റെന്കിലും കമ്മിഷൻ ഉറപ്പിചിട്ടായിരിക്കും എന്നെ വിളിക്കുന്നെ...

എന്തായാലും ഞാനൊന്ന് നോക്കട്ടെ നിന്റെ ചെരിപ്പ്സ്. 
ഞാൻ പരിശോധിച്ചു. നല്ല അടി പൊളി ചെരിപ്പ്സ്...അതെ അതിന്റെ അടി വശം മുഴുവൻ പൊളി ആയിരുന്നു......നിറയെ ദ്രവിച്ചു ഹോളുകൾ വീണിരിക്കുന്നു.പോരാത്തതിന് ഒരു വള്ളി ഊറി വരികയും ചെയ്തു. ഇത് ഞാൻ കരവയെ കാട്ടിയപ്പോൾ 
ഓ അത് ഞാൻ കണ്ടതാ...അത് കൊമ്പെന്സേറ്റ് ചെയ്യാനല്ലേ ഈ തൊപ്പിയും ബെല്ടും!
എങ്കിലും അത് ശരിയല്ലല്ലോ? നമ്മുടെ മഹാദേവന് പഴയ കുപ്പിക്കാര്യം ഓര്മ വന്നു.അധെഹതിലെ ഉപഭോക്താവ് സാദാ കുടഞ്ഞെനീട്ടു... പൊട്ടിയ ചെരിപ്പും വാങ്ങി പെട്ടിക്കടയിലേക്ക്‌ നടന്നു....മഹാ ദേവന്റെ ഉറച്ച കാൽ വെൽപ്പിൽ മൂന്നു വള്ളികൾ വിരയ്ക്കുന്നുണ്ടായിരുന്നു...ഒന്ന് ആ പൊട്ടിയ വള്ളിയും പിന്നെ രണ്ടെണ്ണം അദ്ധേഹത്തിന്റെ തന്നെ പാരഗാൻ ചെരിപ്പിന്റെ ലൂസായ  വള്ളികളും ആയിരുന്നു.... 
പെന്കിളികളെ വകഞ്ഞു മാറ്റി മഹാടെവാൻ ആ കടക്കാരന് മുന്നിലെത്തി. അവർ തമ്മിൽ രൂക്ഷമായ വാക്ക് തർക്കങ്ങൾ നടക്കുന്നുണ്ട്...
കറവയും അങ്ങോട്ട്‌ പോയി.
കൂട്ടത്തിലെ സുന്ദരി ഒരു ചെരിപ്പും തൂകി ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഞാൻ എന്റെ നിര വയറിനെ മറന്നു ചാടിയെനീട്ടു മുന്നോട്ടു നടന്നു.
ധിം!!!
ദേ കിടക്കുന്നു ഓടയിൽ.ഓടയിൽ നിന്നും കൊണ്ട് ഞാൻ ചുറ്റും നോക്കി....ഭാഗ്യം അവിടെ നടക്കുന്ന ബഹളത്തിനിടയ്ക്ക് ഞാനെ ആരും ശ്രദ്ധിച്ചില്ല.
എന്നാൽ ആ അട്ടഹാസം എന്റെ ചെവിയില പതിച്ചത് ഞാൻ വീണതിനേക്കാൾ ശക്തിയോടെയായിരുന്നു.....മിനി ടീച്ചർ !!!
ഞാൻ പതിയെ ഏന്തി വലിഞ്ഞു പഴയ സ്ഥാനത്തിരുന്നു. സുന്ദരി ചെരിപ്പോക്കെ വാങ്ങിയെന്ന് തോന്നുന്നു...എന്തായാലും മഹാ ദേവന രണ്ടു വാച്ച് വാങ്ങിയാരുന്നു..അതും ഫ്രീ ആയി.
വന്ന പാടെ എന്ന്നോട് പറഞ്ഞു.
അളിയാ നമുക്ക് ഇതങ്ങു സ്ഥിരമാക്കിയാലോ?
ഇതു? ഇങ്ങനെ ഓടയിൽ വീഴുന്നതോ????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ