3/06/2016

കൊതുക് പുരാണം ഭാഗം മൂന്ന്‍

പണിക്കരുടെ ആത്മാവ് ആറു അറുപതില്‍ പായുകയാണ്. പരലോകമാണ്‌ ലക്ഷ്യം. മാരത്തോണ്‍ ഓടുന്ന ഉസൈന്‍ ബോള്‍ട്ട് പോലും നട്ടിളകി വീണു പോകും. അമ്മാതിരി പാചിലല്ലേ പായുന്നത്! ഹര്‍ഡില്‍സ്നടത്തി മിസ്‌. കൊതുക് പിറകെയുണ്ട്. പാവത്തിന് അത്രയ്ക്കെ പറ്റുള്ളൂ. ചിറകും പൂടയും പണിക്കര്‍ വലിചോടിചില്ലേ!
പരെതാത്മാക്കളുടെ ഒളിമ്പിക്സ് അവസാനിച്ചത്‌ ഒരു വലിയ ഗേറ്റിനു മുന്‍പിലായിരുന്നു.
അവിടെ ഇങ്ങനെ എഴുതി വച്ചിട്ടുണ്ടായിരുന്നു.
പരമ്പരകളായി പലരും പരലോകമെന്നു വിളിക്കുന്നത്‌ കൊണ്ട് പരലോകമായ ലോകം!

അതിനു താഴെയായി കരിക്കട്ട കൊണ്ട് ഇങ്ങനെയും എഴുതിയുട്ടുണ്ടായിരുന്നു!
ഭൂമിയിലെ പിള്ളേര്‍ അങ്ങനെ ചെയ്യുമോ?

ഏതായാലും ഗേറ്റ് തുറക്കാനോന്നും നേരമില്ല. പണിക്കര്‍ മതില് ചാടി. വിദൂരതയിലെവിടെയോ രണ്ട് മണിയടിച്ചു.കൂടെ ഒരു നിലവിളിയും. പണിക്കര്‍ മൂക്ക് കുത്തി വീണതാണ്. നോക്കുമ്പോള്‍ അതാ കൊതുക് ഗെട്ടിനിടയിലൂടെ ചാടി ചാടി വരുന്നു.
പൊട്ടിയ മണിയും പൊത്തി പിടിച്ചോണ്ട് പണിക്കര്‍ വീണ്ടു ഓടി.ഇത്തവണ  മണി നാലടിച്ചു. ഉരുണ്ടു പിരണ്ടു വീണത്‌ പോത്തിന്റെ മുതുകിലും. വര്‍ഷങ്ങളായി ഉപയോഗിക്കാണ്ടിരുന്ന മണിയും മറ്റും പുല്ലില്‍ ഉറച്ചു സായൂജ്യം നെദൂന വേളയിലാ കിളവന്‍ ലാന്റിയത്!
പോത്തിന് സഹിക്കുവോ?
അമറി കൊണ്ട് മൊതലാളീടെ അടുത്തേയ്ക്കോടി. മുതുകില്‍ പണിക്കരും.
ആക്സിലിന് കിട്ടിയ ക്ഷതമാനെന്നു തോന്നുന്നു പോത്ത് ഉദ്ദേശിച്ച രീതിയില്‍ ഓടാന്‍ പറ്റിയില്ല. എന്നാലും ലങ്ടിംഗ് കൃത്യമായിരുന്നു.
കണക്ക പിള്ളയെ കണക്കു പഠിപ്പിച്ചു കൊണ്ടിരുന്ന കാലന്റെ മുതുകിലോട്ടു!
കണക്ക പിള്ള നോക്കുമ്പോള്‍ കാലന്‍ താഴേം നടുവില്‍ പോത്തും മോളില് പണിക്കരും.
കണക്കനും ചാടി വീണു പണിക്കരുടെ മുതുകത്തേക്ക്‌.
ഇതേ സമയം സര്‍വ ശക്തിയുമെടുത്തു ആഞ്ഞു കുത്തിയ കൊതുകിന്റെ കുത്ത് ചെന്ന് വീണത്‌ കണക്കന്റെ ചന്തിക്കിട്ടായിരുന്നു.
ആ........ ആ വിളിയില്‍ ഒരു വശപിശകില്ലേ എന്ന് കൊതുക് ഒന്ന് സംശയിച്ചു.കാരണം പണിക്കരുടെ വിളി ഇങ്ങനല്ലാ!!!

പ്ലിംഗ്! പെട്ടെന്ന്‍ കരണ്ടു പോയി. അവിടമാകെ ഇരുട്ട് പരന്നു. പണിക്കര്‍ തപ്പി പ്പിടിച്ചു തീപ്പെട്ടി ഉരച്ചു. പെട്ടെന്ന് തന്നെ മൂന്നു ബീഡികള്‍ പുകഞ്ഞു.
കറന്റ് വന്നാപോള്‍ മൂവരും കൂടി ഇരുന്നു ബീഡി വലിക്കുകയാണ്‌. മിസ്‌ കൊതുകിനെ കണക്കന്‍ കാളി തൂക്കി എടുത്തിട്ടുണ്ട്.
പോത്താകട്ടെ ഒടിഞ്ഞ ആക്സില്‍ കാറ്റ് കൊല്ലാന്‍ പാകത്തിന് കിടക്കുവാന്.
ഇത് കണ്ട കാലന്‍ കാലു മടക്കി ഒന്ന് കൊടുത്തു. പോത്തിന്റെ ബാക്കിയുണ്ടായിരുന്ന ബാല്യം കൂടി തകര്‍ന്നു പോയി.
പണിക്കര്‍ തന്റെ കഥകള്‍ വിവരിച്ചു.
ഇതിനിടയിലെപ്പോഴോ മിസ്‌ കൊതുക് പറന്നു പോയിരുന്നു. 
അങ്ങ് ദൂരെ മാറി നാല് കണ്ണുകള്‍ പകയോടെ പണിക്കരെ തുറിച്ചു നോക്കി. മിസ്‌ കൊതുകിന്റെയും മി. പോത്തിന്റെയും!

ശേഷം വിചാരണ ദിവസം!
തുടരും!

1 അഭിപ്രായം:

  1. വിദൂരതയിലെവിടെയോ രണ്ട് മണിയടിച്ചു.കൂടെ ഒരു നിലവിളിയും.

    മറുപടിഇല്ലാതാക്കൂ