2/23/2016

കൊതുക് പുരാണം ഭാഗം രണ്ട്

kothuku

             
പണിക്കരുടെ ആത്മാവ് സമാധാനമായി എണീറ്റു.ആത്മാവ് തന്റെ മൃത ശരീരത്തിലേക്ക് നോക്കി. 
ആഹാ എന്തു ഭംഗി! വിളറി വെളുത്തങ്ങനെ കിടക്കുന്നു.
ആ കൊതുക് പണ്ടാരം! അതവിടെ തന്നെ ഇരുന്നു ചോര കുടിക്കുവാണ്. മരിച്ചു കഴിഞ്ഞാലും വെറുതെ വിടില്ല. അതിനെ ഞാനിന്നു!

പണിക്കരുടെ ആത്മാവ് നിന്നു വിറച്ചു. ആത്മരോഷം!


മി.ആത്മ പണിക്കര്‍ മിസ്‌ കൊതുകിനെ ആക്രമിച്ചു.എവിടെ?


ജീവിചിരുന്നപ്പോലെ തന്നെ ചത്തു പോകിലും! ഒന്ന് തൊടാന്‍ കൂടി പറ്റിയില്ല.
മി. ആത്മ പണിക്കര്‍ ദൈവത്തോട് അപേക്ഷിച്ചു. ആതമാവ്‌ ആയതിനാലാകണം ക്യു നില്കെണ്ടിയും വന്നില്ല ദക്ഷിണ കൊടുക്കേണ്ടിയും വന്നില്ല.

മി.ആത്മ പണിക്കരുടെ അന്ത്യാഭിലാഷം സോറി ആത്മാഭിലാഷം ദൈവം കേട്ടു. മി. ആത്മ പണിക്കര്‍ ശക്തിമാനായി. മിസ്‌ കൊതുകിനെ കൊന്നു കൊല വിളിക്കാന്‍ വേണ്ടുന്ന ശക്തി മി. ആത്മ പണിക്കര്‍ക്ക് കിട്ടി.

മി. ആത്മ പണിക്കര്‍ വര്‍ധിച്ച രോഷത്തോടെ മിസ്‌. കൊതുകിനെ എടുത്തിട്ട് അലക്കി. മിസ്‌. കൊതുകിന്റെ ചിറകുകള്‍ വലിച്ചു ഒടിച്ചു. കൊമ്പു പിടിച്ചു വളച്ചു മിസ്‌ കൊതുകിന്റെ ചിറിക്കിട്ടു കുത്തി.കാലുകള്‍ ചവിട്ടി ഒടിച്ചു. എന്തിനേറെ പറയുന്നു മിസ്‌. കൊതുകിന്റെ ചാരിത്ര്യം വരെ കവര്‍ന്നെടുത്തു.
പാവം മിസ്‌. കൊതുക് അവള്‍ക്കു ഒന്നും പിടി കിട്ടിയില്ല. ആരാണ് തന്നെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന്. താന്‍ കുടിച്ച ചോരയൊക്കെ അവിടെയും ഇവിടെയുമായി ഒഴുകുന്നത്‌ കണ്ടു പൊട്ടി പൊട്ടി കരയുവാനെ അവള്‍ക്കു കഴിഞ്ഞുള്ളൂ.

അവസാനം മി. പണിക്കരുടെ ആത്മ രോഷത്തിനു മുന്നില്‍ മിസ്‌. കൊതുകിന്റെ ആത്മാവ് ശരീരത്തെ വിട്ടു പിരിഞ്ഞു.

ചത്തു മലച്ചു പെസ്റ്റായി കിടക്കുന്ന മിസ്‌. കൊതുകിനെ നോക്കി മി. ആത്മ പണിക്കര്‍ ഒരു ചിരി പാസ്സാകി. ആത്മഹര്‍ഷം!


അകമ്പടിക്കായി ഒരു മൂളല്‍ കേട്ടാണ് മി. ആത്മ പണിക്കര്‍ തിരിഞ്ഞു നോക്കിയത്. തനിക്കു പറ്റിയ അബദ്ധം അപ്പോഴാണ്‌ മി. ആത്മ പണിക്കര്‍ക്ക് പിടി കിട്ടിയത്.


മിസ്‌. കൊതുകിന്റെ ആത്മാവ് അതാ മൂളിക്കൊണ്ട് പാഞ്ഞു വരുന്നു!
മിസ്‌. ആത്മ കൊതുകിന്റെ കുത്ത് ഭയന്ന് മി. ആത്മ പണിക്കര്‍ ജീവനും കൊണ്ടോടി, പരലോകത്തേക്കു!

ങേ! ആത്മാവിനും ജീവനുണ്ടോന്നോ? കഥയില്‍ ചോദ്യമില്ല. വായിച്ചു തീര്‍ന്നില്ലേ! മിണ്ടാതെ പോയി കിടന്നുറങ്ങിക്കോ!
കൊതുകിനെ സൂക്ഷിക്കുക.


ശേഷം പരലോകത്ത് വച്ച് കാണാം. അടുത്ത എപിസോടിനായി കാത്തിരിക്കുക!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ