1/23/2016

കൊതുക് പുരാണം ഭാഗം ഒന്ന്

kothuku
മിസ്റ്റർ പണിക്കർ 70 വയസ്സ്. ഒറ്റത്തടി.കൊച്ചിയിലുള്ള ഫ്ലാറ്റിൽ കിടന്നുറങ്ങുകയാണ്.
 രാത്രിയുടെ ഏതോ യാമങ്ങളിൽ ഒരു അലറ്ച്ചയോടെ പണിക്കര് ചാടി എണീറ്റു. നീണ്ടു തുടുത്ത മൂക്കിൻ തുമ്പിൽ നിന്നും ചോര ഒലിക്കുന്നു .പണിക്കർ  മൂക്ക് ശക്തിയായി ചൊറിഞ്ഞു . ഈ അത്യാഹിതത്തിന് ഉത്തരവാദിയായ മിസ്‌ കൊതുക് അല്പം മാറി ഇരുന്നു ചിറി തുടച്ചു.

പണിക്കർക്കാണേൽ ഉറക്കോം പോയി ചോരേം തെറിച്ചു. ഇനി  ആ കൊതുകിനെ കൊല്ലാണ്ട് രക്ഷയില്ല’ എന്ന വാശിയായി. ഇരുപതാമത്തെ നിലയുടെ ഉച്ചിയിലെ മുറിയായതിനാൽ പൊതുവെ കൊതുക് കയറാറില്ല. ലിഫ്റ്റ്‌ കേറി വന്നു കടിക്കുന്നത് ഇത് ആദ്യമായിട്ടാ! 

എങ്കിലും പണിക്കര് തപ്പിപ്പിടിച്ചു ഒരു കൊതുക് തിരി എടുത്തു കത്തിച്ചു.കണ്ടിട്ട് ആമ മാർക്ക്  ആണെന്ന് തോന്നുന്നു. അത് പോലെ മാർക്കൊക്കെ ഉണ്ട് കൊതുക് തിരിയേൽ!

മിസ്‌ കൊതുകിനാണേൽ വയറു നിറയെ ചോര കുടിച്ചാൽ ഒരു പുക നിര്ബന്ധമാ. അതിനു ഇനി വേറെ ഫ്ലാറ്റെൽ  പോകേണ്ടി വരുമെന്നോർത്തു വിഷമിചിരിക്കുമ്പൊഴാ പണിക്കര് സാർ ഒന്ന് ചുമ്മാതിരി കത്തിച്ചത്! മിസ്‌ കൊതുക് തിരിക്കരുകെലേക്ക് നീങ്ങിയിരുന്നു.

അതെ സമയം മി. പണിക്കരുടെ കണ്ണുകൾ തന്റെ വേദനാ ഭാജനത്തെ അരിശത്തോടെ നോക്കുകയായിരുന്നു. കയ്യില കിട്ടിയത് തലയിണയാ . എടുത്തങ്ങു ചാമ്പി.

ഠിം! ഭും!

തലയിണ ഇരുന്നങ്ങു കത്തി. ഇപ്പം നല്ല പുകയായി.
ഇതിനിടയിൽ മിസ്‌ കൊതുക് തിരിച്ചു വീട്ടിലെത്തിയിരുന്നു.
പുകയിട്ടും അരിച്ചു പെറുക്കിയും മി. പണിക്കര് ആ രാത്രി കഴിച്ചു കൂട്ടി.

പിറ്റേന്ന് രാവിലെ ടോയ്ലെറ്റിൽ ഇരുന്നു പതിവ് പത്രം വായനയിലാണ് പണിക്കർ  ആ ഞെട്ടിക്കുന്ന വാര്ത്ത കണ്ടത്!
കൊച്ചിയിൽ ഡെങ്കി പനി പടരുന്നു. കൊതുകാണ് വില്ലൻ . നാലഞ്ചു പേര് ഇതിനകം കാലങ്കോട്ടു  എതിയത്രേ.!

പോരെ പൂരം. പണിക്കരുടെ മൂകിൽ നിന്നും ഒരു തുള്ളി ചോര പൊടിഞ്ഞു. താഴ്ത്തിയ നിക്കർ തിരിച്ചു കേറ്റാണ്ട് എടുത്തു ചാടി ഓടിയതിനാൽ മൂക്കിടിച്ചു വീണു. ഇതിനിടയിൽ അധികം മുക്കാലും മൂളലുമില്ലാതെ ഉച്ചിഷ്ടം, അമേദ്യം തുടങ്ങിയ വാക്കുകള്‍ അവിടെയാകെ മുഴങ്ങി കേട്ടു .

പണിക്കർ  തിരികെ എത്തിയത് തന്റെ പ്രീമിയർ പദ്മിനി കാര്‍ നിറയെ വെടി കോപ്പുകൾ ആയിട്ടാണ്. കൊതുകിനെ കൊല്ലാൻ! അല്ലാതെന്തിനാ!

മലപ്പുറം കത്തി...അമ്പും വില്ലും...ബോംപ്..എ കെ 47 മെഷീൻ ഗൻ  എന്ന് വേണ്ട എല്ലാമുണ്ട്!.

രാത്രിയായപ്പോഴേക്കും മിസ്‌ കൊതുക് ഒരു പൈന്റ് അടിക്കാനായി ലിഫ്റ്റ്‌ കയറി എത്തി. മി പണിക്കർ അവിടെ ആക്രമിക്കാൻ പതിയിരിക്കുവാനെന്ന കാര്യം അറിയാതെ തന്റെ വലതു കാൽ എടുത്തു മുറിക്കകതെക്ക് വച്ചതും 
ട്ടേ! ആദ്യത്തെ വെടി പൊട്ടി. 

അപ്രതീക്ഷിതമായിരുന്നെങ്കിലും പെട്ടെന്ന് ഒഴിഞ്ഞു മാറിയതിനാൽ മിസ്‌ കൊതു  രക്ഷപെട്ടു!

പിന്നെയങ്ങോട്ട് ഇന്ത്യയും പാകിസ്ഥാനുമാല്ലാരുന്നോ......മി പണിക്കരുടെ ഓരോ ആക്രമണത്തിൽ നിന്നും മിസ്‌ കൊതു ഒഴിഞ്ഞു മാറി. പാഞ്ഞു വന്ന വെടിയുണ്ടക്കു മേല മാട്രിക്സ് സ്റ്റൈലിൽ കരണം മറിഞ്ഞു പണിക്കര്ക്കിട്ടു ഒരു കുത്ത്. മിസ്‌ കൊതുകിന്റെ ഒരൊറ്റ കുത്ത് പോലും പാഴാകാതെ പണിക്കർ  ഏറ്റു വാങ്ങി. അവസാനം ടോം ആൻഡ്‌ ജെറിയിലെ പോലെ പണിക്കർ  തന്റെ വെള്ള ജട്ടി ഊരി കാണിച്ചു തോല്‍വി സമ്മതിച്ചു!

തളര്ചയ്ക്കിടയിലും പണിക്കരുടെ മനസ്സ് മിസ്‌ കൊതുകിനെ തളയ്കാനുള്ള  വഴി തെരഞ്ഞു കൊണ്ടിരുന്നു.

പൊടിയും പുകയുമടങ്ങിയപ്പോൾ പണിക്കരുടെ കണ്ണുകൾ  ഷെൽഫിലിരിക്കുന്ന കീട നാശിനിയിൽ ഉടക്കി. മി.പണിക്കര്‍ ചാടിയെനീടു അത് കൈക്കലാക്കി.

യുദ്ധമൊക്കെ കഴിഞ്ഞു പൊടിയും തട്ടി വീട്ടിലേക്കു പോകാനിരുന്ന മീസ് കൊതുക് ഇത് കണ്ടു അവിടെ നിന്നു ഇനി ഇത്തിരി സ്പ്രേയും കൂടി അടിച്ചിട്ട് പോകാം. 

ഇന്നാ അടിച്ചോ അടിച്ചോ എന്നും പറഞ്ഞു കക്ഷം കാണിച്ചു നിന്ന മിസ്‌ കൊതുക് അത് കണ്ടു ഞെട്ടി.

മി. പണിക്കർ  ആ മാരക വിഷം മട മടാ കുടിക്കുകയാണ്. മിസ് കൊതുകിനു വല്ലാതെ കരച്ചില് വന്നു.

ഇതിനിടയിൽ പണിക്കർ  കിറുങ്ങി വീണു.

അവസാനമായി പണിക്കരുടെ ചോര കുടിച്ചു കളയാം എന്ന് വിചാരിച്ചു മിസ്‌ കൊതുക് പണിക്കരുടെ മൂക്കിൽ കയറിയിരുന്നു ചോര കുടിച്ചു.

മി.പണിക്കര്ക്കും അത് തന്നെയായിരുന്നു വേണ്ടിയിരുന്നത്.പണിക്കരുടെ ചുണ്ടില് ഒരു പുഞ്ചിരി തെളിഞ്ഞു.

അധികം വൈകാതെ മിസ്‌ കൊതുക് മയങ്ങി വീണു. അൽപ നേരത്തിനുള്ളിൽ മി.പണിക്കരും.

പിന്നെ പണിക്കർക്ക് ബോധം വരുമ്പോൾ ആശുപത്രിയിലായിരുന്നു. ഐ.സി.യുവിൽ അത്യാസന്ന നിലയില് കിടക്കുമ്പോഴും പണിക്കര് ചിരിച്ചു. അങ്ങനെ തന്റെ അവസാന അടവിൽ ആ കൊതുക് വീണല്ലോ!

എവിടെ നിന്നോ ഒരു മൂളൽ കേൾക്കുന്നു . പണിക്കര് നോക്കുമ്പോൾ മിസ്‌.കൊതുക് ആടിപാടി വരുകയാണ്. ചോര കുടിക്കാൻ.

ആാ......

അലര്‍ച്ച കേട്ട് നഴ്സ് വന്നു നോക്കുമ്പോൾ മി. പണിക്കർ  പേടിച്ച്  മരിച്ചു  കിടക്കുന്നു. മിസ്‌.കൊതു അപ്പോഴും മൂക്കിലിരുന്നു രക്തം കുടിക്കുവാരുന്നു!
                           
                                                                                                                               തുടരും............
കൊതുക് പുരാണം ഭാഗം രണ്ട് 

(2007 ല്‍ അനിമേഷന്‍ പഠന കാലത്ത് എഴുതിയ ഒരു സ്ക്രിപ്റ്റ് ആണ്. ഇത് ഒരു കോമിക് ആയി ഞങ്ങള്‍ സബ്മിറ്റ് ചെയ്യുകയും ചെയ്തു. അദ്ഭുതമെന്നു പറയട്ടെ അതി നിഗൂഡമായി ആ കോമിക് അപ്രത്യക്ഷമായി!)

3 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍1/23/2016 11:56:00 AM

  http://tinues.over-blog.com/

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കമന്റ് കണ്ടു ആക്രാന്തം പിടിച്ചു ഓടി വന്നു നോക്കിയതാ......അമ്പടാ കള്ളാ...പണി എനിക്കിട്ടു തന്നെ കിട്ടിയോ.....ദാണ്ടേ ഒരുത്തൻ സ്വന്തം വീട്ടിലേക്കുള്ള വഴി എന്റെ പറമ്പിൽ കൂടി വെട്ടിയിരിക്കുന്നു!!!

   ഇല്ലാതാക്കൂ