കുഞ്ഞവറാച്ചന്‍

         കുഞ്ഞവറാച്ചന്‍ - വയസ്സ് 65 .
         തൊഴില്‍ - പ്രസക്തമല്ല.
         ജീവിതാഭിലാഷം - താടകയായ ഭാര്യയില്‍ നിന്നുള്ള മോചനം.
         കുഞ്ഞവറാച്ചന്റെ യഥാര്‍ത്ഥ പേര് അവറാച്ചന്‍ എന്നാണ്. രൂപം കൊണ്ട് കുഞ്ഞവറാച്ചന്‍ ആയി എന്ന് മാത്രം!
         ആരെങ്കിലും ‘കുഞ്ഞവറാച്ചാ’ എന്ന് വിളിച്ചാല്‍ അവരുടെ തന്തക്കു വിളിക്കല്‍ പ്രധാന ഹോബി!
         ഒരിക്കല്‍ സ്ഥലത്തെ പോക്കിരികള്‍ ഒരു പണി ഒപ്പിച്ചു. നാട്ടിലെ അറിയപ്പെടുന്ന ജാര സന്തതിയായ മണിയെ കൊണ്ട് ‘കുഞ്ഞവറാച്ചാ’ എന്ന് വിളിപ്പിച്ചു.
         കുഞ്ഞവറാച്ചന്‍ നോക്കിയപ്പോള്‍ മണി! എങ്ങനെ അവന്‍റെ തന്തക്കു വിളിക്കും?അവനു തന്തയില്ലല്ലോ???പക്ഷെ അങ്ങനങ്ങ് വിട്ടു കൊടുക്കാന്‍ പറ്റുമോ?

അടപ്പിളകി ! ക്കി !!!

                   ഞാൻ ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയം. കുട്ടി  കാലം മുതലേ അവധിക്കാലം എന്‍റെ ഒരു വീക്നെസ്സാ. അതിനെക്കാളേറെ വീക്നെസ് ആണ് പുഴയിൽ  കുളിക്കുന്നത്! വീട്ടിനടുത്ത് പുഴയെക്കാളേറെ തോടുകളായിരുന്നതിനാലും വീട്ടുകാർ കിണറ്റിങ്കുളിയിൽ സംതൃപ്തരായിരുന്നതിനാലും  ആ വീക്ക്നെസ്സ് വീക്കായി തന്നെ തുടര്‍ന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് ബോറടിക്കുമെന്നറിയാമായിരുന്നിട്ടും വേനലവധിക്കാലത്ത് മാമന്‍റെ ഒപ്പം അദ്ദേഹത്തിന്‍റെ തറവാട്ടു വീട്ടില്‍ പോകുന്നത്. അവിടെ ആറ്റിൽ കുളി എന്ന് പറഞ്ഞാൽ  നമ്മുടെ കിണറ്റിലു  കുളി പോലെയാ. പുള്ളിയുടെ തറവാട്ടു മുറ്റത്ത്  കൂടിയല്ലേ  ഏതോ ഒരാറു നീണ്ടു പരന്നൊഴുകുന്നത്! തന്നേന്നു  ചോദിച്ചാൽഒന്ന് രണ്ടു വാര മാറി പിറകു വശത്ത് കൂടി!!!

സുഖാസന അമേദ്യ നിര്‍മാര്‍ജന യന്ത്രം

         ഇനിയിവിടെ പ്രതിപാദിക്കാന്‍ പോകുന്ന കാര്യങ്ങള്‍ തികച്ചും യാഥാര്‍ഥ്യമായതാണ്. അങ്ങനെയല്ല എന്നാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് വെറും തോന്നലാണെന്ന് മനസ്സിലാക്കുക.
         ആദ്യമായ് ഒരു ചോദ്യം. "കക്കൂസ് കണ്ടുപിടിച്ചത് ആരാണ്?"
         തിരിച്ചിങ്ങോട്ടൊരു ചോദ്യം വായനക്കാരാ നിന്‍റെ മനസ്സില്‍ നോം കാണുന്നു. ‘ഇന്ത്യനോ അതോ യൂറോപ്യനോ?’ അല്ലേ
         ആലോചിച്ചു തല പുണ്ണാക്കണ്ട. രണ്ടും ഇന്ത്യന്‍ ആണ് എന്ന് പറഞ്ഞാല്‍ പോരാ തനി നാടന്‍‍. തനി കേരളീയന്‍ ‍ എന്ന് കേട്ടപ്പോള്‍ വിശ്വാസമായില്ല അല്ലേ?പിന്നും ഒരു പാട് ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടാകും അല്ലേ? ഒന്നെങ്ങനെ നാടനും മറ്റവന്‍ തനി വിദേശിയുമായി? എന്നല്ലേ അതില്‍  പ്രമുഖ  ചോദ്യം?