11/28/2015

ഒരു സിറിയൻ കഥ

                    അബ്ദു റഹിമാൻ അൽക, നിഷ്കളങ്കനായ ഒരു ബാലൻ. സ്വതവേ ചുവന്നു തുടുത്ത കവിളുകൾ കൂടുതൽ ചുവന്നിരിക്കുന്നു. ഒപ്പം കണ്ണുകളും. കുസൃതികൾ  നിറയെണ്ടുന്ന കണ്ണുകൾ എന്തേ കണ്ണുനീരിനാൽ നിറഞ്ഞിരിക്കുന്നത്‌?
                             അവൻ തകര്ന്നു കിടക്കുന്ന തന്റെ വീടിനു മുന്നിലിരുന്നു നെടുവീർപ്പെട്ടു.
"എന്തിനാണവർ തന്റെ ഓമന വീട് തച്ചു തകര്ത് കളഞ്ഞത്?എന്ത് കഷ്ടപെട്ടാണ് ആ വീടുണ്ടാക്കിയത്? ഒരു രാത്രി കൊണ്ട് ആരും കാണാതെ തകര്ത് കളഞ്ഞിട്ടു മാറി നിന്ന് ചിരിക്കുന്നതെന്തിനാണ്?"
പാവം അബ്ദുവിന് ഒന്നും മനസ്സിലായില്ല.

                              ചെറുതെങ്കിലും മനോഹരമായ ഒരു കളിവീടായിരുന്നു അത്.അബ്ദു തന്റെ കുഞ്ഞിക്കൈകൾ കൊണ്ട് ഉണ്ടാക്കിയത്.തന്നാലാവും വിധം അവൻ മനോഹരമാക്കിയാണ് നിർമിചെടുത്തത്.
അസൂയ പൂണ്ട അയല്പക്കത്തെ വികൃതി ചെക്കന്മാർ ആ വീട് നശിപ്പിച്ചു കളഞ്ഞു.
എന്തിനാനവർ ഇങ്ങിനെയൊക്കെ ചെയ്യുന്നത്? അവന്റെ കുഞ്ഞു ഹൃദയം ചോദിച്ചു കൊണ്ടിരുന്നു.

അവൻ കരഞ്ഞു കരഞ്ഞു കിടന്നുറങ്ങി.
എന്തൊക്കെയോ ഒച്ചയും ബഹളവും കേട്ടാണ് അവൻ ഉണര്ന്നത്.ഉപ്പയും ഉമ്മയും അനിയന്മാരെ വാരിയെടുക്കുകയാണ്.
മോനെ അബ്ദു, ഇറങ്ങിയോടിക്കോ!ഉമ്മ വിളിച്ചു പറഞ്ഞു.
അവര്ക്കൊപ്പം പുറത്തേക്കു ഓടുമ്പോൾ അവന്റെ മനസ്സില് ഒരായിരം ചോദ്യങ്ങൾ  ഉണ്ടായിരുന്നു.ഓട്ടത്തിനിടയിൽ അവൻ കേട്ടു, അയല്പക്കത്തെ കുട്ടികളോട് അവരുടെ ഉപ്പ രക്ഷപെട്ട് ഓടാൻ പറയുന്നത്.
അവർ ആക്രമണം തുടങ്ങിക്കഴിഞ്ഞു.ഇവിടെ ഏതു നിമിഷവും മിസൈലുകൾ പതിക്കാം.രക്ഷപെട്ടോളൂ.
മിസൈലോ? അതെന്താണ്?  അബ്ദുവിന്റെ മനസ്സിൽ ഒരു  ചോദ്യം കൂടി കൂടി.
അവർ ഓടി കുറച്ചു ദൂരമെത്തിക്കാണും.
ഭും!
പകച്ചു പോയ അബ്ദു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, എല്ലാ വീടുകളും തകർന്നു  തരിപ്പണമായിരിക്കുന്നതാണ്.
അപ്പോൾ അവന്റെ  മനസ്സിലൂടെ കടന്നു പോയ അതെ ചോദ്യങ്ങളായിരുന്നു വിക്രുതിചെക്കന്മാരുടെ മനസ്സിലും!

4 അഭിപ്രായങ്ങൾ:

 1. വായിച്ചു. മനസ്സിലൊരു നൊമ്പരം!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും നന്ദി.

   ഇല്ലാതാക്കൂ
 2. എന്നാലും മിസൈല്‍ വരുന്ന കാര്യം മുന്‍കൂട്ടി എങ്ങനെ അറിഞ്ഞു.?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. യുദ്ധ ഭൂമിയിൽ സൈരെൻ ഉണ്ടാകും!!!

   ഇല്ലാതാക്കൂ