11/06/2015

നായ് പുരാണം

                                    ഇപ്പോൾ നായ്ക്കളാണല്ലൊ കേരളത്തിലെ ചര്‍ച്ചാ വിഷയം !! അവരാണല്ലോ തെരുവിലെ കിരീടം ഇല്ലാത്ത രാജാക്കന്മാർ.കടിച്ചു കീറുന്ന ഓമന പുത്രന്മാർ .നായ്ക്കളെ കൊല്ലാനും വന്ധ്യം കരണം ചെയ്യാനും വേണ്ടി മേനകാ ജിയും കേരളവും കടിപിടി കൂടിക്കൊണ്ടിരിക്കുന്ന കണ്ടപ്പോഴാണ് ഇങ്ങനെയൊരു പോസ്റ്റിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ ബോധവാനാകുന്നത് .
മേനകാജിയുടെ ഭാഗത്ത്‌ നിന്നും നോക്കുമ്പോൾ അവരുടെ വാദം ശരിയാണ്. ഇങ്ങു കേരളത്തിൽ നിന്ന്   നോക്കുമ്പോൾ നമ്മുടെ വാദവും ശരിയാണ്. തത്കാലം രൻജിനിയുടെ  ഭാഗത്ത്‌ നിന്ന് നോക്കാൻ താത്പര്യം ഇല്ലാ.

                     ഞാൻ ഇങ്ങനെ പറയാൻ ചില കാരണങ്ങളുണ്ട്. ആല്ബര്ട്ട് ഐൻസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്ത പ്രകാരം നോക്കുക. നമുക്ക് ചുറ്റും നടക്കുന്നത് നമുക്ക് അനുഭവമാകുന്നത് നാം എവിടെ ഇരുന്നു കൊണ്ടാണ് നോക്കുന്നത് എന്നതിനെ   ആശ്രയിച്ചിരിക്കും. അത് പോലെയാണ് ഈ കാര്യവും. കേരളത്തിലെ സാഹചര്യങ്ങളിൽ ജീവിക്കുന്ന നായ്ക്കളെ പോലെയല്ല ഉത്തരേന്ത്യയിലെ നായ്ക്കൾ.അവയുടെ സ്വഭാവത്തിൽ അജ ഗജാന്തര വ്യത്യാസമുണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം നായ്ക്കളുടെ ഈ സ്വഭാവ വൈരുധ്യത്തിനു കാരണം അവയുടെ ചുറ്റുപാട് തന്നെയാണ്. ഈ സ്വഭാവ വൈരുധ്യം തന്നെയാണ് മേനകാ ജിയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതും.

" തെരുവ് നായ്ക്കൾ ആരെയും ഉപദ്രവിക്കുന്നില്ല.ഉപദ്രവിക്കുന്നത് ഏറെയും വളര്‍ത്തു നായ്ക്കളാണ്."

എന്റെ നേരെ ചാടിക്കടിക്കാൻ വരട്ടെ. ആദ്യം ഈ പോസ്റ്റ്‌ മുഴുവനും വായിച്ചു നോക്ക്.

എന്റെ വളരെ ചെറിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ ഈ നായ വ്യത്യാസങ്ങളെ വിവരിക്കാൻ ശ്രമിക്കാം. ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു നായ്ക്കൾ പ്രാദേശിക സ്വഭാവം കാണിക്കുന്നവയാണ്. തമിഴന്റെ മുടി (മൈരു ) നമുക്ക് തെറിയും   ഇപ്പോൾ സംഭാഷണ ശകലത്തിൽ ഒഴിച്ച് കൂടാനാകാത്ത പദവും ആയതു പോലെ.

@ കേരളം

ഏഴു വര്ഷങ്ങള്ക്ക് മുൻപ് തിരുവനന്തപുരത്തെ റ്റെക്നൊപാർക്കിനു സമീപമുള്ള അനിമെഷൻ സെന്റെറിൽ പഠിക്കാൻ പോകുന്ന കാലം. ബജറ്റ് കംമിയായത് കൊണ്ട് കഴക്കൂട്ടത് ബസ്സിറിങ്ങി നടന്നാണ് പോകാറുള്ളത്. രാവിലെ ഏഴു മണിക്കുള്ള ആ നടത്തത്തിൽ കുറെയേറെ നായ്ക്കലെ കാണാറുണ്ട്‌. സ്വതവേ എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്. കൂടാതത്തിനു അനിമെഷൻ പഠനവും ഇവറ്റകളെ നല്ലോണം നിരീക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചു.ആദ്യകാലങ്ങളിൽ ശാന്ത ശീലരായിരുന്ന നായ്ക്കൾ പെട്ടെന്ന് അക്രമകാരികളായി . പലപ്പോഴും എന്നെ ഇട്ട് ഓടിച്ചിട്ടുണ്ട്. പതിനെട്ടടവും പയറ്റി തെളിഞ്ഞ എന്നെ ഇത് വരെയും അവറ്റകൾക്ക് തോൽപ്പിക്കാനായിട്ടില്ല. അത് കൊണ്ട് മാത്രം കടി കിട്ടിയിട്ടില്ല.  ഏതായാലും നാൾക്കു നാൾ ഇവയുടെ ശല്യം കൂടിക്കൂടി വന്നു.കൂട്ടം കൂട്ടമായി അവ ആക്രമികാനും തുടങ്ങി.

എന്ത് കൊണ്ട് നായ്ക്കൾ ഇത്രപെട്ടെന്നു വയലന്റായി. എന്നെ അലട്ടിയതു അതായിരുന്നു.കുറച്ചു നാൾ കൊണ്ട് നായ്ക്കളുടെ സ്വഭാവം പാടെ മാറി മറിയുക. ഒരു കാര്യം മനസ്സിലാക്കി, നായ്ക്കളുടെ ഭക്ഷണ രീതിയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ആയിടയ്ക്കാണ് നഗരത്തിലെ ഹോട്ടെലുകലിൽ നിന്നും ശേഖരിക്കുന്ന മാംസാവശിഷ്ടങ്ങൾ അവയ്ക്ക് വിതരണം ചെയ്യാൻ തുടങ്ങിയത്. ഇത്രയേറെ മാംസാഹാരം കഴിച്ചിട്ടാണോ ഇവ ഇത്രയ്ക്കും അക്രമ കാരികളായതു. എങ്കിൽ ആ മാംസാവശിഷ്ടത്തിൽ  മാരകമായ ഹോര്മോനുകാലോ കെമിക്കലുകളൊ അടങ്ങിയിട്ടുണ്ടായിരിക്കണം. അല്ലെങ്കിൽ "ഏഴാം അറിവ്" സിനിമയിലെ പോലെ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി? ഇപ്പോൾ സര്ക്കാരും ജനങ്ങളും പേപ്പട്ടി വാക്സിന് വേണ്ടി ചിലവഴിക്കുന്ന തുക കാണുമ്പോൾ എന്റെ സംശയും അസ്ഥാനതല്ലായിരുന്നു  എന്ന് തോന്നുന്നു.

ഏതായാലും കേരളത്തിലെ തെരുവ് നായ്ക്കൾ അക്രമകാരികലായിക്കൊണ്ടിരിക്മുന്നു.
വളര്ത് നായ്ക്കൾ പറയത്തക്ക പ്രശ്നകാരോന്നും അല്ല.തങ്ങളുടെ അധികാര പരിധിയിൽ കടക്മുന്ന വരെ വിരട്ടി സായൂജ്യം അടയുന്നവരാന് കേരളത്തിലെ മിക്ക വളര്ത് പട്ടികളും. അപൂര്വം ചില വിദേശികൾ യജമാന്മാരെ കടിച്ചു തിന്ന സംഭവങ്ങളും ഉണ്ട്. അത് പക്ഷെ കൂടുതലും അവറ്റകളെ പട്ടിനിക്കിട്ടിട്ടു ഭക്സനം കൊടുക്മാൻ നേരത്ത് സംഭവിക്കുന്നതാണ്.

@ മുംബൈ.
 ഏതാണ്ട് അഞ്ചു വര്ഷങ്ങള്ക്ക് മുൻപ്  ആണ് ഞാൻ ജോലി കിട്ടി മുംബയിൽ എത്തുന്നത്‌. ബ്ബോരിവലിക്കും ബാന്ദ്രയ്ക്കുമിടയിലുള്ള ട്രെയിൻ  യാത്രകളായിരുന്നു ദിനവും. ഇതിനിടയിൽ റയിൽ വേ സ്റ്റെഷനുകളിലും തെരുവുകളിലും നിരവധി നായ്ക്കളെ കണ്ടു. കൊഴുത് തടിച്ച നായ്ക്കളെ. മനുഷ്യരുമായി വളരെ ഇഴുകി ജീവിക്കുന്ന നായ്ക്കളെ.കേരളത്തിലെ അനുഭവം വച്ച് വളരെ പേടിച്ചാണ് ഞാൻ ഇവയ്ക്കരുകിലൂടെ നടന്നിരുന്നത്. എനാൽ വയ്കാതെ ഒരു കാര്യം മനസ്സിലായി.
ഈ നായ്ക്കൾ ഉപദ്രവകാരികളല്ല.
സമൂസയും വാടാ പാവും തിന്നു ശീലിച്ച നായ്ക്കൾ,ഭക്ഷണത്തിന് വേണ്ടി അവ കാണിക്കുന്ന കുസൃതി കണ്ടാൽ അറിയാതെ നമ്മൾ വാങ്ങി കൊടുത്തു പോകും.ഇത് പോലുള്ള കുസൃതി തരങ്ങൾ ഞാൻ അപൂര്വമായെ നാട്ടില കണ്ടിട്ടുള്ളു. മീങ്കാരന്റെ മുൻപിൽ ഒരു നായ സ്ഥിരം നടത്താറുള്ള നൃത്തം ഓര്മ്മ വരുന്നു.
നമ്മെ കാണുമ്പോൾ ഈ മുംബൈ നായ്ക്കൾ കുറച്ചു കൊണ്ട് ചാടാരില്ല. മു രലാരുമില്ല. മിക്കവാറും മിണ്ടാതെ കിടക്കും. ഇനി അവയ്ക്മു വിശക്കുകയാണേൽ കുസൃതികളുമായി കൂടെ കൂടും.
ഏതാണ്ട് ഒന്നര വര്ഷം ഞാൻ മുംബയിൽ ജീവിച്ചു. ഇതിനിടയ്ക്ക് ഞാൻ നിരവധി നായ്ക്കളെ കണ്ടു. നിരീക്ഷിച്ചു. തെരുവ് നായകൾ അവിടെ ഡീസന്റ് ആണ്. നാട്ടുകാര അവയെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നു. അങ്ങ് അന്ധെരിയിലും ധാരാവിയിലുമൊക്കെ!

അവിടെ തെരുവ് നായ്ക്കൾ ആരെയെങ്കിലും ഉപദ്രവിച്ചതായി കണ്ടിട്ടില്ല.അങ്ങനെ ആരും പറഞ്ഞിട്ടുമില്ല.ഇടയ്ക്കിടയ്ക്കൊക്കെ നഗര സഭാ അധികൃതർ ഇവറ്റകളെ കൊണ്ട് പോകും.കുത്തി വ്യ്പ്പോക്കെ കഴിഞ്ഞിട്ട് തിരികോ കൊണ്ട് വിടും.
   ഞാൻ ആകെ കണ്ടിട്ടുള്ളത് ഒന്ന് രണ്ടു വളര്ത് നായ്ക്കൾ ആള്കാരെ കടിക്കുന്നതാണ്.
മുംബയിൽ മിക്മാവാരും ഹൈ ക്ലാസ് ലേദിസിന്റെ വീട്ടില് വിദേശി നായ്ക്കൾ കാണും. വൈകുന്നേരങ്ങളിൽ ഇവറ്റകളെ നടത്താൻ കൊണ്ട് പോകും. അതിനായി പ്രത്യേകം ഡോഗ് ട്രെയിനെര്സ് ഉണ്ട്. ഇങ്ങനെയുള്ള നടതതിനിടയ്ക്കാന് ചങ്ങല പൊട്ടിച് ഒന്ന് രണ്ടെണ്ണം ആള്കാരെ ചാമ്പിയത്.
പിന്നീടറിഞ്ഞു അങ്ങനെ സംഭവിച്ചാൽ ഉടമയ്ക്മെതിരെ കേസെടുക്കുകകയും പിഴയടപ്പിക്കുകയും ചെയ്യുമെന്നു.


ഇതൊക്കെ വര്ഷങ്ങളായി കണ്ടു കൊണ്ടിരിക്കുന്ന മേനക ജി ഇങ്ങനെയൊക്കെ പറഞ്ഞില്ലെലെ അദ്ഭുതമുള്ളൂ.

ആകെയുള്ള പരിഹാരം മേനക ജിയെ കേരളത്തില ഒരു മാസം താമസിപ്പിക്കുക. ഒരു സാധരനക്കാരിയായിട്ട് ! എന്നിട്ട് ദിവസവും രാവിലെ ഈ തെരുവ് നായ്ക്കല്ക്കിടയിലൂടെ നടക്കാൻ വിടുക, യാതൊരു സുരക്ഷയും ഇല്ലാതെ. വൈകാതെ പുള്ളിക്കാരത്തി  തന്നെ നിയമം പാസാക്കിക്കൊള്ളും !

 Mumbai stray dogs, Kerala stray dogs ഗൂഗിളിൽ സേർച്ചിയാൽ മതി, കാണാം വ്യത്യാസം.

4 അഭിപ്രായങ്ങൾ:

 1. സമീർ, താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. പക്ഷെ നമുക്ക് ഇതൊക്കെ പറയാനല്ലേ പറ്റൂ.
  പിന്നെ മേനക ഗാന്ധി, അവർ വനിതാ- ശിശു ക്ഷേമ വകുപ്പ് മന്ത്രി അല്ലേ?. തെരുവ് നായക്കളെ കൊല്ലുന്നതിൽ ഇടപെടാൻ അവർക്ക് നിയമപരമായി അധികാരമുണ്ടോ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മേനക ഗാന്ധി നിയമപരമായി ആണോ അല്ലയോ ഈ പ്രശ്നത്തിൽ ഇടപെടുന്നത് എന്ന് എനിക്കറിയില്ല. ഞാൻ പറഞ്ഞു വന്നത് പാമ്പ്‌ എന്ന് കേട്ടാലുടനെ വടിയെടുക്കാൻ ഓടിയിരുന്ന മലയാളി മനസ്സിനെ കുറിച്ചാണ്. ഇപ്പോൾ പാമ്പെന്നു കേട്ടാൽ വാവ സുരേഷിനെ വിളിക്കാൻ നോക്കുന്ന കുറെയാളുകൾ ഉണ്ട്. അത് പോലൊരു മാറ്റമാണ് വേണ്ടത്.

   ഇതിനർത്ഥം അക്രമകാരികളായ നായ്ക്കളെ ഒന്നും ചെയ്യരുതെന്നല്ല. അവയെ ഉന്മൂലനം ചെയ്യുക തന്നെ വേണം. പക്ഷെ വേണ്ടത് ശാശ്വത പരിഹാരമാണ്. അതിനു നമ്മൾ കൂടി മനസ്സ് വച്ചേ തീരു.

   ഇപ്പോൾ കിട്ടിയ ഐഡിയ!
   സർക്കാരിന് ഈ ഗുണ്ടാ നായ്ക്കളെ പിടിച്ചു പുലിയുള്ള കാറ്റിൽ കൊണ്ട് വിട്ടാലെന്താ. ഒന്നുകിൽ പുലി ഇവയെ പിടിക്കും. അല്ലേല ഇവര പുലിയെ പിടിക്കും. രണ്ടായാലും നാട്ടുകാര്ക്ക് ലാഭമല്ലേ!

   തല്ലാണ്ടിരുന്നാൽ ഇത് പോലെ യമണ്ടൻ ബുദ്ധികൾ ഇനിയും പറഞ്ഞു തരാം!

   ഇല്ലാതാക്കൂ
 2. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പകരം പട്ടിയെ കൊടുത്താൽ മതിയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 3. വളരെ സരി. നിയമം കൊണ്ടുവരുന്നതിന്നുമുമ്പ് അത് മനുഷ്യന്ന് ദ്രോഹകരമാവുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്.കോഴിവേസ്റ്റ് ഭക്ഷിക്കുന്ന തെരുവുനായ്ക്കള്‍ അക്രമകാരികളായി മാറുന്നു.

  മറുപടിഇല്ലാതാക്കൂ