11/30/2015

കലികാലത്തൊരു വിനോദയാത്ര 06

കലികാലത്തൊരു വിനോദയാത്ര 05
                                    ഇതിനിടയിൽ നമ്മുടെ കിളി അണ്ണൻ ഒരു കണ്ടുപിടിത്തം നടത്തി. ഡ്രൈവർ അണ്ണന്റെ കൂടെ അല്ലെ ഒന്നല്ല ഒമ്പത് കണ്ടു പിടിത്തം നടത്തും.( ഈ കിളിയന്നനെ പറ്റി  പിന്നെ യാതൊരു വിവരവും ഇല്ല. ഈ ഡ്രൈവർ അണ്ണന്റെ  കൂടെ രണ്ടു മൂന്നു ട്രിപ്പ്‌ കൂടി പോയിട്ടുന്ടെൽ ഇപ്പോൾ വല്ല നാസയിലും ഇരുന്നു നക്ഷത്രം എണ്ണുകയായിരിക്കും, അല്ലേൽ അഴിയെണ്ണുകയായിരിക്കും!!!).

ഗിയര് ബോക്സിനരുകിൽ സ്ഥാപിച്ചിരിക്കുന്ന ടർബോ ഫാൻ കറങ്ങുന്നില്ല!അതാണ്‌ ചൂട് കൂടാനുള്ള കാരണം, അല്ലാതെ ഒന്നാം താപ നിയമവും രണ്ടാം ചലന നിയമവുമൊന്നുമല്ല!
കിളിയണ്ണൻ യുറേക്കാ എന്നും പറഞ്ഞു എടുത്തു ചാടി ഓടി.
ഒരു ബാലരമയും കൂടി വാങ്ങിച്ചോ. മിനി ടീച്ചർ വിളിച്ചു പറഞ്ഞു.
എടുത്തു ചാടി കമന്നടിച്ചു വീണ കിളിയണ്ണൻ  ഒരു യമണ്ടൻ പാറക്കല്ലും താങ്ങിപ്പിടിച്ചു വന്നു.ഇത് കണ്ട ഡ്രൈവർ അണ്ണൻ എടുത്തു ചാടിയോടി.
കിളിയണ്ണന്റെ ഉദ്ധേശ ശുദ്ധിയിൽ ഞങ്ങൾക്കെല്ലാം തെറ്റ് പറ്റി . പുള്ളി ആ പാരക്കല്ലും താങ്ങിപ്പിടിച്ചു ആ ഫാനിന്റെ മണ്ടയ്കിട്ടു ഡങ്കി ഡക്കിണി.
ടാന്ടനേൻ.....ദേ ഫാൻ ഇരുന്നു കുടു കുടാ കറങ്ങുന്നു.
(ഓട്ടത്തിനിടയിൽ ഡ്രൈവര് അണ്ണൻ എഞ്ചിൻ ഓണ്‍ ചെയ്തു വച്ചിരുന്നു.)
ആ ഇടി അങ്ങേര്ക്കിട്ടു കൊടുത്തിരുന്നേൽ നന്നായിരുന്നേനെ എന്ന് ഒരാളൊഴികെ എല്ലാരും ആശിച്ചു. ആ ഒരാൾ, അന്നേരം  മൂരിക്കുട്ടൻ പോയ വഴിയെ വലിച്ചറുക്കുകയായിരുന്നു!

കുറച്ചു നേരം കറങ്ങികൊണ്ടിരുന്ന ഫാനിനെ കറങ്ങി കറങ്ങി നോക്കിയ ശേഷം കിളിയണ്ണൻ വീണ്ടും ഒരു കണ്ടു പിടിത്തം കൂടി നടത്തി!
ഫാൻ തല തിരിഞ്ഞാണ് കറങ്ങുന്നത്.ഗിയര് ബോക്സിനകത്തു തലയിട്ടു നോക്കി കണ്ടതാ....  വീഴാൻപൊയപ്പൊ പിടിച്ചതും!
ആ കല്ലെടുത്തു ഒരു കൊട്ട് കൂടി കൊടുത്തപ്പോൾ ഒന്നല്ല മൂന്ന് അത്ഭുദങ്ങൾ സംഭവിച്ചു!
1. തലതിരിഞ്ഞു കറങ്ങിയ ഫാൻ നേരെ കറങ്ങി തൊടങ്ങി.
2.വണ്ടി സ്റ്റാർറ്റ് ആയി.
3.പൊയെനെകാൾ വേഗത്തിലും ഉച്ചത്തിലും ഡ്രൈവർ അണ്ണൻ അലറി വിളിച്ചു പാഞ്ഞു വന്നു സീറ്റിൽ കയറി ഇരിപ്പായി.
ഞങ്ങൾ നോക്കുമ്പോൾ ആ മൂരിക്കുട്ടൻ ഭദ്രമായി നമ്മുടെ മൊതലിനെ ഇവിടെ കൊണ്ടെതിച്ചിട്ടു നിന്ന് അമറുന്നു. നന്ദിയുള്ള ജന്തു, പന്നീ!!!

പിന്നെ ഒരു വിടലായിരുന്നു. നേരെ തുമിച്ചങ്ങു കുന്നിന്റെ ഉച്ചിയിലെത്തി.
ചാമുണ്ടീ ഹില്ലിന്റെ.


അവിടെ നോക്കിയപ്പോൾ ഒരുത്തൻ വാളും  കൊണ്ട് നില്ക്കുന്നു. ഡ്രൈവർ അണ്ണൻ വീണ്ടും ഇറങ്ങിയോടി.
ഇതിനിടയിൽ പലർക്കും കലശലായ ശങ്ക. പെണ്‍മണികളെല്ലാം ആകെ മുട്ടി നിക്കുവാ....അവർ  ഞങ്ങളോട് സഹായം അഭ്യർഥിച്ചു. ഇത് കേട്ട ജസ്റിൻ സാർ പറഞ്ഞു 
പർചെസിങ്ങൊക്കെ  പിന്നെ....ആദ്യം അമ്പലത്തിൽ പോയി പ്രാര്തിക്ക്.

 വിശ്വാസികളും അല്ലാത്തവരുമായ സ്ത്രീജനങ്ങളും അവരുടെ പിറകെ കുറെ പുരുഷ പ്രജകളും അമ്പലത്തിൽ കയറി.
ഞാനും കറവയും അവിടെ തന്നെ ചുറ്റി നിന്നു. ചോദിച്ചപ്പോൾ പറഞ്ഞു ഏയ്‌ ഞങ്ങൾ ആ പാവപ്പെട്ട കുരങ്ങുകൾക്ക് ഭക്ഷണം കൊടുത്തു പുണ്യം തേടിക്കൊള്ളാം.

ചുമ്മാ!!! അവിടെ കൊറേ സുന്ദരികൾ നില്പ്പുണ്ടായിരുന്നു....നമ്മളായിട്ട് എന്തിനാ വെറുതെ ചാൻസ് കളയുന്നെ!!!
അവളുമാർ മൈന്ഡ് ചെയ്യുനില്ലാണ് കണ്ടപ്പോൾ പിന്നെ ഞാൻ  ആലോചിച്ചില്ല. അവിടെ ഉണ്ടായിരുന്ന തേര് പുഷ്പം പോലെ തള്ളി തിരിച്ചു വച്ചു. ഇത് കണ്ടു കലി  കയറിയ കറവയും അത് തന്നെ ചെയ്തു.
പെന്പില്ലെർ നോക്കുമ്പോ ഞാനും കറവയും കൂടി നിന്ന് തേര് തള്ളുകയാണ്.
ഞാൻ കറവയോടു ചോദിച്ചു..
നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നേ
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ.....
എത്ര നടകാത്ത സ്വപ്നം.....പറഞ്ഞത് ആ പെണ്പില്ലേരിൽ  ആരോ ഒരാളായിരുന്നു!!!
തേര് തിരിക്കുന്നതിനു മുൻപ്!
തിരിച്ച ശേഷം!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ