11/20/2015

കലികാലത്തൊരു വിനോദയാത്ര 05

കലികാലത്തൊരു വിനോദയാത്ര 04
നേരെ ഞങ്ങൾ പോയത് ചാമുണ്ടി ഹില്ലിലെക്കായിരുന്നു.വഴി ഞങ്ങൾ മാപ് വഴി കാട്ടിക്കൊടുത്തിട്ടും ഡ്രൈവർ അണ്ണൻ സമ്മതിച്ചില്ല.അങ്ങേർ  തോന്നിയ വഴി വണ്ടി പായിച്ചു. അവസാനം ഞങ്ങൾ ഭരണിപ്പാട്ട് പാടിയപ്പോൾ വണ്ടി ചാമുണ്ടി ഹിൽ  കയറ്റം കയറാൻ തുടങ്ങി.

ഞാനാണേൽ   പതിവ് പോലെ മുന്നില് ഡ്രൈവർ അണ്ണനും കിളി അണ്ണനും ഒപ്പം. പിറകിൽ പാട്ടും കൂത്തും.  പുറകിലു പോയി അറുമാദിക്കണമെന്നുണ്ട്. പക്ഷെ എന്ത് ചെയ്യാൻ വണ്ടി നേരെ പോണേൽ ഞാൻ ഭരണിപ്പാട്ട് പാടണമല്ലോ!


ഇതാണ് നുമ്മ ശകടം 
ആകെയുള്ള ഒരാശ്വാസം കിളിയണ്ണൻ ആണ്.പുള്ളിയുടെ കൊമെടിയൊക്കെ കേട്ട് ഇരിക്കുമ്പോൾ കുണ്ടിക്ക് വല്ലാതെ ചൂട് കൂടുന്ന പോലെ. ആകെ മൊത്തത്തിൽ ഒരുഷ്ണം .ഓടിച്ചാടി തേരി  കയറിക്കൊണ്ടിരുന്ന ശകടം ഇരുന്നു നെരങ്ങി നെരങ്ങി കേറാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ എന്റെ പരിമിതമായ അറിവ് വച്ച് പറഞ്ഞു 
 "വണ്ടിയുടെ റേഡിയെട്ടർ ചൂടായെന്നു തോന്നുന്നു."

ഡ്രൈവർ അണ്ണൻ ഉണ്ടോ സമ്മതിക്കുന്നു. 
"ഏയ്‌ ഈ വണ്ടിയുടെ  റെഡിയെറ്റർ ചൂടാകില്ല. ഇതിനു അതില്ല."
നമ്മളീ പോളീ റ്റെക്നിക്കിലൊന്നും പോയിട്ടില്ലല്ലോ. അത് കൊണ്ട് റേഡിയേറ്ററില്ലതെ വണ്ടി ഓടിക്കാൻ പറ്റുമോ എന്നൊന്നും അറിയത്തില്ല. അത് കൊണ്ട് മിണ്ടാണ്ടിരുന്നു.
കുറച്ചു ദൂരം കൂടി ചെന്നപ്പോൾ കുണ്ടിയിലെ ചൂട് അണ്‍ സഹിക്കബിൾ ആയി. ഞാൻ കിളിയണ്ണനോട് കാര്യം പറഞ്ഞു. 
ഗിയർ ബോക്സിനരുകിലെ പ്ലാട്ഫോമിൽ ഇരിക്കുന്ന കിളിയന്നനും ചൂട് തട്ടി തുടങ്ങി.
അങ്ങേർ  ഇരിക്കുന്ന പൊസിഷൻ  വച്ചിട്ട് എനിക്ക് മുന്നേ ആസനസ്ഥനാകെണ്ടതാണ്. വല്ലാത്ത തൊലിക്കട്ടി തന്നെ. ഇനി സ്നഗ്ഗി  വല്ലോം ഇട്ടിട്ടുണ്ടാകുമോ? എൻതോ?
ഞങ്ങൾ ഒരുമിച്ചു പറഞ്ഞിട്ടും ഡ്രൈവറണ്ണൻ വണ്ടി നിർതിയീല്ല.മാത്രവുമല്ല അങ്ങേർ എണീറ്റ്‌ നിന്ന് ആക്സിലേറ്റർ ചവിട്ടാനും തുടങ്ങി. ഇതെന്താ സൈക്കിളോ? എണീറ്റ്‌ നിന്ന് തേരി ചവിട്ടാൻ?
കുറച്ചു ദൂരം ചെന്നപ്പോഴേക്കും ഞങ്ങളിരുന്നിടം ആകെ പുക കൊണ്ട് നിറഞ്ഞു. അത് കുണ്ടിയിൽ നിന്നാണോ വണ്ടിയിൽ നിന്നാണോ എന്നെ ഒരു കണ്‍ഫ്യുഷൻ ഉണ്ടായുള്ളൂ.
ഞങ്ങൾ വണ്ടി നിർത്താൻ വീണ്ടും പറഞ്ഞു.
എവിടെ?
നമ്മുടെ സാരഥി പറയുവാ അങ്ങ് മുകളിൽ  ചെന്നിട്ടു വല്ല വർക്ക് ഷോപ്പിലും കാണിക്കാം! 
ഡ്രൈവർ അണ്ണന്റെ ആത്മാർഥത കൊണ്ടാണോ ഞങ്ങളുടെ പ്രാര്ത്ഥന കൊണ്ടാണോ എന്തോ വണ്ടി അവിടെ നിന്നു . ഒപ്പം ആവി എഞ്ചിനിൽ നിന്നുമെന്ന പോലെ അവിടെയാകെ പുക നിറഞ്ഞു. വണ്ടി ഓടിക്കാൻ ഡ്രൈവർ  അണ്ണൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് .
ഇതിനിടയിൽ ഞാനും കിളിയന്നനും കൂടി ഗിയര് ബൊക്സിന്റെ നിലവറ വാതില് തുറന്നു (അതിനു മുകളിലല്ലേ ഞങ്ങൾ ഇരുന്നിരുന്നത്).
ഭും!
ഒരു കുന്നു പൊക ആ കൊച്ചു വണ്ടിയിൽ നിറഞ്ഞു.
പുകയടങ്ങിയപ്പോൾ കണ്ട കാഴ്ച, ആ നിലവറ കരിഞ്ഞിരിക്കുന്നു. കുറെയേറെ ഭാഗങ്ങളിൽ തീക്കനൽ ഇരുന്നു തിളങ്ങുന്നുമുണ്ട്. 
ഈശ്വരാ അല്പം കൂടി താമസിചിരുന്നെൽ എന്റെ കുണ്ടി!
ഈ പുകയൊക്കെ കണ്ടപ്പോൾ തരുണീ മണീസ് ഓരോന്നായി പുറത്തു ചാടാൻ തുടങ്ങി. ഇവളുമാരോടൊക്കെ കാര്യം പറഞ്ഞിട്ട് കേൾക്കുന്നില്ല .ഈ നിലവറ ചാടിക്കടന്നു വേണം പുറത്തിറങ്ങാൻ.
കൊക്കെത്ര കുളം കണ്ടതാ എന്നും പറഞ്ഞു ഒന്ന് രണ്ടെണ്ണം ചാടി. മൂന്നാമത് ചാടിയ കൊക്കിന്റെ ഷാൾ നിലവറ തിന്നപ്പോൾ സമധാനമായി.
കറവയും ഗാങ്ങും കുപ്പികളുമായി വെള്ളത്തിന്‌ പോയി. ഒപ്പം കിളിയന്നനും. ഞാൻ ഡ്രൈവർ  അണ്ണന്  കാവലും. ഇല്ലേൽ പുള്ളി വണ്ടിയും കൊണ്ട് നേരെ മുകളിലോട്ടു കയരിപ്പോയാലോ?
   കുറച്ചു കഴിഞ്ഞപ്പോൾ ഓരോരുത്തരെയായി പുറത്തെത്തിച്ചു . നിലവറ വാതിൽ അങ്ങ് കൊട്ടിയടച്ചു, അത്ര തന്നെ.
പിന്നെ കാറ്റ് കൊള്ളലും കിന്നാരം പറചിലുമായി അങ്ങനെ നിന്നു. അപ്പോഴാണ്‌ സൈഡിലെ കാട്ടിൽ ഒരനക്കം. എന്തോ ഓടിപാഞ്ഞ് വരുന്നുണ്ട്. 
അയ്യോ പുലി. ആരോ വിളിച്ചു കൂവി . 
ശും.
എല്ലാവരും ചാടി വണ്ടിയിൽ കയറി. ഞാനൊഴികെ!
എനിക്കാണേൽ വന്യ മൃഗങ്ങളെ ഭയങ്കര ഇഷടമാ. ഒരു പുലിയെ ഒക്കെ കയ്യിൽ കിട്ടുക എന്നൊക്കെ പറഞ്ഞാൽ.... ഞാനവിടെ തന്നെ നിന്നു . 

നോക്കുമ്പോഴുണ്ട്‌ ഒരുഗ്രൻ മൂരിക്കാള. അവൻ എന്നെ കണ്ടപ്പോൾ നിന്നു. ഞാൻ നോക്കുമ്പോ അവൻ ആക്രമിക്കാനുള്ള സെറ്റ് അപ്പിലല്ല. കുറച്ചു മൃഗ ശാസ്ത്രമൊക്കെ വശമുണ്ടെന്ന് വച്ചോളു . ഞാൻ മുന്നോട്ടു ചെന്ന് അവന്റെ നെറ്റിയിൽ  തലോടി. ചെവികളിൽ ചെറുതായി ഇക്കിളിയിട്ടു . എന്നിട്ട് കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു.

ഇതൊക്കെ കണ്ടു ലവന്മാരും ലവളുമാരും അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ഇരിക്കുവാ. ഞാൻ മൂരിക്കുട്ടനുമായി ഗുസ്തി പിടിക്കുന്നത്‌ അവന്മാര്ക്ക് സഹിക്കണില്ല.
ഞാൻ അവളോട്‌ വിളിച്ചു പറഞ്ഞു. ഡീ ആ ചെറിയ കാമെറ ഇങ്ങെടുക്ക്. എന്നിട്ട് അൻചാറ് ഫോടോയെടുക്ക്
ഞാനും മൂരിക്കുട്ടനും ഫോട്ടോക്ക് പോസ് ചെയ്തു നോക്കുമ്പോൾ പേടിതൊണ്ടാന്മാർ മുഴുവനും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഞാനും മൂരിക്കുട്ടനും പകച്ചുപോയി.
മൂരിക്കുട്ടനെ അതെ നിറത്തിലുള്ള ഷർട്ട് ഇട്ട കക്ഷിയാണ് ഈ ഞാൻ!
എന്റെ ഫോട്ടോ കിട്ടാത്തത് മൂരിക്കുട്ടന് സഹിച്ചില്ല. അവനൊന്നമറി .
ഠിം!
വീണ്ടും രംഗം ശൂന്യം. ഞാനും എന്റെ മൂരിക്കുട്ടനും മാത്രം.
കുറച്ചു നേരം കൂടി കറങ്ങി കറങ്ങി നിന്നിട്ട് മൂരിക്കുട്ടൻ  പോകാൻ തുടങ്ങി. ഞാൻ ചോദിച്ചു പിന്നെ പോയാല് പോരേ ?
ഏയ്‌ അതിനൊന്നും നേരമില്ല, നേരത്തെ വീട്ടില് ചെന്നില്ലേൽ എന്റെ തരുണീമണി വേലി ചാടും!
എന്നിട്ട് കൊമ്പും കുലുക്കി അവനങ്ങ്‌ പാഞ്ഞു!
ഇതിനിടയിൽ കറവയും കൂട്ടരും വെള്ളവുമായി എത്തിയിരുന്നു. കൊറേ വെള്ളമൊഴിച് വണ്ടി തണുപ്പിച്ചു. ബാക്കി വന്ന വെള്ളമെടുത്തു ഡ്രൈവർ അണ്ണന്റെ തലയ്ക്കൊഴിച്ചു കൊടുത്തിട്ട് കറവ പറഞ്ഞു.
നമോ വാകം ഗുരോ!
കിളിയന്നനും കൂട്ടരും വെള്ളവുമായി വരുന്നു!

7 അഭിപ്രായങ്ങൾ:

 1. ഞാനാണേൽ പതിവ് പോലെ മുന്നില് ഡ്രൈവർ അണ്ണനും കിളി അണ്ണനും ഒപ്പം. പിറകിൽ പാട്ടും കൂത്തും. പുറകിലു പോയി അറുമാദിക്കണമെന്നുണ്ട്. പക്ഷെ എന്ത് ചെയ്യാൻ വണ്ടി നേരെ പോണേൽ ഞാൻ ഭരണിപ്പാട്ട് പാടണമല്ലോ!

  മറുപടിഇല്ലാതാക്കൂ
 2. ലളിതമായ ശൈലിയും, ഭാഷയും എനിക്കേറെ ഇഷ്ടപ്പെട്ടു. പോസ്റ്റിനു ഒരു ഒഴുക്കും ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം. ഡ്രൈവർക്ക് പകരം മൂരിക്കുട്ടനെക്കൊണ്ട് വണ്ടി വലിപ്പിക്കാമായിരുന്നു അല്ലേ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അന്നേരം അത് ചിന്തിക്കാനുള്ള മൂള ഉണ്ടായിരുന്നില്ല. ഇങ്ങേരെ കൊണ്ട് വണ്ടി വലിപ്പിക്കുനതിലും ഭേദം മൂരിക്കുട്ടനായിരുന്നു.

   ഇല്ലാതാക്കൂ
 4. Pravasiyalyl
  Swantham anubavnghl kathakal akum...��

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അനുഭവങ്ങളെയും കേട്ടറിവുകളെയും ആണ് ഞാൻ കഥകൾ ആക്കാറു. പിന്നെ ഈ കലികാല പരമ്പര ഞാൻ പ്രവാസിയാകുന്നതിനു മുന്നേ തുടങ്ങിയതാണ്‌. കുറെ നാളായി ആരും നോക്കാനിലാതിരുന്ന ഈ ബ്ലോഗ്‌ ഒന്ന് പൊടിയടിച്ചു എടുത്തത്‌ ഇപ്പോഴാനെന്നു മാത്രം!
   വായിച്ചതിനും അഭിപ്രായിച്ചതിനും നന്ദി.

   ഇല്ലാതാക്കൂ