10/23/2015

ദൈവത്തെതേടി

                   അവർ ദൈവത്തെ തേടി ഇറങ്ങിയതായിരുന്നു. നാല് പേരും ആത്മാർത്ഥ  സുഹൃത്തുക്കൾ . യൂസുഫ്, ബിജു, വർഗീസ്‌ പിന്നെ ലെനിൻ സാമും. നിരീശ്വര വാദിയായ ലെനിനും അവര്ക്കൊപ്പം ഇറങ്ങി, ഒരിടത്തും ഇല്ലെന്നു ഉറപ്പുള്ള ദൈവത്തെ തേടി. മറ്റുള്ളവരോ, എല്ലായിടത്തും ഉള്ള ദൈവത്തെ തേടി.

                          ഈശ്വരനെ തേടി ഇവർ  ഇറങ്ങി തിരിക്കാൻ ഒരു കാരണമുണ്ട്. എല്ലാ വൈകുന്നേരങ്ങളിലും അവർ ഒന്നിച്ചു കൂടും. പരസ്പരം പല കാര്യങ്ങളും ചര്ച്ച ചെയ്യും.എപ്പോഴോ അത് ഈശ്വരനിലെക്കും പിന്നെ മതത്തിലേക്കും കടന്നു. നിരീശ്വര വാദിയായ ലെനിൻ അവരുടെ വാദങ്ങളെ എതിർത്തു .ദൈവവും മതവും അവിടെ തര്ക്ക വിഷയമായി. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും അവരുടെതായ വാദ   മുഖങ്ങള നിരത്തി. ലെനിൻ എല്ലാ വാദങ്ങളെയും പൊളിച്ചടുക്കി.തര്ക്കം മൂത്തു . അവർ  സുഹൃത്തുക്കൾ  ആയിരുന്നതിനാൽ തർക്കം  തര്ക്കമായി തന്നെ നിന്നു . പരസ്പരം കയ്യാങ്കളിക്ക് അവർ തയ്യാറല്ലായിരുന്നു. തർക്കം  ദിവസങ്ങളോളം നീണ്ടു പോയി, മറ്റാരും അറിഞ്ഞതുമില്ല. അവസാനം അവർ ഒരു തീരുമാനത്തിലെത്തി.ദൈവത്തെ തേടി ഇറങ്ങുക.അതിനു വേണ്ടി അലയുകയല്ല അവർ ചെയ്തത്. ദൈവത്തെ കാണാൻ ഏറ്റവും സാദ്ധ്യതയുള്ള സ്ഥലങ്ങള അവർ തെരഞ്ഞെടുത്തു.
                       
                              ബിജുവിന്റെ കാഴ്ചപ്പാട് പ്രകാരം ഈശ്വരനെ കണ്ടെത്താനുള്ള ഏറ്റവും സാധ്യതയുള്ള സ്ഥലം ഇന്ത്യയിലുണ്ട്. മറ്റുള്ളവരുടെത് വിദേശ  രാജ്യങ്ങളിലും ആയിരുന്നു. 

                  അങ്ങനെ അവർ ആദ്യം ഏറ്റവും അടുത്തുള്ള സ്ഥലത്തേക്ക് പോയി. ഇതിനിടക്ക്‌ ലെനിൻ ഒരു പ്രഖ്യാപനം  നടത്തി. ആരുടെ മുന്നിലാണോ ദൈവം പ്രത്യക്ഷപ്പെടുന്നത് ആ മതം  സ്വീകരിക്കും.

                              അങ്ങനെ ദൈവത്തെ തേടി ഇരങ്ങിയതാണിവർ. വഴിക്ക് വച്ച് ഒരു വൃദ്ധനും ഒപ്പം കൂടി.മതത്തെക്കുറിച്ചോ ദൈവത്തെയോ അറിയാത്ത ഒരു നിരക്ഷരൻ. മരണാസ്സന്നായ തനിക്കു ദൈവത്തെ കണ്ടാല്  മോക്ഷം ലഭിക്കുമല്ലോ എന്നായിരുന്നു അയാളുടെ വിചാരം. ഏതായാലും അവർ അയാളെ കൂടെ കൂട്ടി.

                      അങ്ങനെ പാട് പെട്ട് ബിജു പറഞ്ഞ സ്ഥലത്തെത്തി. അവിടെ ചെന്നാൽ  ദൈവത്തെ കാണാം എന്ന് ബിജു വിശ്വസിച്ചിരുന്ന സ്ഥലം! പക്ഷെ  ദൈവത്തെ കണ്ടെത്താനായില്ല. ബിജു പറഞ്ഞു ചില കർമങ്ങൾ അനുഷ്ടിചാലെ ദൈവം പ്രത്യക്ഷപ്പെടു .
                           ബിജു കർമങ്ങൾ അനുഷ്ടിക്കാൻ  തുടങ്ങി.തങ്ങളുടെ  വിശ്വാസങ്ങൾക്ക് എതിരായതിനാൽ  യൂസുഫും വർഗീസും  മാറി നിന്നു. ലെനിൻ നിസ്സങ്ങതയോടെ നോക്കി നിന്നു . എന്നാൽ ആ വൃദ്ധനാകട്ടെ ബിജുവിനൊപ്പം കർമങ്ങൾ അനുഷ്ടിക്കാൻ തുടങ്ങി. 
ദിവസങ്ങള് കടന്നു പോയി. ദൈവം പ്രത്യക്ഷപ്പെട്ടില്ല. 
അങ്ങനെ ബിജു പരാജയപ്പെട്ടു.

                                             പിന്നെ അവർ പോയത് യൂസുഫ് പറഞ്ഞ സ്ഥലത്തേക്കായിരുന്നു . അവിടെയും സ്ഥിതി ഗതികൾ സമാനമായിരുന്നു. ദിവസങ്ങള്ക്ക് ശേഷം യൂസുഫും പരാജയം സമ്മതിച്ചു.

                                          പിന്നെ അവർ വർഗീസ്‌ പറഞ്ഞ സ്ഥലത്തെത്തി. അവിടെയും തഥൈവ . അങ്ങനെ വര്ഗീസും തോറ്റു .

ലെനിൻ പറഞ്ഞു  "നിങ്ങൾ എനിക്കൊപ്പം  ചേരു , ദൈവം ഇല്ല."
അപ്പോൾ ആ വൃദ്ധൻ  പറഞ്ഞു. "നിങ്ങൾ എനിക്കൊപ്പം ഒന്ന് വരാമോ?"
"എവിടേക്ക്?"
"ഒരു ദ്വീപിലേക്ക്. അവിടെ ചെന്നാല ദൈവത്തെ കാണാമെന്നു ഒരാള് എന്നോട് പറഞ്ഞിട്ടുണ്ട്."
"ഞങ്ങള്ക്ക് പ്രത്യക്ഷപ്പെടുത്താൻ പറ്റാത്ത ദൈവത്തെ നിങ്ങൾ എങ്ങനെയാണ് കാണിച്ചു തരുന്നത്?"  മൂവരും പുച്ഛത്തോടെ ചോദിച്ചു.

"നിങ്ങൾ പറഞ്ഞ സ്ഥലങ്ങളിലോക്കെ ഞാൻ വന്നില്ലേ? നിങ്ങൾ ചെയ്ത പോലൊക്കെ ഞാനും ചെയ്തില്ലേ? ഇനി എനിക്കും ഒരവസരം തരൂ."


അവസാനം അവർ സമ്മതിച്ചു. കാടും മേടും സമുദ്രങ്ങളും താണ്ടി അവർ യാത്രയായി. അങ്ങനെ അവർ ആ ദ്വീപിലെത്തി.

"ഇവിടെ എവിടെയാണ് ദൈവമുള്ളത്?"

"ആത്മാര്തമായി പ്രാർഥിച്ചാൽ ഇവിടെയെന്നല്ല എവിടെയും ദൈവം വരും. "വൃദ്ധൻ  കണ്ണടച്ചിരിപ്പായി.

മറ്റുള്ളവർ  ശങ്കിച്ചു.

പെട്ടെന്ന് ആ ദ്വീപ് വെള്ളത്തിലേക്ക്‌ താണു  പോയി.
                                        *******************************

                            ബിജുവും യൂസുഫും വര്ഗീസും കണ്ണ് തുറന്നപ്പോൾ കണ്ടത് ഒരു തീവ്ര പ്രകാശതെയാണ്. അവിടെ ഒരാള് നില്പുണ്ട്. അവർ അയാള്ക്കരികിലേക്ക് ചെന്നു .
"നിങ്ങളാണോ ദൈവം?"
"നിങ്ങളുടെ മതത്തിൽ ദൈവം എന്നെ പോലെയാണോ?" അയാള് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
"അല്ല."
"അപ്പോൾ മതത്തെ പൂര്ണമായും വിശ്വസിക്കാതെയാണോ ദൈവത്തെ തേടി ഇറങ്ങിയത്‌?"
 അവർ  തല  കുനിച്ചു.
"ദൈവത്തെ എളുപ്പം  കണ്ടെതാമെന്നു നിങ്ങൾ കരുതി. അതിനു ഏറ്റവും എളുപ്പമുള്ള മാര്ഗവും നിങ്ങൾ തേടി. എന്നിട്ടും നിങ്ങൾ പരാജയപ്പെട്ടു, കാരണം നിങ്ങൾ ദൈവത്തെ കാണണമെന്നു ആത്മാർതമായി ആഗ്രഹിച്ചിട്ടില്ല. മറ്റുള്ളവരുടെ മുൻപിൽ ജയിക്കാൻ വേണ്ടിയാണ് നിങ്ങൾ ശ്രമിച്ചത്. ദൈവം എല്ലായിടത്തുമുണ്ട്. ആത്മാര്തമായി പ്രാർഥിച്ചാൽ എവിടെയും നിങ്ങൾക്ക്  ദൈവ സാന്നിദ്ധ്യം  ലഭ്യമാകും."
                                            ആ പ്രകാശം പെട്ടെന്ന് മാഞ്ഞു. അവർ കണ്ണ് തുറക്കുമ്പോൾ ദൂരെയെവിടെ നിന്നോ ലെനിന്റെ ശബ്ദം മുഴങ്ങി കേട്ടു.
വെള്ളം ഇറങ്ങി തുടങ്ങി.  ദ്വീപിലാനെന്നുള്ള സത്യം അവർ മനസ്സിലാകി. 
ലെനിൻ ഓടിക്കിതച്ചു അവര്ക്കരുകിലെത്തി.
"ഞാൻ കരുതി നിങ്ങൾ........"
അവർ പകച്ചിരുന്നു.....കാരണം ആ വൃദ്ധനെ എവിടെയും കണ്ടെത്താനായില്ല....


8 അഭിപ്രായങ്ങൾ:

 1. അങ്ങനെ അവസാനം ടോവാതെ കണ്ടെത്തി. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. മനുഷ്യൻ ഇങ്ങനൊക്കെയാനു ,സ്നേഹമാണ് ദൈവമെന്നു മനസ്സിലാക്കാതെ ലോകം മുഴുവൻ തേടി അലയും അവസാനം ആറടി മണ്ണിന്റെ അവകാശിയാവും .അപ്പോൾ നേടിയതും വെട്ടി ജയിച്ചതും എല്ലാം അന്യമാകും.ഇവിടെ ആ വൃദ്ധൻ അവര്ക്ക് കാണിച്ചു കൊടുത്തു...നല്ല കഥ

  മറുപടിഇല്ലാതാക്കൂ
 3. ശരിയാണ്. പ്രാർത്ഥിക്കാൻ നല്ല ഒരു ഹൃദയം മതി.

  മറുപടിഇല്ലാതാക്കൂ
 4. ചില എതിരഭിപ്രായങ്ങൾ;
  1. "അവർ ദൈവത്തെ തേടി ഇറങ്ങിയതായിരുന്നു" - എന്തിനു വേണ്ടി ?കാരണം പറഞ്ഞില്ല !!!
  2. "ലെനിൻ ഓടിക്കിതച്ചു അവര്ക്കരുകിലെത്തി." ഉദ്ദേശിക്കുന്നത് ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവരെക്കാൾ അകലെയാണ് യുക്തിവാതികൾ എന്നാണോ?


  ദൈവത്തെ തേടുന്നത് രോഗത്തിന് മരുന്ന് അന്വേഷിക്കുന്നത് പോലെയാണ്. അസുഖമുള്ളവർ മാത്രം അന്വേഷിക്കട്ടെ. മറ്റുള്ളവർ ആവശ്യപ്പെട്ടാൽ മാത്രം അവർക്ക് മരുന്ന് കാണിച്ചു കൊടുക്കുക. എനിക്ക് സുഖം തന്ന മരുന്നിനു മാത്രമേ മറ്റുള്ളവരെയും സുഖപ്പെടുത്താനാവൂ എന്ന് കരുതരുത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @being_Indian:
   1. "അവർ ദൈവത്തെ തേടി ഇറങ്ങിയതായിരുന്നു" - എന്തിനു വേണ്ടി ?കാരണം പറഞ്ഞില്ല !!!
   ans: താങ്കൾ കഥയുടെ തലയും വാലും മാത്രമേ വായിചുവുള്ളു എന്ന് മനസ്സിലായി.

   2. "ലെനിൻ ഓടിക്കിതച്ചു അവര്ക്കരുകിലെത്തി." ഉദ്ദേശിക്കുന്നത് ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവരെക്കാൾ അകലെയാണ് യുക്തിവാതികൾ എന്നാണോ? -
   ans: ദൈവത്തെ തേടുമ്പോൾ യുക്തിവാദികൾക്ക് അല്പം ക്ഷീണമാകാം, അശോകന് ക്ഷീണമാകാം എന്ന യോദ്ധയിലെ സീൻ ഓർക്കുക.

   ദൈവത്തെ തേടുന്നത് രോഗത്തിന് മരുന്ന് അന്വേഷിക്കുന്നത് പോലെയാണ്. അസുഖമുള്ളവർ മാത്രം അന്വേഷിക്കട്ടെ. മറ്റുള്ളവർ ആവശ്യപ്പെട്ടാൽ മാത്രം അവർക്ക് മരുന്ന് കാണിച്ചു കൊടുക്കുക. എനിക്ക് സുഖം തന്ന മരുന്നിനു മാത്രമേ മറ്റുള്ളവരെയും സുഖപ്പെടുത്താനാവൂ എന്ന് കരുതരുത്.
   ദൈവത്തെ തേടുന്നത് രോഗത്തിന് മരുന്ന് അന്വേഷിക്കുന്നത് പോലെയാണ്. അസുഖമുള്ളവർ മാത്രം അന്വേഷിക്കട്ടെ. മറ്റുള്ളവർ ആവശ്യപ്പെട്ടാൽ മാത്രം അവർക്ക് മരുന്ന് കാണിച്ചു കൊടുക്കുക. എനിക്ക് സുഖം തന്ന മരുന്നിനു മാത്രമേ മറ്റുള്ളവരെയും സുഖപ്പെടുത്താനാവൂ എന്ന് കരുതരുത്.

   ans: തീർച്ചയായും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

   ഇല്ലാതാക്കൂ
 5. :) അതെ ഉദാഹരണം ഒന്ന് കൂടി. അതായത് ഡോക്ടറെ അന്വേഷിക്കണമെങ്കിൽ ഒരു അസുഖം ഉണ്ടാവണമല്ലോ. വെറുതെ ഡോക്ടർ ഉണ്ടോ ഇല്ലയോ എന്നറിയാൻ ആരും ആശുപത്രിയിൽ പോകുമെന്ന് തോന്നുന്നില്ല. അല്ലാതെ വെറുതെ അന്വേഷിക്കണമെങ്കിൽ ഭ്രാന്തായിരിക്കണം.

  Off Topic: Your blog layout is simple and beautiful. All the best,

  മറുപടിഇല്ലാതാക്കൂ