10/16/2015

അടപ്പിളകി !ക്കി !!!

                   ഞാൻ ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയം. കുട്ടി  കാലം മുതലേ അവധിക്കാലം എന്റെ ഒരു വീക്നെസ്സാ. അതിനെകാളേറെ വീക്നെസ് ആണ് പുഴയിൽ  കുളിക്കുന്നത്! വീട്ടിനടുത്ത് പുഴയെക്കാളേറെ തോടുകളായിരുന്നതിനാലും വീട്ടുകാർ കിണറ്റിങ്കുളിയിൽ സംത്രിപ്തരായിരുന്നതിനാലും  ആ വീക്ക്നെസ്സ് വീക്കായി തന്നെ തുടര്ന്നു .ആ ഒരൊറ്റ കാരണം കൊണ്ടാണ് ബോറടിക്കുമെന്നറിയാമായിരുന്നിട്ടും വേനലവധിക്കാലത്ത് മാമന്റെ ഒപ്പം അദ്ദേഹത്തിന്റെ തറവാട്ടു വീട്ടില് പോകുന്നത്.അവിടെ ആറ്റിൽ കുളി എന്ന് പറഞ്ഞാൽ  നമ്മുടെ കിണറ്റിലു  കുളി പോലെയാ. പുള്ളിയുടെ തറവാട്ടു മുറ്റത്ത്  കൂടിയല്ലേ  ഏതോ ഒരാറു നീണ്ടു പരന്നൊഴുകുന്നതു ! തന്നേന്നു  ചോദിച്ചാൽ  ഒന്ന് രണ്ടു വാര മാറി പിറകു വശത്ത് കൂടി!!!

                   ഇനി കഥയിലേക്ക് വരാം.വിദേശ രാജ്യമായ ഡൽഹിയിൽ ജോലി ചെയ്യുന്ന ഈ മാമൻ കുടുംബ സമേതം അവിടെയാണ്. വല്ലപ്പോഴും എല്ലാ വേനലവധിക്കാലതും കൂടും കിടക്കയുമായി നാട്ടിലെത്തും.ഞങ്ങളുടെ വീട്ടിലും പുള്ളിയുടെ വീട്ടിലുമായി അങ്ങ് നെരങ്ങും!
 അങ്ങനെ ഇത്തവണ തറവാട്ടിലേക്ക് എന്നെ കൂടെ കൂട്ടി. പതിവു
 പോലെ ആറ്റിലോക്കെ കുളിച്ചു  ബോറടിച്ചിരിക്കുവാരുന്നു  ഈ ഞാൻ. ബോറടി മാറ്റാനായി ആറിലേക്ക് ഊളിയിടാനായി  കണ്ണും നട്ടിരുന്ന എന്റെ മേത്തേക്ക് രണ്ടും കണ്ണും നട്ട് ആ ചെമ്പരുന്ത് (ചെമ്മീനിലെ ഷീലയുടെ അച്ചനെ പോലെയുള്ള മാമന്റെ സ്വന്തം തന്തപ്പടി) അവിടെതന്നെയുണ്ട്‌.ഇയാളുടെ കണ്ണും വെട്ടിച്ചു എനിക്ക് പോകാനറിഞ്ഞു കൂടാഞ്ഞിട്ടല്ല, പിടിക്കപെട്ടാൽ  ഭക്ഷണം  കിട്ടില്ല അതോണ്ടാ.. സത്യം! പിന്നെയുള്ള ഹോബ്ബിയായ അട്ട പിടിത്തവും കുഴിയാന പിടിത്തവും കുളി കഴിഞ്ഞതിനാൽ ബാന്ഡ്  ആയിരുന്നു.
മാമനും മാമിക്കും രാവിലെ കല്യാണത്തിന് പോണമായിരുന്നു. അതല്ലേ രാവിലെ .കുളിക്കേണ്ടി വന്നത്.
ഇനിയിപ്പം ബോറടി മാറ്റാൻ എന്ത് ചെയ്യും? ഞാൻ നേരെ മാമന്റെ മുറിയിൽ  കയറി ചിന്തിച്ചു. പിന്നെ കട്ടില്ലേൽ കിടന്നും ചിന്തിച്ചു. നല്ല പതു  പതത്ത മെത്ത .
ഞാൻ അതെ കിടന്നു  കുത്തി മറിയാൻ തുടങ്ങി. അതിനൊത് കട്ടിലും സഹകരിച്ചു കരയാൻ തുടങ്ങി.

" ആ കട്ടിലോടിക്കലെടെ ചെക്കാ". ചെമ്പരുന്ത് അമറി .
"ഓ പിന്നേ ... മാമനും മാമിയും കൂടി ഒരുമിച്ചു മറിഞ്ഞിട്ടു ഒടിഞ്ഞിട്ടില്ലാ  പിന്നാ!"
"ചെറിയ വായേൽ വലിയ വര്ത്തമാനം പറയുന്നോടാ?"

        ഞാൻ  നിർത്തി. ഇനിയിപ്പം എന്നാ ചെയ്യും? ഒരു ഒന്നാം  ക്ലാസ്സുകാരൻ എന്ത് ചെയ്യും?
 ഞാൻ ആാ മുറി പരതി . ദേയിരിക്കുന്നു  കട്ടിലിനോട് ചേര്ന്നുള്ള കട്ടിളപ്പടിയിൽ രണ്ടു കുപ്പികൾ.എന്റെ ഭാവനകൾ വിടര്താൻ അത് മതി.
ചുവന്ന അടപ്പുള്ള ഒരു നീല കുപ്പിയും പച്ച അടപ്പുള്ള ഒരു വെള്ള കുപ്പിയും.
ഞാൻ അതെടുത്തു പരിശോധിച്ചു . നീല കുപ്പി വിക്ക്സിന്റെതാണ്. വെള്ള കുപ്പിയിൽ ഏതോ ഒരു ക്രീം . അത് ഞാൻ കണ്ടിട്ടില്ല. പക്ഷെ എന്നെ അലട്ടിയത് അതൊന്നുമല്ല വിക്ക്സിന്റെ  പച്ച അടപ്പ്  വെള്ളകുപ്പി ഇട്ടിരിക്കുന്നു!.തെറ്റ് എവിടെ കണ്ടാലും തിരുത്തണമെന്നാ  കോശി സാർ പറഞ്ഞേക്കുന്നെ !
ഞാൻ അടപ്പുകൾ പരസ്പരം മാറ്റി. ഇപ്പൊ വിക്ക്സിന്റെ നീല കുപ്പിക്ക്‌  പച്ച അടപ്പും വെള്ള കുപ്പിക്ക്‌ ചുവന്ന അടപ്പും.
ഇതിനിടക്ക്‌ ഞാൻ കുറച്ചു വിക്ക്സെടുത്തു മൂകിലും നെറ്റിയിലുമിട്ടു . ആ വെള്ള  ക്രീം  എടുത്തു കയ്യിൽ  തേച്ചു പരിശോദിച്ചു. ഇല്ല ഇതേതോ വിദേശിയാണ്‌!
ഇത് കണ്ട ചെമ്പരുന്ത് എന്നെ അവിടുന്ന് ആട്ടിയോടിച്ചു. പിന്നെങ്ങനെയോ ഞാൻ നേരം ഇരുട്ടിപ്പിച്ചു. മാമനും മാമിയും വരുന്നെന് മുൻപ് കയറിക്കിടന്നുറങ്ങി. അതും മാമന്റെ കട്ടിലേൽ. ഇനി ബോറടിക്കുന്നത് എനിക്കൊന്നു കാണണമല്ലോ!
എന്തോ ശബ്ദം കേടാണ് ഞാൻ ഉണർന്നത്. നോക്കിയപ്പൊ മുറിയാകെ ഇരുട്ട്. ഞാൻ ദേ  തറയിൽ കിടക്കുന്നു. കുറച്ചു നേരം കൊണ്ട് ഒരു വിധം നിഴലുകൾ കാണാൻ പാകത്തിൽ എന്റെ കണ്ണുകൾ  വികസിച്ചു. മാമനും മാമിയും കട്ടിലേൽ കുത്തി മറിയുകയാണ്. കട്ടിലും കരയുന്നുണ്ട്. കൂടെ രണ്ടു പേരും കരയുന്നുണ്ട്.
ഞാൻ നേരത്തെ കുത്തി മറിഞ്ഞപ്പോൾ കരഞ്ഞ കട്ടിൽ ഇപ്പൊ കയ്യും കാലും ഇട്ടടിച്ചു നിലവിളിക്കുകയാ...

ഡോ  മിസ്റ്റർ ചെമ്പരുന്ത്. കട്ടിൽ ഞാനല്ല ദേ  നിങ്ങളുടെ മോനും മരുമോളും കൂടിയാ ഒടിക്കുന്നെ. എന്ന് വിളിച്ചു പറയണമെന്നെനിക്കുണ്ടാരുന്നു.
അതിനു മുൻപേ മാമി വിളിച്ചു പറഞ്ഞു. "കാല മാടാ വേദനിക്കുന്നു. ആ വാസലിൻ ഇട്ടടീ!"
വാസലിനോ ? അതെന്തുവാ? അതിട്ടടിക്കാനോ ? അതിട്ടടിച്ചാൽ വേദന കുറയുമോ? എനിക്കൊന്നും മനസ്സിലായില്ല. ഒന്ന് മനസ്സിലായി മാമൻ അടിക്കുന്നതിനാൽ മാമി വേദനയെടുതാണ് കരയുന്നത്. ദുഷ്ടൻ

"വാസലിൻ എവിടേ ?" കാള  മുരളുന്ന ശബ്ദത്തിൽ  മാമൻ ചോദിച്ചു.

"ആ ജനാലപ്പടിയിലിരിക്കുന്ന പച്ച അടപ്പുള്ള കുപ്പിയേൽ ഇരിപ്പുണ്ട്." മാമി വേദനയോടെ പറഞ്ഞു.
അപ്പൊ ആ ക്രീം  വാസെലിൻ ആണ്. വെയിറ്റ്, ഞാൻ അടപ്പുകൾ മാറ്റിയില്ലെ . അപ്പൊ?
വേദനക്ക് നല്ലത് വിക്ക്സ് തന്നെയല്ലേ. ഞാൻ മിണ്ടിയില്ല.
മാമൻ വിക്ക്സ് വേണ്ടുവോളം തോണ്ടിയെടുത്തു. അതെവിടെ തേച്ചുവോ  എന്തോ? ഒന്നും വ്യക്തമല്ല.
ഏതായാലും പ്രതല ബലം കുറഞ്ഞതിനാലും ഘർഷണ ബലം ഇല്ലാതായതിനാലും കുത്തി മറിച്ചിൽ വേഗത്തിലായി. കട്ടിലിന്റെ കരച്ചിൽ  ഉച്ചത്തിലുമായി . പിന്നെ എപ്പോഴോ രണ്ടു പേരും നില വിളിച്ചു കൊണ്ട് മറിച്ചിൽ  അവസാനിപ്പിച്ചു.
ഞാനുറങ്ങിപ്പോയി.
രണ്ടു  ഉച്ചത്തിലുള്ള നില വിളി കേട്ടാണ് ഞാൻ ഉണർന്നത് . നോക്കുമ്പോ രണ്ടു നിഴലുകൾ നില വിളിച്ചു കൊണ്ട് പരക്കം പായുന്നു. എണ്ണ തപ്പുന്നു.
"അയ്യോ നീറുന്നെ ....."
ഹും  ഇത്തിരി വിക്ക്സ് തേച്ചിട്ടാണോ  ഈ നീറ്റൽ . ഒരുത്തൻ  ദേ  നെറ്റി മുഴുവൻ വിക്ക്സ് പൂശിയിട്ടാ  കിടക്കുന്നെ!
ഞാൻ പറഞ്ഞതവർ കേട്ടില്ല.
പിന്നൊരു പരക്കം പാചിലാരുന്നു. ഉള്ള തുണിയും ഉപേക്ഷിച്ചു രണ്ടും കൂടി ആറ്റിലേക്കോടി .
നേരം വെളുത് ചെമ്പരുന്ത് തുണിയുമായി ചെല്ലുന്നത് വരെ പോത്ത്‌  കണക്കെ സാധകം ചെയ്തു.
എന്നാലും ഇവരുടെ അടപ്പിളകാൻ വേണ്ടി മാത്രം കിടുവാണോ ഈ വിക്സ് ? അത് മനസ്സിലാക്കാൻ എനിക്ക് വർഷങ്ങൾ വേണ്ടി വന്നു.
അടപ്പിളക്കിയത്  ഞാനാണെന്ന് മനസ്സിലായതിൽ പിന്നെ എന്നെ  ആ മുറിയിൽ നിന്നും ഗെറ്റ് ഔട്ട്‌ ഓഫ് ഹൗസ് അടിച്ചു. എന്തായാലും ചെമ്പരുന്ത് പിന്നെ എന്നെ ബഹുമാനത്തോട്‌  കൂടി മോനേ  എന്നെ വിളിച്ചിട്ടുള്ളൂ. അടപ്പുകൾ ഇളകാൻ ആ പ്രായത്തിൽ പുള്ളിക്ക് വലിയ താത്പര്യം ഇല്ലാരുന്നു.

അടപ്പ് കുറിപ്പ്: ഒരാഴ്ചത്തേക്ക് മാമനും മാമിയും ടോയ്ലെറ്റിൽ പോകുമ്പോൾ വീശരി കൂടി കൊണ്ട് പോകുമാരുന്നു.

3 അഭിപ്രായങ്ങൾ:

  1. പതിവു പോലെ ആറ്റിലോക്കെ കുളിച്ചു ബോറടിച്ചിരിക്കുവാരുന്നു ഈ ഞാൻ. ബോറടി മാറ്റാനായി ആറിലേക്ക് ഊളിയിടാനായി കണ്ണും നട്ടിരുന്ന എന്റെ - ഈ ഭാഗം ശരിയായില്ല.
    കഥ ഇഷ്ടമായി. പരിശോധിച്ചു എന്നതാണ് ശരി.

    മറുപടിഇല്ലാതാക്കൂ
  2. @ഉദയപ്രഭന്‍ സത്യ സന്ധമായ അഭിപ്രായത്തിനു നന്ദി.


    @ Basheer Vellarakad ശരിക്കും?

    മറുപടിഇല്ലാതാക്കൂ