10/15/2015

കലികാലത്തൊരു വിനോദയാത്ര 04

അങ്ങനെ  ഞങ്ങള്‍ യൂത്ത്  ഹോസ്റ്റലിൽ എത്തി. അവർ ഞങ്ങളെ സ്വാഗതം ചെയ്തു.  കൂടാതെ  ഒരു  പ്രതിജ്ഞയും എടുപ്പിച്ചു.
1 . രാത്രി 10 മണിക്ക് ശേഷം ലൈറ്റുകള്‍  പ്രവർത്തിപ്പിക്കില്ല.
2. ഒരു  ബെഡ്ഡിൽ ഒരാളേ കിടക്കൂ? ? ?
3.ബെഡ് ഷീറ്റില്‍ കറയാക്കില്ല? ? ?
4. ചീട്ടുകളിക്കില്ല
5. കളള് കുടിക്കില്ല
6. ഡോർമെട്റി ചീത്തയാക്കില്ല.
7. പെൺകുട്ടികളുടെ ഡോർമെട്റിയിൽ ആൺകുട്ടികളോ  ആൺകുട്ടികളുടെ ഡോർമെട്റിയിൽ പെൺകുട്ടികളോ കയറില്ല.
8.സ്ഥാപര ജംഗമ വസ്തുക്കള്‍ നശിപ്പിക്കില്ല
9. വെളളം  പാഴാക്കില്ല
ശേഷം  ഓരോർത്തർക്കും ഓരോ  ബെഡ് ഷീറ്റും തലയിണയും തന്നു. ഒപ്പം  അവയിലെ  നമ്പര്‍  നോക്കി  രജിസ്റ്ററിൽ ഒപ്പിടീച്ചു. തിരിച്ചു  പോകുമ്പോൾ  ചെക്കിംഗ്  ഉണ്ട്.  കേടുപാടുകൾക്ക് ഫൈനുണ്ട്.

ഇതെന്താ പട്ടാള ക്യാമ്പോ? കറവ ചോദിച്ചു.

ഞങ്ങള്‍  മുകളിലേക്കു  കയറി. അവിടെയാണ്  ഡോർമെട്റി. എന്തായാലും നല്ല വൃത്തിയും വെടിപ്പുമുണ്ട്. ചെന്ന പാടെ ഞാനൊരു കട്ടിലിൽ കയറി സ്ഥാനം പിടിച്ചു.

ഏതായാലും  കിടത്തം  നീണ്ടില്ല.ഭക്ഷണം കഴിക്കണമെങ്കിൽ ഇപ്പൊ പോയേ  പറ്റുള്ളൂ അത്രേ!

 അടുത്തുള്ള കേരളാ ഹോട്ടെലിൽ പോയി ഫുഡി. നല്ല  നാടൻ  ചോറ്.
ഫുഡ്‌ കഴിഞ്ഞാൽ പിന്നെ അല്പം ഷോപ്പിംഗ്‌  ഇല്ലേൽ പിന്നെ എന്ത് മലയാളി? അടുത്തുളള തട്ട് കടകളിൽ പോയി വില പേശാൻ ആരംഭിച്ചു! ആര്? നമ്മുടെ  പെൺ മണികൾ!

ഇതിനിടയിൽ ഉറക്കം എന്റെ സിരകളെ കീഴ്പ്പെടുത്താൻ  തുടങ്ങിയിരുന്നു.ഞാൻ വണ്ടിയിൽ കയറി ഒരു സുന്ദരിയുടെ അടുതിരുന്നുറങ്ങാൻ തുടങ്ങി. 

അപ്പോഴാണ്‌ നമ്മുടെ തോമസ് കുട്ടി ഒരു ചെറിയ ബോട്ടിൽ വെള്ളവുമായി വന്നത്. 250ml, കൊക്ക കോള  കംപനിയുടെയാണ്. കറവ വില ചോദിക്കുന്നു. കുപ്പി പരിശോദിക്കുന്നു .   

ഇതിനിടക്ക് ഇവന്മ്മാർ എവിടുന്നു വലിഞ്ഞു കയറി വന്നു? മനുഷ്യൻ ഇവിടെ  ഉറക്കത്തിലേക്കു വഴുതി വീണതായിരുന്നു. 

എടാ 6 രൂപ വിലയുള്ള വെള്ളം നീ 10 രൂപ  കൊടുത്തു  വാങ്ങിച്ചോ? കറവ ചോദിച്ചു.

എന്ത്? പട്ടാപകൽ ഉപഭോക്താവിനെ പറ്റിക്കുന്നോ? ഉണരൂ ഉപഭോഗ്താവെ ഉണരൂ! ഞാൻ ഉറക്കം കളഞ്ഞെണീറ്റു. ഒപ്പം നമ്മുടെ ബോയ്സും.
വെറുതെ പോയി അടിയുണ്ടാക്കാൻ പറ്റില്ലാലോ?  വേറെ നാട്. ഭാഷ അറിയില്ല. 
അത് കൊണ്ട് പ്ലാൻ വേണം. ഞങ്ങൾ ഒരു പ്ലാൻ ഉണ്ടാക്കി.എന്നിട്ട് 
ഞാനും തോമസ്‌ കുട്ടിയും കറവയും കൂടി ആ കടയിൽ ചെന്നു .സുമുഖനായ ഒരു ചെറുപ്പക്കാരനും ഒരു ഒന്നൊന്നര പീസും. ഞങ്ങൾ യുദ്ധത്തിനിറങ്ങി പുറപ്പെടാൽ പീസുകലോന്നും ഒരു പ്രശ്നമല്ല!

ഒരു കെയ്സ് വെള്ളം വേണം. എത്ര രൂപ ആകും? അറിയാവുന്ന മന്ഗ്ലിഷിൽ ഞങ്ങൾ ചോദിച്ചു.
120 രൂപ. നിങ്ങള്ക്കായത് കൊണ്ട് 112 നു തരാം. അറിയാവുന്ന കംഗ്ലിഷിൽ അയാള് പറഞ്ഞു.

എങ്കിൽ രണ്ടു കെയ്സ് വേണമെന്നായി കറവ.
അവർ രണ്ടു കെയ്സ് തന്നു. 
കറവ 112 രൂപ എണ്ണി അവര്ക്ക് കൊടുത്തു.
സുമുഖനും സുമുഖിയും പറഞ്ഞു. രണ്ടു കേയ്സിനും കൂടി 224 രൂപ.
ഞങ്ങൾ തർക്കിച്ചു . രണ്ടിനും കൂടിയുള്ള വിലയാണ് ഞങ്ങൾ ചോദിച്ചത്. 112 രൂപ തരികയും ചെയ്തു.
തർക്കം  മൂത്തു . മൂക്കണമല്ലൊ!

ഒപ്പം നമ്മുടെ ബാക്കിയുള്ള ബോയ്സും കൂടെ കൂടി.

അവസാനം കറവ കുപ്പിയെടുത്തു കാണിച്ചു. ഒരു ബോട്ടിലിന് 6 രൂപ. ഒരു കേയ്സിനു 70 രൂപയെന്ന് അതിൽ പച്ച കണക്കില്  പ്രിന്ടിയിട്ടുമുണ്ട് .
രണ്ടിനും കൂടി ആകെ 140 രൂപ. നിനക്ക് ഒരെണ്ണതിനു  112 വേണം അല്ലേടാ ? കറവ ഹീറ്റ് ആയി.

അപ്പോൾ അയാള് പറയുകയാ അത് പഴയ വിലയാണെന്ന്.

പിന്നെ ഞങ്ങൾ എല്ലാരും ഹീറ്റ് ആയി.

അയാള് ഭീഷണി തുടങ്ങി.

പയറ്റി തെളിഞ്ഞ യോദ്ധാക്കൾ ഒരു ഭീഷണിക്കും വഴങ്ങില്ല. ഞങ്ങളും ഭീഷണി തുടങ്ങി.

അങ്ങേരു  കാണ്‍കെ 100 ഇൽ  ഡയൽ ചെയ്തു. എന്നിട്ട് പോലീസിനോട് സംസാരിച്ചു.
അതോടു കൂടി സുമുഖൻ  വിരണ്ടു. കറവയുടെ കാൽ പിടിച്ചു. സുമുഖിക്ക് വേണ്ടി ഞാൻ കാലുകൾ നീട്ടി കൊടുത്തു! എവിടെ?

അറിയാവുന്ന ഭാഷയിലൊക്കെ അയാള് ജഗദീഷിനെ പോലെ കുടുംബ പ്രാരാബ്ധങ്ങൾ തട്ടി വിട്ടു. 

എവിടെ?കറവയും ഞങ്ങളും കല്ല്‌ പോലെ നിക്കുവാണ്‌ .ആ സുമുഖി ഒന്നുത്സാഹിചിരുന്ണേൽ  ചിലപ്പോ നടന്നേനെ!

അവസാനം അയാള് പറഞ്ഞു 140 തന്നാ മതി. കറവയുണ്ടോ 
 അലിയുന്നു. 112 ന്നു ഒരു നയാ പൈസ കൂടുതൽ തരില്ലാ . ലവള്  ചിലപ്പോ കാലു പിടിച്ചാലോ?

അവസാനം അവള് വളഞ്ഞില്ല. കറവ അലിഞ്ഞു. 120 നു കച്ചോടം ഉറപ്പിച്ചു.
ഞങ്ങൾ രണ്ടു കേയ്സുമായി പോകാൻ തുടങ്ങിയപ്പോ കറവ പോക്കറ്റിൽ നിന്നും 30 രൂപയെടുത്ത്‌ അങ്ങേർക്കു കൊടുത്തു.എന്നിട്ട് കുറെ ഡയലോഗും!

വെറുതെ അവളെ മുൻപിൽ ആളാകാൻ അവന് ഇത്രയ്ക്കു അഹങ്കാരമോ?
ഞങ്ങൾ ശരിക്കും അവനെ ശകാരിച്ചു.

നിങ്ങൾ ആദ്യം വണ്ടിയിൽ ചെന്ന് നോക്ക്! കറവ ആക്രോശിച്ചു.
വണ്ടിയിൽ കണ്ട കാഴ്ച!

ബിസ്ലെരിയും കോക കോളയും  ആയി 10 കെയ്സ്  വെള്ളം അവിടിരിക്കുന്നു.
ഉടക്കിനിടക്ക് നമ്മുടെ മഹാദേവനും കൂട്ടരും അവിടെ  നിന്നത്  അപ്പോഴാണ്‌ എനിക്കോർമ്മ  വന്നത്.

ഇവന്മാര്ക്ക് ലോഡിംഗ് അന്ലോടിംഗ്  റ്റയ്മിനു  വേണ്ടിയാ കറവ ആ കടും പിടിത്തം പിടിച്ചത്.

ഓ  കറവ നീ ഒരു ജീനിയസ് ആകുന്നു!
കലികാലത്തൊരു വിനോദയാത്ര 05

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ