9/28/2015

കലികാലത്തൊരു വിനോദയാത്ര 03

രണ്ടാം  ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്കുക 

                                 അങ്ങനെ നമ്മുടെ പെണ്‍ പടകൾ  ശാലീന  സുന്ദരികളാകാൻ  പിന്നെയും മണിക്കൂറുകൾ എടുത്തു.ഈ സമയം കൊണ്ട് ഞങ്ങൾ ചായയും കുടിച്ചു കുറെ വായി  നോക്കി .
'ബത്തേരിയിലെ പെണ്ണുങ്ങളെ കണ്ടിക്കണ  അന്നിരങ്ങിയിട്ടില്ലാരുന്നു. ഇല്ലേൽ കാണാമായിരുന്നു!'
                      മേക്  അപ് ഇട്ട സുന്ദരികളെ തള്ളി വണ്ടിയേൽ കയറ്റി. മിനി ടീച്ചർ അല്ലാതാരു ?അവളുമാരുടെ ബാഗ് ചുമക്കാനുള്ള ഭാഗ്യമേ നമുക്ക് കിട്ടിയുള്ളൂ!
ഒമ്പത് മണിക്ക് കർണാടക  എത്തിയിട്ട് ഏതാണ്ടൊക്കെ ചെയ്യാനുള്ളതാ.പന്ത്രണ്ടു മണിയായിട്ടും താമരശ്ശേരി ചുരം കയറുന്നെയുളളൂ.

                  പടച്ചോനെ! നിങ്ങൾ പെണ് പിള്ളേരാണ്  ഇതിനുത്തരവാദി എന്ന് പറഞ്ഞ എന്നോട് എല്ലാരും കൂടി ചാടിക്കടിച്ചു.ഞാൻ നേരെ ഫ്രെണ്ടിൽ പോയി കിളിയണ്ണനൊപ്പം ഇരുന്നു.

                                 കിളിയണ്ണൻ ആള് ഒരു കൊമെടിയനാ.എന്നെ കുറെ ചിരിപ്പിച്ചു.ഇടയ്ക്കു ഓരോരുത്തരേം ചേർത്ത് ചില കഥകളൊക്കെ മെനഞ്ഞു. ഞാൻ പൊട്ടിച്ചിരിക്കണ  കേട്ടിട്ടാകും ഡ്രൈവരന്ന്നും തുടങ്ങി. ഭരണിപ്പാട്ടു തോറ്റു  പോകും.....കൂതറ ഭാഷ.അതും നോണ്‍ സ്റ്റോപ്. അവസാനം സഹി കേട്ട് ഞാനും കിളിയണ്ണനും ഒരൊറ്റ ഉറക്കം വച്ച് കൊടുത്തു.അങ്ങേർ തുടര്ന്നും പാടിക്കൊന്റെയിരുന്നു  .പിന്നെയെപ്പോഴോ അത് നിന്നു .ഞാനിടക്ക് കണ്ണ് തുറന്നു നോക്കിയപ്പോൾ നമ്മുടെ ഡ്രയിവറണ്ണൻ എണീറ്റ്‌ നിന്ന് ക്ളച്ചു ചവിട്ടുന്നു.ഗിയര് തള്ളിയിടാൻ നോക്കുന്നു.പാവത്തിന് കാലെതുന്നില്ല.പലപ്പോഴും ഹാഫ് ക്ലച്ചിൽ ഗിയര് ഉന്തി തള്ളി ഇടുകയാണ്. ഇങ്ങനെ പോയാല വണ്ടി അധികം ഒടില്ലെന്നെനിക്ക് തോന്നി.

                                   വീരപ്പന്റെ കാടും മേടും കടന്നു വണ്ടി കര്ണാടക ജങ്ങ്ഷനിൽ എത്തി. അവിടുന്നു ഒരു ഗയിടിനെ കിട്ടി.കർണാടക ജങ്ങ്ഷൻ മുഴുവനും അറിയാമെന്നും പറഞ്ഞു ആദ്യമേ അയാള് 500 രൂപ കൈപ്പറ്റി. വഴിയിൽ  കാണുന്ന ഓരോന്നിനെക്കുരിച്ചും ഹിസ്റ്ററി ക്ലാസ്സിൽ ടീച്ചറ കാണാപ്പാഠം പഠിപ്പിക്കനമാതിരി പറയുന്നുണ്ട്.ഞങ്ങള്ക്ക് പോകേണ്ടിയിരുന്നത്‌ കർണാടക യൂത്ത് ഹോസ്റ്റലിൽ ആയിരുന്നു. അങ്ങനൊരു സ്ഥലം ഈ ഭൂമി മലയാളത്തിലെ സോറി ഈ കർണാടക ജങ്ങ്ഷനിലേ  ഇല്ലെന്നു അങ്ങേര ആണയിട്ടു.ഞങ്ങൾ കൈവശമുള്ള ടൂർ  മാപ്പ് അങ്ങേരെ കാണിച്ചു. അയാൾക്ക്‌ ഒരു പിടിയുമില്ല. വഴിയില കണ്ട മറ്റൊരു ഗയിടിനോടു  ചോദിക്കാൻ അയാള് പോയ തക്കം നോക്കി ഞങ്ങൾ സ്ഥലം വിട്ടു.

                         ഈനാം പേച്ചി ഡ്രയിവറിനു  മരപ്പട്ടി ഗയിട് കൂട്ട്! മിനി ടീച്ചർ  പറഞ്ഞത് ഉറക്കെയായിപ്പോയി.
പിന്നെ നമ്പര് തപ്പിയെടുത്തു യൂത്ത് ഹോസ്റ്റലിൽ വിളിച്ചു.അവർ വഴി പറഞ്ഞു തന്നു.
പിന്നെ ഡ്രൈവറണ്ണനോട് വഴി പറഞ്ഞു കൊടുക്കുമ്പോ പുള്ളി ചോദിക്കുവാ നേരെ പോണോ അതോ തിരിയണോ ? പുള്ളിക്കു അത് മാത്രം  മതി. അവസാനം ഒരു ജങ്ങ്ഷനിൽ എത്തി.ഒരു ട്രാഫിക് അയിലന്റു  ചുറ്റി വലതോട്ടാണ്  ഞങ്ങള്ക്ക് പോകേണ്ടത്. അത് അവിടെ മലയാളം, ഇംഗ്ലീഷ്, തമിൾ, കന്നട ഭാഷകളിൽ എഴുതി വച്ചിട്ടുണ്ട്.  നമ്മുടെ ഡ്റൈവറണ്ണൻ ആററുപത്തിൽ അയിലന്റിനു ചുറ്റും പത്തു കറക്കം.പുള്ളിക്ക് എങ്ങോട്ടു പോകണമെന്ന് ഒരു പിടിയും ഇല്ല. ഒരു കറക്കം തീരുമ്പോൾ ദേ അടുത്ത ആരോ  അത് നോക്കി വീണ്ടും കറങ്ങി വരുമ്പോൾ പിന്നെയും ദേയിരിക്കുന്നു  അടുത്ത ആരോ!
എനിക്ക് തല കറങ്ങി. വാള്  വയ്ക്കുന്നതിനു പകരം പച്ച തെറി വിളിച്ചു.അതും വലതു വശത്തുള്ള ഡ്രൈവറണ്ണനെ ചൂണ്ടി.അദ്ഭുതം നമ്മുടെ വണ്ടിയതാ വലത്തോട്ട് തിരിഞ്ഞു ശരിയായ വഴിക്ക് നീങ്ങുന്നു.
   
                                                                                                                      തുടരും ........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ