9/27/2015

കലികാലത്തൊരു വിനോദയാത്ര 02


ഞാൻ ഓടി പുറകില്‍ ചെന്ന് കിടന്നുറങ്ങി  സോറി ഇരുന്നുറങ്ങി .വഴിയിലെവിടെയോ നിർത്തി തട്ട് ദോശയും ചായയും തട്ടി.യാത്ര പിന്നെയും തുടർന്നു. എനിക്കാണേൽ ഉറക്കം വന്നു തള്ളിക്കയറി. ഏറ്റവും പുറകില്‍ ഒരു മൂലയ്ക്ക് ഞാനങ്ങു ചരിഞ്ഞു.

           പിന്നീട് ആരൊക്കെയോ എന്നെ തട്ടിയുണർത്തി . അപ്പോഴാണ്‌ അറിയുന്നത് നേരം കുരു കുരാ വെളുക്കാൻ തുടങ്ങിയെന്നു.പര പരാ വെളുക്കാനുള്ള നേരമായില്ല. സുൽത്താൻ ബതെതരിക്കടുത്തുള്ള ഏതോ ഒരു ഹോട്ടലിനരുകിൽ വണ്ടി ഒതുക്കിയിട്ടിരിക്കുകയാണ്. ഡ്രൈവറണ്ണൻ  പുലിയാണ്. അതല്ലേ ഈ കൊച്ചു  വെളുപ്പാൻ കാലത്ത് ഈ ഹോട്ടലെങ്കിലും കിട്ടിയത്.പുലിക്കു  തൂറാൻ മുട്ടിയാൽ എന്താ ചെയ്ക! ഹോട്ടൽ എന്ന് പറഞ്ഞാൽ താമസിക്കാനുള്ള ഒരിടം!അത്ര തന്നെ  പുലി, ഡ്രൈവർ  ക്വാട്ടയിൽ കയറി തൂറാൻ ഇരിപ്പായി. പിന്നെ ഞങ്ങൾ ഉറക്കച്ചടവോടെ എഴുന്നേറ്റു ജസ്റ്റിൻ സാറിനൊപ്പം ചെന്ന് രണ്ടു റൂം ബുക്ക്‌ ചെയ്തു. അപ്പിയിടാൻ അല്ലാതെന്തിനാ.

           പെന്പില്ലെരുടെ പെൺപിള്ളേരുടെ മുറിക്കു മുന്നില് ഒരു ക്യൂ . മിനി ടീച്ചർ  ആദ്യമേ അകത്തു കയറി വാതിലടച്ചു കളഞ്ഞു. പിള്ളേർ പുറത്തു  നിന്നു തട്ടുന്നു. അകത്തു നിന്നും അതിനെക്കാളേറെ ഉച്ചത്തിൽ തട്ടലും പൊട്ടലും കേള്ക്കുന്നുണ്ട്.

       ഞങ്ങലെന്തായാലും ആ കൊച്ചു വെളുപ്പാൻ കാലം നടന്നാസ്വദിക്കാൻ തീരുമാനിച്ചു. തണുപ്പ് ആസ്വദിച്ചു  കൊണ്ട് അങ്ങനെ നടക്കുകയാണ് ഞങ്ങൾ നാലുപേര്‍. മറ്റൊന്നും കൊണ്ടല്ല അവിടെ റൂമില് ക്യൂവാണ്. അതും പോരാഞ്ഞു റൂമിനുളളിലെ അറ്റാച്ച്ഡ് ബാത്രൂമിന് അരച്ചുമരെയുളളു. അകത്തുള്ള ബാസ്സും റ്റ്രൗബ്ലും കൂട്ടികലർത്തി ഒരു കാറ്റങ്ങു  വീശും. അതത്ര സുഖമുള്ള ഏർപ്പാടല്ല . അങ്ങനെ ഞങ്ങൾ നടക്കുംപോഴാനു കറവ അപ്പുക്കുട്ടനും മഹാദേവനും കൂടി തിരികെ വരുന്നതു കണ്ടത്.

"അളിയാ രക്ഷയില്ല അവിടെയെങ്ങും ഒരു ചായക്കട പോലും ഇല്ല.ഇനി വടക്കോട്ട്‌ പോയി നോക്കട്ടെ  ബെഡ് കോഫി കിട്ടിയില്ലേൽ കാര്യം നടക്കൂല്ല."
          ഞങ്ങൾ നേരെ നടന്നു. അവന്മാര്  വടക്കോട്ടും. കുറച്ചു ദൂരം ചെന്നിട്ടു ഞങ്ങൾ തിരികെ നടന്നു. അവസാനം ഒരു ചായക്കടയിലെത്തി. അവിടെ നമ്മുടെ കറവയും മഹാ ദേവനും കൂടി ചായ കുടിക്കുന്നു.കറവ already  നാല് ലാർജ്  ചായ അകത്താക്കി. എന്നിട്ടും നോ രക്ഷ.മഹാ ദേവനും നാലാമതെതയാ. ഞങ്ങളും ഓരോ ചായ അകത്താക്കി. തീർന്നതും തുടങ്ങിയതും ഒരുമിച്ചായിരുന്നു ഞങ്ങൾ നാലിനും. മുട്ടേ  മുട്ടു .നടത്തവും ചായയും കൂടി അകതെതിനെ തള്ളി പുറത്തിടാൻ നോക്കുന്നു.

"കറവേ കാശ് കൊടുതോടാ" എന്ന് പറഞ്ഞു ഞാനോരോട്ടം.

കറവയും മഹാ ദേവനും അസൂയയോടെ നോക്കുന്നുണ്ടായിരുന്നു. ലവന്മാര്ക്ക് ഓടാനുള്ള ampere കിട്ടാതോണ്ട് വേഗത്തിൽ നടക്കുന്നുണ്ട്. വഴിയെ കണ്ട തരുണീമണികളേക്കാൾ എന്റെ മനസ്സില് മറ്റു ചിലതായിരുന്നു.
മുറിയില്‍ ചെന്നപ്പോൾ അകത്താരോ തപസ്സിരിക്കുന്നു. 
എനിക്ക് സഹിക്കുവോ?
"ആരെടാ അത്? "ഞാൻ അലറി.
"ഞാനാ ജസ്റ്റിൻ  സാർ." തളര്‍ന്ന സ്വരത്തിൽ സാർ പറഞ്ഞു.
"സാറേ കുറച്ചു നടന്നാൽ മതി. പിന്നെ കാര്യം ഈസി ". തോട്ട  പ്രകാശാൻ പറഞ്ഞു.
സാർ ഉടൻ പുറത്തിറങ്ങി. ഈ തക്കത്തിന് തോമസ് കുട്ടിയെന്നു വിശേഷിപ്പിക്കുന്ന മണിയൻ  ചാടിക്കയറി കുറ്റിയിട്ടു.

എനിക്ക് സഹിക്കുവോ? ഇല്ല. കതകു ചവിട്ടി പൊളിക്കാനുള്ള ampere  ഉണ്ടോ? അതും ഇല്ല. പിന്നെന്താ. ഞാൻ  പുറത്തിറങ്ങി. ദേയ് അവിടെ അതാ ഒരു കക്കൂസ് . ഐശ്വര്യാ റായിയെ ഒറ്റയ്ക്ക് കിട്ടിയ സന്തോഷതോടെ  ഞാൻ ഓടി.

നിമിഷങ്ങൾ കൊണ്ട് കാര്യം നടത്തി. അപ്പോഴാണ്‌ ഞെട്ടിക്കുന്ന ആ സത്യം ഞാൻ മനസ്സിലാക്കിയത്, വെള്ളം  വരുന്നില്ല. കുലുക്കി നോക്കി. വലിച്ചു നോക്കി. ഊമ്പി നോക്കി. എവിടെ. പൈപ്പിൽ വെള്ളം തീര്‍ന്നു.
എങ്ങിനെ പുറത്തിറങ്ങും. ഡാം  പൊട്ടിയ പോലെ ആകെ കുളമായി ഇരിക്കുവാ. വ്റിത്തിയാക്കാതെൻങനെ?  ഞാൻ കതകിനിടയിലൂടെ നോക്കി. അവിടെ കണ്ട കാഴ്ച. ഐശ്വര്യാ റായ്  കുളിക്കാൻ പോണു . ഛെ കിളിയണ്ണൻ ഒരു ബക്കറ്റ് വെള്ളവുമായി പോണു. 
"കിളിയന്നാ...വണ്ടി പിന്നെ കഴുകാം...ആദ്യം ഞാൻ ഈ കുൺടി  കഴുകട്ടെ."
 കിളിയണ്ണൻ വെള്ളം തന്നോൺട് ഞാൻ രക്ഷപ്പെട്ടു. 

              കുറച്ചു  കഴിഞ്ഞപ്പോൾ നമ്മുടെ തോമസ്‌ കുട്ടിക്കൊരു ഫോണ്‍. കറവ എന്റെ അതെ അവസ്ഥയില്‍ ഇരിക്കുവാണ്. വെള്ളം വരുന്നില്ലെന്ന്. മറ്റാർക്കും ദയ തോന്നിയില്ലേലും എനിക്ക് തോന്നണമല്ലോ. അത് കൊണ്ട് മാത്രം അവനു വെള്ളം എത്തിച്ചു കൊടുത്തു.

അങ്ങനെ ഏതാണ്ട് എല്ലാ പുരുഷ ജനങ്ങളും ഒന്നും രണ്ടും മൂന്നും കഴിഞ്ഞു പടുവരൊക്കെ  ഇട്ടു നിക്കുമ്പോഴാണ് അറിയുന്നത് പെണ് പടകൾ 90% ക്യൂവിൽ തന്നെ. ജസ്റ്റിൻ  സാറിനു കലി   കയറി. 
"പിള്ളേരെ നിനക്കൊന്നും നേരത്തും കാലത്തും യാത്ര ചെയ്യനമെന്നില്ലെ? അര മണിക്കൂര്‍. അതിനുള്ളിൽ റെഡി ആയിക്കൊളളണം. വേണേൽ ബോയ്സിന്റെ റൂം കൂടി എടുത്തോ.."
ഇത് കേട്ടതും നമ്മുടെ മിനി ടീച്ചർ ഓരോട്ടയോട്ടം. ചാടിക്കേറി റൂം പൂട്ടി നീരാട്ടന്ങു തുടങ്ങി. പെൺപിള്ളേർ പതിവ് പോലെ പുറത്തു ക്യൂവിലും. ഒന്നല്ല രണ്ടു!
                                           
മൂന്നാം ഭാഗം വായിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ