1/10/2012

ക്രഡിറ്റ് രക്ഷാ പൂജ

                         പഴയ തട്ടിപ്പു മന്ത്രവാദി ജയിലിൽ കിടന്നു ചിന്തിച്ചു, ഇനി പഴയ തട്ടിപ്പിനൊന്നും ഇല്ല. കുറച്ചു മാന്യമായി എന്തെങ്കിലും ചെയ്യണം.പഴയതു പോലെ പൂജയ്ക്കാണെന്നും പറഞ്ഞു സ്ത്രീകളുടെ ആഭരണം തട്ടിയെടുക്കുന്ന പരിപാടി ഒന്നും ഇനി വേണ്ടാ......
       അങ്ങനെ ജയിലിൽ വച്ചു നമ്മുടെ മന്ത്രവാദി ഇന്റർനെറ്റിനെ കുറിച്ച് പഠിച്ചു.
      പുറത്തിറങ്ങിയ ഉടനെ തന്നെ നെറ്റിൽ ഇങ്ങ്നെയൊരു പരസ്യമിട്ടു.
നിങ്ങളുടെ ക്രഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് സംരക്ഷിക്കപ്പെടാൻ മഹത്തായ ഓൺലൈൻ പൂജ!


പരസ്യം കണ്ട് പാസ് വേർഡ് നൽകിയവരുടെയെല്ലാം ഓൺലൈൻ മണി മന്ത്രവാദിയുടെ     accountലേക്ക് എത്തിക്കപ്പെട്ട് സുരക്ഷിതമാക്കപ്പെട്ടു കഴിഞ്ഞിരുന്നു!!!

നിങ്ങൾ പൂജയ്ക്ക് പങ്ക് കൊള്ളുന്നില്ലേ?

1 അഭിപ്രായം: