12/21/2011

ആത്മാവ്


നക്ഷത്രങ്ങൾ കാട്ടിത്തന്നൊരാ
പാതയിലൂടെ ഞാനലയവേ.....
കേട്ടു ഞാനൊരാർത്ത നാദം!
ഓടിയണഞ്ഞു ഞാനരുകിലേക്ക്...

                    അഹംഭാവത്തിൻ ശരങ്ങളേറ്റ്
                    പിടയുമെൻ ആത്മാവിനെ
                    കണ്ടു ഞാനവിടെ,മുറിവേറ്റ-
                    വശനായെന്നാത്മാവിനെ.......

കോരിയെടുത്തു ഞാനെൻ
ആത്മാവിനെയെൻ കരങ്ങളിലേക്ക്
ഊതിയുണക്കി ചോര പൊടിയും
മൂറിവുകളെ ധൃതിയിൽ....

                   പുളഞ്ഞു,എൻ മടിത്തട്ടിൽ
                   ആത്മാവ്,കഠിനമാം വേദനയാൽ
                   പ്രജ്ഞയറ്റ് വീണെൻ ആത്മാവിനെ
                   നെഞ്ചോട് ചേർത്തു ഞാൻ

ഇനിയൊരിക്കലും കൈവിടില്ല
ഞാനെൻ ആത്മാവിനെ......
വിട്ടു തരില്ല അഹങ്കാരമേ
നിൻ മുന്നിലേക്ക്.....

5 അഭിപ്രായങ്ങൾ:

 1. അഹങ്കാരത്തിന് മുമ്പില്‍ ആത്മാഭിനാം അടിയറ വയ്ക്കില്ല.
  നന്നായി

  മറുപടിഇല്ലാതാക്കൂ
 2. വാക്കുകൾ അധികം ആവർത്തിയ്ക്കുന്നത് വിരസഭാവം സൃഷ്ടിയ്ക്കുന്നതായി എനിയ്ക്കു തോന്നുന്നു. ഒരുപക്ഷേ എന്റെ തോന്നലാവാം.. ആശയം വളരെ ഇഷ്ടപ്പെട്ടു, അവതരണവും....
  ...ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 3. നന്ദി മനോജ് കെ.ഭാസ്കര്‍

  @കൊട്ടോട്ടിക്കാരന്‍...
  വളരെ നാളുകൾക്ക് മുന്നേ കുറിച്ച് വരികളാണു.പോസ്റ്റാനെടുക്കുമ്പോൾ എനിക്കും അങ്ങനെ തോന്നിയിരുന്നു.......തുടക്കക്കാരന്റേതായ ആവേശം,അറിവില്ലായ്മ പിന്നെ ലേശം അഹങ്കാരവും......ഇനി മുതൽ ശ്രദ്ധിച്ചോളാം!
  വിമർശനത്തിനും ആശംസകൾക്കും നന്ദി.....

  @ പൊട്ടൻ നന്ദി......

  മറുപടിഇല്ലാതാക്കൂ
 4. ആശയം ഇഷ്ടായി ..കവിത ഇനിയും നന്നാക്കാമായിരുന്നു ..

  മറുപടിഇല്ലാതാക്കൂ