8/24/2010

റോസ്.....


                     ഒരു വല്ലാത്ത ദിവസം തന്നെ!എന്തൊരു മഴ.പനിയും കൂടിയായപ്പോള്‍ കേമം തന്നെ.ഇന്നെങ്കിലും ജോലിക്ക് പോയില്ലെങ്കില്‍.....
                    ഈ നശിച്ച മഴ ഒന്ന് തോന്നിരുന്നെങ്കില്‍.... കട്ടിലില്‍ ചുരുണ്ട് കുടിക്കിടന്നു കൊണ്ടു ഞാനോര്‍ത്തു.മഴ ഒരു ശല്യം തന്നെ!നിനച്ചിരിക്കാതെ മഴ പെയ്തതിനാലാകണം അവള്‍ ഇന്ന് വരാതിരുന്നത്.ഈ കുടുസ്സു മുറിയില്‍ താമസമാക്കിയതില്‍ പിന്നെ അവള്‍ വരാതിരുന്നിട്ടെയില്ല.
എന്നും പനിനീര്‍ പൂവിന്റെ ഗന്ധമാണ് അവള്‍ക്കു.പനിനീരിന്റെ വിശുദ്ധിയും കുളിര്‍മയും!ഒട്ടും ഔജിത്യമില്ലവള്‍ക്ക്.ആരുടെ മുന്നിലായാലും കൂസലില്ലാതെ വന്നെന്നെ തൊട്ടുരുമ്മി നില്‍ക്കും.എല്ലാരും കാണ്‍കെ എന്‍റെ മുടിയിഴകളെ താലോലിക്കും.അത്രയ്ക്ക് സ്വാതന്ത്ര്യമാണ് അവള്‍ക്കെന്നോട്.മറ്റുള്ളവര്‍ക്ക് മുന്നില്‍ അനുസരണകേടു കാട്ടുന്ന അവള്‍ എന്നോടിതുവരെയും അനുസരണകേടു  കാട്ടിയിട്ടില്ല. എന്നും എന്നോടു ഇഷ്ടമായിരുന്നവള്‍ക്ക്.
                    തണുത്തു വിറക്കുന്നുന്റായിരുന്നെങ്കിലും ഞാന്‍ ജനാലകള്‍ അടച്ചില്ല.അവള്‍ വരുന്നത് അത് വഴിയാണ്.പനിനീര്‍പൂവിന്റെ ഗന്ധവും പേറി!മഴയായതിനാലാകും അവള്‍ പതിവ് തെറ്റിച്ചത്.ഏറെ നേരം കഴിഞ്ഞല്ലോ?
                   പെട്ടെന്ന് തന്നെ കര്‍ട്ടനുകള്‍ പാറിപ്പറന്നു.ജനാലകള്‍ തുറന്നടഞ്ഞു.മഴത്തുള്ളികള്‍ ശക്തിയായി അകത്തേക്ക്  തെറിച്ചു.പനിനീര്‍ പൂവിനു പകരം പുതു മണ്ണിന്റെ മണം.ഓ ഇതവളല്ല.അവള്‍ ഒരിക്കലും ഇങ്ങനെയല്ല.
            "എന്‍റെ റോസ് നീ എന്താണ് വരാത്തത്?"
                   മഴയെ ഉറക്കെ ശപിച്ചു കൊണ്ട് ഞാന്‍ പ്രഭാത കൃത്യങ്ങള്‍ ചെയ്തു തയ്യാറായി.കുടയുമെടുത്ത്  ഓഫീസിലേക്ക് ഞാനിറങ്ങി.മഴ അപ്പോഴും തകര്‍ത്തു പെയ്യുകയായിരുന്നു.റോസ് ,അവള്‍ ഇനിയും വന്നിട്ടില്ല. 
                   കുറച്ചു ദൂരം നടന്നു കാണും.എവിടെ നിന്നോ ഒരു പെണ്‍കുട്ടി ഓടി വന്നു എന്‍റെ കുടക്കീഴില്‍ കയറി.അവള്‍ക്കു പനിനീര്‍ പൂവിന്റെ ഗന്ധമായിരുന്നു.എന്‍റെ റോസിന്റെ അതെ ഗന്ധം!പക്ഷെ ഇവള്‍?
"വല്ലാതെ പനിക്കുന്നുണ്ടല്ലോ?"അവള്‍ എന്നോടു ചോദിച്ചു.
                 ഞാന്‍ ഒന്നും മിണ്ടിയില്ല.
" ധൃതി പിടിച്ചു എങ്ങോട്ടാ?"
                           ഞാനൊന്ന് ചിരിച്ചതെയുള്ള്.അവള്‍ പിന്നെയും എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു.മൂളലുകളില്‍ ഞാന്‍ മറുപടിയൊതുക്കി. റോസ് മാത്രമായിരുന്നു എന്‍റെ മനസ്സില്‍.

                      അറിയാതെ എപ്പോഴോ അവളുടെ മുടിയിഴകളില്‍ തിരുകിയിരുന്ന പനിനീര്‍ റോസയില്‍ എന്‍റെ മിഴികള്‍ ഉടക്കിയെന്നു  തോന്നുന്നു.അല്ലെങ്കില്‍ ഇങ്ങനെ ചോദിക്കില്ലായിരുന്നല്ലോ?
'റോസിനെ അത്രയ്ക്ക് ഇഷ്ടമാണല്ലേ?'
"അതെ."
"നിങ്ങള്ക്ക് എന്നില്‍ റോസിനെ കാണാനാകുന്നില്ലേ?"
"പക്ഷെ എന്‍റെ റോസിന്റെ രൂപം?"
                    അവളെന്നെ പതുക്കെ തഴുകി.എന്നോടു കൂടുതല്‍ ചേര്‍ന്ന്,എന്‍റെ മുടിയിഴകളെ മാടിയുതുക്കി കൊണ്ടു അവള്‍ പറഞ്ഞു
"ഞാനാണ് നിങ്ങളുടെ റോസ്.ഇത്രയും നാള്‍ നിങ്ങളെ പ്രണയിച്ച നിങ്ങള്‍ പ്രണയിച്ച റോസ്!"
                           ഞാനവളെ വിശ്വസിച്ചു.എന്‍റെ റോസ്!ഞാനവളുടെ കണ്ണുകളിലേക്കു നോക്കി.പെട്ടെന്ന്!
                 അവള്‍ എന്നെ റോഡിനു വശത്തേക്ക്  തള്ളി.ഒരു ലോറി ചീറിപ്പാഞ്ഞു  പോയി.പോസ്ടിലിടിച്ചു എന്‍റെ തലയില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു.
"റോസ്....."ഞാനുറക്കെ വിളിച്ചു.
                     ബോധം തെളിയുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു.അരികില്‍ ആരൊക്കെയോ നില്‍ക്കുന്നു.ഞാന്‍ അവരോടു റോസിനെ അന്വേഷിച്ചു
പക്ഷെ അവരാരും റോസിനെ കണ്ടിട്ടില്ല
"നിങ്ങള്‍ ഒറ്റയ്ക്ക് റോഡില്‍ കൂടി ഒറ്റയ്ക്ക് സംസാരിച്ചു കൊണ്ട് പോകുന്നത് ഞങ്ങള്‍ കണ്ടിരുന്നു.വട്ടായിരിക്കുമെന്നാ കരുതിയത്‌.ആ ലോറി നിങ്ങളുടെ ജീവനെടുതീനെ.എങ്ങനെ നിങ്ങള്‍ രക്ഷപ്പെട്ടെന്ന് ഞങ്ങള്‍ക്ക് ഇത് വരെയും മനസ്സിലായിട്ടില്ല." അവരിലൊരാള്‍ പറഞ്ഞു.
                         ഞാന്‍ കഥകളൊക്കെ പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല.അങ്ങനെയൊരു പെണ്‍കുട്ടിയെ എന്‍റെ കുടക്കീഴില്‍ അവര്‍ കണ്ടിട്ടില്ലത്രേ..മാത്രമല്ല എനിക്ക് വട്ടാണെന്ന് സ്ഥിരീകരിക്കുക കൂടി ചെയ്തു.
                  എനിക്കും അങ്ങനെ തോന്നാതിരുന്നില്ല.ഇനി പനി എന്‍റെ ബുദ്ധിയെ ബാധിച്ചുവോ?ഞാന്‍ എന്‍റെ കൈകള്‍ മണത്തു നോക്കി. പനിനീര്‍പൂവിന്റെ ഗന്ധം!!!
റോസ് അപ്പോള്‍ നീ?
             മറ്റുള്ളവര്‍ യാത്ര പറഞ്ഞു പോയി.കണ്ണുകള്‍ അടച്ചു ഞാന്‍ റോസിനെ ഓര്‍ത്തു.
"റോസ്.......റോസ്.....ഇങ്ങടുത്തു വരൂ....."

             ആരോ അരികില്‍ വന്നതായി തോന്നി.ഞാന്‍ കണ്ണുകള്‍ മെല്ലെ തുറന്നു.മുന്നില്‍ റോസ്!വെള്ള സാരിയണിഞ്ഞു.....
"റോസ് അപ്പോള്‍ നീ.....?"
                 പനിനീര്‍പൂവിനു പകരം മരുന്നുകളുടെ ഗന്ധം.....എനിക്ക് വല്ലാതെ തോന്നി.
"എന്‍റെ പേരെങ്ങനെ അറിയാം?"മരുന്ന് പെട്ടി താഴെ വച്ചവള്‍ ചോദിച്ചു.
                        എനിക്കാശ്വാസമായി.അവള്‍ ഇവിടുത്തെ നഴ്സാണ്.എന്‍റെ റോസ് അല്ല.
"എന്‍റെ പേരെങ്ങനെ അറിയാം?"അവള്‍ വീണ്ടും ചോദിച്ചു.
                         റോസിന്റെ അതെ ശബ്ദം."റോസ്... ...നീ....."
"അതെ ഞാന്‍ റോസ് ആണ്.നിങ്ങള്ക്ക് എങ്ങനെ മനസ്സിലായി?"
                        ഞാന്‍ എല്ലാം അവളോടു പറഞ്ഞു.അവള്‍ അദ്ഭുതപ്പെട്ടു.
"നിങ്ങളുടെ ആ റോസ് ഞാനാകില്ല.പക്ഷെ എന്‍റെ സ്വപ്നങ്ങളില്‍ നിങ്ങള്‍ എപ്പോഴൊക്കെയോ കടന്നു വന്നിട്ടുണ്ട്."അവള്‍ എന്‍റെ കണ്ണുകളിലേക്കു  നോക്കി.
"റോസ്....."
                          അവള്‍ എന്നിലേക്ക്‌ മരുന്നുകള്‍ കുത്തി വച്ചു.റോസിന്റെ കൈകളുടെ അതെ കുളിര്‍മ്മ.
"മഴ തോന്നിട്ടുന്ടു.ആ ജനാലകള്‍ തുറന്നിടട്ടെ?"
                          ജനാലകള്‍ തുറന്നപ്പോള്‍ ഒരു മന്ദ മാരുതന്‍ അകത്തേക്ക് കടന്നു വന്നെന്നെ തഴുകി.എന്‍റെ റോസിന്റെ അതെ ഗന്ധം.ഞാന്‍ അവളെ നോക്കി.അവളുടെ കൈയില്‍ ഒരു പനിനീര്‍ റോസ.അതവള്‍ എനിക്ക് തന്നു.അവളുടെ ഹൃദയം തരുന്ന വിശുദ്ധിയോടെ.
ഇപ്പോള്‍ അവള്‍ക്കു പനിനീര്‍ റോസയുടെ ഗന്ധമാണ്.മരുന്നുകളുടെയല്ല.
"റോസ് ഐ ലവ് യു..."
                   അവള്‍ പുഞ്ചിരിച്ചു.പനിനീരിനെക്കള്‍ മനോഹരമായ പുഞ്ചിരി.അവള്‍ കണ്ണുകള്‍ കൊണ്ടെന്തോ  പറഞ്ഞിട്ട് പോയി.
                           ഞാന്‍ പതിയെ തലയുയര്‍ത്തി നോക്കി.ജനാലയ്ക്കപ്പുറത്ത് ഒരു കൂട്ടം പനിനീര്‍ റോസാപൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്നു.മഴത്തുള്ളികള്‍ അവയുടെ ഭംഗി കൂട്ടിയിരിക്കുന്നു.
"നീ എന്‍റെ അരുകില്‍ എന്നുമുന്ടാകില്ലേ റോസ്?"ചോദ്യം അല്പം ഉറക്കെ ആയിപ്പോയി.
തിരിഞ്ഞു നോക്കി കൊണ്ടവള്‍ പറഞ്ഞു. "അതെ."

4 അഭിപ്രായങ്ങൾ:

 1. കഥകള്‍ വായിച്ചു. മനസ്സിന്റെ ഹാല്യൂസിനേഷന്‍സ് വിവരിക്കുന്ന ഈ കഥ ഇഷ്ടപ്പെട്ടു. ഇനിയും എഴുതൂ.

  മറുപടിഇല്ലാതാക്കൂ
 2. ആദ്യം വായന തുടങ്ങിയപ്പോള്‍ ഒരു സാദാ പ്രണയകഥയെന്നേ തോന്നിയുള്ളൂ. പക്ഷെ മനോഹരമായിട്ടുണ്ട്. ഒന്ന് കൂടെയൊക്കെ ശ്രമിച്ചാല്‍ നല്ല കഥകള്‍ എഴുതാന്‍ കഴിയും. ഉറപ്പ്.. (എന്ന് വച്ചാല്‍ ഇത് നല്ലതല്ല എന്നൊരഭിപ്രായമല്ല കേട്ടോ.. ഇതിലും മനോഹരമാക്കാന്‍ കഴിയും എന്നേ ഉദ്ദേശിച്ചുള്ളൂ)

  മറുപടിഇല്ലാതാക്കൂ
 3. ...

  നന്നായി..അവസാനം ഒരു പൂച്ചകുട്ടി രോസായി വരുംന്ന് കരുതി പക്ഷെ സമീര്‍ നല്ല ശൈലി സൂക്ഷിച്ചു....അഭിനന്ദനം

  മറുപടിഇല്ലാതാക്കൂ
 4. നല്ല അവതരണം.നല്ല fantasy.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ