1/14/2010

കുഞ്ഞവറാച്ചന്‍

കുഞ്ഞവറാച്ചന്‍-വയസ്സ് 65 .
തൊഴില്‍ - പ്രസക്തമല്ല.
ജീവിതാഭിലാഷം - താടകയായ ഭാര്യയില്‍ നിന്നുള്ള  മോചനം.
         കുഞ്ഞവറാച്ചന്റെ യഥാര്‍ത്ഥ പേര്  അവറാച്ചന്‍ എന്നാണു.രൂപം കൊണ്ട് കുഞ്ഞവറാച്ചന്‍ ആയി!
ആരെങ്കിലും "കുഞ്ഞവറാച്ചാ"  എന്ന് വിളിച്ചാല്‍ അവരുടെ തന്തക്കു വിളിക്കല്‍ പ്രധാന ഹോബ്ബി!
        ഒരിക്കല്‍ സ്ഥലത്തെ പോക്കിരികള്‍ ഒരു പണി ഒപ്പിച്ചു.നാട്ടിലെ അറിയപ്പെടുന്ന ജാര സന്തതിയായ മണിയെ കൊണ്ട്  "കുഞ്ഞവറാച്ചാ" എന്ന്  വിളിപ്പിച്ചു.
         കുഞ്ഞവറാച്ചന്‍ നോക്കിയപ്പോള്‍ മണി! എങ്ങനെ അവന്‍റെ തന്തക്കു വിളിക്കും?അവനു തന്തയില്ലല്ലോ???പക്ഷെ അങ്ങനങ്ങ് വിട്ടു കൊടുക്കാന്‍ പറ്റുമോ?
                         "കുഞ്ഞവറാച്ചന്‍ നിന്‍റെ തന്ത!"
പിന്നെ അവിടെ നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.മണി  കുഞ്ഞവറാച്ചന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു.
"അപ്പോള്‍ നിങ്ങളാണെന്റെ തന്ത അല്ലേ? കഴിഞ്ഞ ഇരുപത്തി നാല് വര്‍ഷമായി ഞാന്‍ തേടിക്കൊണ്ടിരുന്നത്‌ നിങ്ങളെയായിരുന്നു...എന്‍റെ അമ്മയെ ചതിച്ച ദുഷ്ട്ടാ.....വിടില്ല ഞാന്‍...."
               മണി കുഞ്ഞവറാച്ചനെ നല്ല വണ്ണം പെരുമാറി.പോക്കിരികള്‍ വല്ലാതെ പാടുപെട്ടു മണിയെ പിന്തിരിപ്പിക്കാന്‍.
               അങ്ങനെ തന്തയില്ലാതിരുന്ന മണിക്ക് പേരിനെങ്കിലും ഒരു തന്തയെ കിട്ടി. കുഞ്ഞവറാച്ചനു ഭാര്യയില്‍ നിന്നും  മോചനവും കിട്ടി.


               ഇപ്പോള്‍ കിട്ടിയത്: കുഞ്ഞവറാച്ചന്‍ ഇപ്പോള്‍ ആരെയും തന്തക്കു വിളിക്കാറില്ല.അഥവാ ആരെങ്കിലും "കുഞ്ഞവറാച്ചാ" എന്ന് വിളിച്ചാല്‍ മുണ്ട് പൊക്കി കാണിക്കും.അതാകുമ്പോള്‍ ആരുടേയും പിതൃത്വം തലയിലാകില്ലല്ലോ!!!


4 അഭിപ്രായങ്ങൾ:

  1. "കുഞ്ഞവറാച്ചന്‍ നിന്‍റെ തന്ത!"

    ചെറുതാണെങ്കിലും നന്നാക്കി.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്. പുതിയ പോസ്റ്റുകൾ ഇടുമ്പോൾ ഇനിയും വരാം

    മറുപടിഇല്ലാതാക്കൂ