11/21/2009

കക്കൂസിന്റെ ചരിത്രം!!!

           ഇനിയിവിടെ പ്രതിപാദിക്കാന്‍ പോകുന്ന കാര്യങ്ങള്‍ തികച്ചും യാതാര്‍ത്യമായതാണ് .അങ്ങനെയല്ല എന്നാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് വെറും തോന്നലാണെന്ന് മനസ്സിലാക്കുക.
            ആദ്യമായ് ഒരു ചോദ്യം."കക്കൂസ് കണ്ടുപിടിച്ചത് ആരാണ്?"
     തിരിചിങ്ങോട്ടൊരു ചോദ്യം വായനകാരാ നിന്‍റെ മനസ്സില്‍ നോം കാണുന്നു."ഇന്ത്യനോ അതോ യൂറോപ്യനോ?   "അല്ലേ?   
ആലോചിച്ചു തല പുണ്ണാക്കണ്ട.രണ്ടും ഇന്ത്യന്‍ ആണ്.എന്ന് പറഞ്ഞാല്‍ പോരാ തനി നാടന്‍.തനി കേരളിയന്‍ എന്ന് കേട്ടപ്പോള്‍ വിശ്വാസമായില്ല അല്ലേ?പിന്നും ഒരു പാട് ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടാകും അല്ലേ?ഒന്നെങ്ങനെ നാടനും മറ്റവന്‍ തനി വിദേശിയുമായി?എന്നല്ലേ അതില്‍  പ്രമുഖ  ചോദ്യം?
അതൊരു ചരിത്രമാണ്.എനിക്ക് മാത്രമറിയാവുന്ന ചരിത്രം.അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുകയാണ്.ഏയ്‌ ഞാന്‍ ഗവേഷണം നടത്തി കണ്ടു പിടിച്ചതൊന്നുമല്ല.എനിക്കൊരാള്‍ വെളിപ്പെടുത്തി തന്ന ഒരു രഹസ്യമാണ്.അങ്ങേര്‍ക്കു ഇതെവിടെ നിന്നും കിട്ടി എന്നൊന്നും എനിക്കറിയില്ല.ചോദിച്ചു നോക്കാമെന്ന് വച്ചാല്‍ അയാള്‍  ജീവിച്ചിരിപ്പുമില്ല.അതെക്കുറിച്ച് ഓര്‍ത്തു തല പുണ്ണാക്കണ്ട.നമുക്ക് കാര്യത്തിലേക്ക് വരാം.
ഞാന്‍ ആദ്യമേ സൂചിപ്പിച്ചല്ലോ ഇത് ചരിത്രമാണ്.ഇപ്പോള്‍ മാത്രം എഴുതപ്പെട്ട ചരിത്രം.

പണ്ട് വളരെ പണ്ട് നമ്മുടെ മഹാബലിക്കു ശേഷം നടന്ന സംഭവമാണ്.കേരളത്തിന്റെ തെക്ക് മൂലയ്ക്ക് ഉള്ള കരപുരം എന്ന നാട്ടു രാജ്യത്താണ് ഈ സംഭവം നടക്കുന്നത്.അന്നീ നാട്ടില്‍,അല്ല ലോകത്തൊരു നാട്ടിലും കക്കൂസില്ലായിരുന്നു.നാട്ടുകാരെപ്പോലെ തന്നെ നമ്മുടെ കരപുരം വാഴും കോശിതംപുരാനും കുറ്റിക്കാടുകളെ തന്നെയാണ് തന്‍റെ 'പള്ളിപ്പോക്കിനായി' ആശ്രയിച്ചിരുന്നത്.അതിനായി കൊട്ടാരത്തിനരുകിലായി പള്ളിക്കാടും നട്ടു വളര്‍ത്തിയിരുന്നു.
അന്നും പതിവ് പോലെ ഏതാണ്ട് ഒരു പത്തു മണിയോടടുപ്പിച്ച്‌ അദ്ദേഹം ഒരു തൊട്ടി വെള്ളവുമായി പള്ളിക്കാട്ടിലേക്ക്‌ കയറി.മാലപ്പടക്കത്തിന്റെയും കതിനാ വെടിയുടെയും അകമ്പടിയോടെ അങ്ങനെ ആറാട്ടിക്കൊണ്ടിരിക്കുംപോഴാനു  അത് സംഭവിച്ചത്,അദ്ദേഹത്തിന്റെ പള്ളിക്കിട്ടു ക്ഷമിക്കണം പള്ളക്കിട്ട് ഏതോ ഒരു ജന്തു ഒരു കടി!!!(സാധാരണയായി രാജാവിന്റെ പള്ളിപ്പോക്കിനിടക്ക് ഒരീച്ച പോലും അത് വഴി വരില്ല,പേടിച്ചിട്ടൊന്നുമല്ല ഒരു നൂറു വാര അകലെ എത്തുമ്പോഴേ ബോധം പോകും,പിന്നാ.)
രാജാവ് ഉയര്‍ന്നു ചാടി,കടി കൊണ്ടിടത് നിന്നും ചോരയൊലിക്കുന്നു.മുണ്ടും പൊക്കി ഓടി,നേരെ വൈദ്യരുടെ അടുക്കലേക്കു.
എന്തിനേറെ പറയുന്നു,കഷായവും ചൂട് വയ്ക്കലുമായി ആഴ്ച രണ്ടു പോയിക്കിട്ടി.    രാജാവിനിപ്പോള്‍ മനസ്സമാധാനമായിട്ട് മുറിക്കു പുറത്തിറങ്ങാന്‍ വയ്യ.പള്ളക്കിട്ട് പള്ളിക്കടി കിട്ടിയ കഥയൊക്കെ നാട്ടില്‍ പാട്ടായി.അത് പോട്ടെ എന്ന് വയക്കാം.മനസ്സമാധാനമായിട്ട് മുറിക്കു പുറത്തിറങ്ങാന്‍ വയ്യെന്ന് ആയിരിക്കുന്നു.പള്ളിപ്പോക്കിനെ കുറിച്ചോര്‍ക്കുമ്പോള്‍ അറിയാതെ ഒരു നീറ്റല്‍.ഇതിനൊരു പരിഹാരം കണ്ടേ തീരൂ.
അടുത്ത മന്ത്രി സഭയില്‍ പ്രശ്നം ചര്‍ച്ച ചെയ്യപ്പെട്ടു.ഇത് രാജാവിന്‍റെ മാത്രം പ്രശ്നമല്ല.നാളെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്.അങ്ങനെ മന്ത്രി സഭ തീരുമാനിച്ചു.ഈ പ്രശ്നത്തിനു ലളിതവും സുരക്ഷിതവുമായ ഒരു പോംവഴി കൊട്ടാരം കണ്ടുപിടിത്തക്കാരന്‍ കണ്ടെത്തണം.ഇല്ലെങ്കില്‍ തല പോകും.
കണ്ടുപിടിത്തക്കാരന്‍ ഞെട്ടി.കാരണം ഇതത്ര എളുപ്പമുള്ള കാര്യമല്ല.ഇത്രയും നാളും തോഴിമാരുടെ അടുക്കല്‍ നിന്നും രാജാവിന്‍റെ വസ്തുക്കള്‍ കണ്ടു പിടിച്ചാല്‍ മതിയാരുന്നു.നാളിത്രയുമായിട്ടും രാജാവ് കൊടുക്കുന്നതാണോ അതോ തോഴിമാര്‍ അടിച്ചു മാറ്റുന്നതാണോ എന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല പിന്നാ ഇത്.
അയാള്‍ വീട്ടിലിരുന്നും കിടന്നും ആലോചിച്ചു.ഒരു രക്ഷയുമില്ല.അവസാനം ഭാര്യ ഒരു പോംവഴി കണ്ടു പിടിച്ചു.കൊച്ചു കുട്ടികളെ നമ്മള്‍ കാലിലിരുത്തി കാര്യം സാധിക്കില്ലേ അതൊന്നു പരീക്ഷിച്ചു കൂടെ എന്നവള്‍.
തന്‍റെ ഭാര്യയുടെ ബുദ്ധിയില്‍ അയാള്‍ അഭിമാനം കൊണ്ട്.ഉടനെ തന്നെ അത് പരീക്ഷിച്ചു നോക്കി.ഒരു കണ്ടു പിടിത്തക്കാരനായാല്‍ അങ്ങനെ തന്നെ വേണമല്ലോ!
ഭാര്യയുടെ കാലില്‍ ചാടി കയറിയിരുന്നതും അവള്‍ അയാളെ എടുത്തിട്ടലക്കി.ഭാര്യയുടെ കൈക്കരുത്തില്‍ അയാള്‍ക്ക്‌ അഭിമാനം തോന്നിയില്ല.പക്ഷെ അവളുടെ കാല്‍ക്കരുത്തില്‍ അയാള്‍ക്ക്‌ നല്ല വേദന തോന്നി.ഏതായാലും ആ പദ്ധതി പൊളിഞ്ഞു.ഈ വിദ്യയും കൊണ്ട് ചെന്നാല്‍ തല മാത്രമല്ല വേറെ പലതും പോകും.കണ്ടു പിടിത്തക്കാരന്‍ ആലോച്ചനയോടാലോചന തന്നെ.എവിടെ?അതിനു തലക്കകത്ത് വല്ലതും ഉണ്ടെങ്കിലല്ലേ വല്ലതും കിട്ടൂ!
തല പോകാന്‍ ഇനി രണ്ടു ദിവസം കൂടിയേ ഉള്ളൂ.ഭാര്യ ഇങ്ങേരുടെ ഈ തൊന്തരവ്‌ കണ്ടു കുട്ടികളെയും കൊണ്ട് അവളുടെ വീട്ടിലേക്കു എസ്കേപി.ഇനി പിള്ളാരുടെ മുന്‍പില്‍ വച്ചെങ്ങാനും ഇങ്ങേര്‍ ചാടി കയറിയാലോ?ച്ചേ..........
എന്തെങ്കിലും കഴിക്കാമെന്നു കരുതി അടുക്കളയില്‍ കയറിയപ്പോഴാണ് അയാള്‍ അത് കണ്ടത്.തന്‍റെ ശ്വാനന്‍ അടുപ്പിനു മുകളില്‍ കയറിയിരുന്നു കാര്യം സാധിക്കുന്നു.ഐഡിയാ...........അയാളുടെ മനസ്സില്‍ പലതും മിന്നിത്തെളിഞ്ഞു.അയാള്‍ വേഗം തന്നെ പണി തുടങ്ങി.ഒരു പഴയ കസേരയും കുറെ കളിമണ്ണും ഉപയോഗിച്ച് അയാള്‍ ഇന്നത്തെ യൂറോപ്യന്റെ പ്രാകൃത രൂപം ഉണ്ടാക്കി.പല പരീക്ഷണങ്ങളും നടത്തി തൃപ്തിപ്പെട്ടു.
കൃത്യ  ദിവസം അയാള്‍ അത് കൊട്ടാരത്തിലെത്തിച്ചു.
രാജാവിനും കൂട്ടര്‍ക്കുമുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു.അത് കൊണ്ട് തന്നെ അദ്ദേഹം അത് അപ്പോള്‍ തന്നെ പരീക്ഷിച്ചു.കൊള്ളാം.അത്യുഗ്രന്‍....
അങ്ങനെ കൊട്ടാരം കണ്ടുപിടിത്തക്കാരന് നിരവധി സമ്മാനങ്ങളും കിട്ടി.മാത്രമല്ല മന്ത്രിമാര്‍ തുടങ്ങി സര്‍വ പ്രമാണിമാര്‍ക്കും ആ സാധനം ഉണ്ടാക്കി കൊടുക്കാനുള്ള കരാറും കിട്ടി.'സുഖാസന അമേദ്യ നിര്‍മാര്‍ജ്ജന യന്ത്രം' എന്ന പേരില്‍ അത് വിപണിയിലെത്തി.ആ യന്ത്രം വിറ്റു നമ്മുടെ കണ്ടുപിടിത്തക്കാരന്‍ വളരെയധികം പണം സമ്പാദിച്ചു.
എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു.പലര്‍ക്കും പയ്ല്സ്,മൂലക്കുരു.ഇന്‍ഫെക്ഷന്‍ എന്ന് വേണ്ട സകലമാന അസുഖങ്ങളും പിടിപെട്ടു.രാജാവിനും കിട്ടി പലതും.എന്തായാലും എല്ലാവരും കൂടി കണ്ടെത്തി-അമ്മുടെ പുതിയ യന്ത്രം തന്നെ കാരണം.
കണ്ടുപിടിത്തക്കാരന് ആകെ ഗുലുമാലായി എന്ന് പറഞ്ഞാല്‍ മതി.ഇതിനും പരിഹാരം കാണേണ്ട ചുമതല അയാളുടെ മണ്ടക്കായിക്കായി.അങ്ങനെ ആകെ വട്ടു പിടിച്ചു വീടിനു പുറത്തിറങ്ങിയ നേരത്താണ് അത് കണ്ടത്!നമ്മുടെ ശ്വാനന്‍ മുറ്റത്തൊരു കുഴി കുത്തുകയാണ്.എന്നിട്ട് അവന്‍ രണ്ടു തടിക്കഷണം നീക്കി കൊണ്ട് വന്നു അടുപ്പ് പോലെയാകിയിട്ടു കാര്യം സാധിച്ചു.കണ്ടുപിടിത്തക്കാരനെ കണ്ടപ്പോള്‍ ഒരു പുച്ഛം അവന്‍റെ മുഖത്തുണ്ടായി.എങ്കിലും പുതിയ ഒരു കണ്ടുപിടിത്തം നടത്തിയതിന്റെ അഹങ്കാരം അവനില്ലായിരുന്നു.
നമ്മുടെ  കണ്ടുപിടിത്തക്കാരന്‍ "ഗുരുവേ നമിച്ചാലും" എന്ന് പറഞ്ഞു ശ്വാനന്റെ  കാല്‍ക്കല്‍ വീണു.അതല്‍പ്പം കടന്നു പോയി.ഉറക്കെ കുറച്ചു കൊണ്ട് ശ്വാനന്‍ ഓടി രക്ഷപ്പെട്ടു.അവനെന്തോ തെറ്റിധരിചെന്നു തോന്നുന്നു.
ഏതായാലും അങ്ങനെ അയാള്‍ കക്കൂസിന്റെ പ്രാകൃത രൂപം കണ്ടു പിടിച്ചു.
എന്തായാലും പുതിയത് ഏറ്റു.യാതൊരു പാര്‍ശ്വ  ഫലങ്ങളില്ലാത്ത  ആ കണ്ടുപിടിത്തത്തെ ജനങ്ങള്‍ സ്വീകരിച്ചു.പക്ഷെ മറ്റവനെ നിര്‍മാര്‍ജ്ജനം ചെയ്യേണ്ട ചുമതലയും കണ്ടുപിടിത്തക്കാരന്   വന്നു.ഉപയോഗിച്ച് പഴകിയ അത്രയും   സാധനങ്ങള്‍ എന്ത് ചെയ്യും?പ്രശ്നമാണ്?
കണ്ടുപിടിത്തക്കാരന്‍ തന്‍റെ ഗുരുവിനെ തേടിയലഞ്ഞു കുറെയേറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ശ്വാനന്നെ കണ്ടെത്തി.പക്ഷെ അയാളെ കണ്ടതും അവന്‍ വലിച്ചു വാരി ഓടാന്‍  തുടങ്ങി.അവന്‍റെ തെറ്റിധാരണ മാറിയില്ലെന്ന് തോന്നുന്നു.അയാള്‍ പിറകെയോടി.അവസാനം ശ്വാനന്‍ കടലില്‍ ചാടി നീന്തി രക്ഷപ്പെട്ടു കളഞ്ഞു.
കണ്ടുപിടിത്തക്കാരന് വീണ്ടും ബുദ്ധി തെളിഞ്ഞു.
ബാക്കി   വന്ന ആ പഴയ കസേര കക്കൂസെല്ലാം കൂടി ഒരു വലിയ ആളില്ലാ കപ്പലില്‍ കയറ്റി സമുദ്രത്തിലേക്ക് വിട്ടു.അത് ആടിയുലഞ്ഞു യൂറോപ്യന്‍ തീരത്ത് എത്തപ്പെട്ടു.അവിടത്തെ ഏതോ ഒരു കണ്ടുപിടിത്തക്കാരന്‍ അത് എന്താണെന്ന് മനസ്സിലാക്കി.അയാള്‍ അതിനെ മോഡി പിടിപ്പിച്ചു വിപണിയിലെത്തിച്ചു.അങ്ങനെ ഇവിടെ ആര്‍ക്കും വേണ്ടാതെ കിടന്ന നാടന്‍ അവിടെ സ്റ്റാര്‍ ആയി -യൂറോപ്യനായി.(ഏതായാലും അത് കൊണ്ട് ഒരു ഗുണമുണ്ടായി...അങ്ങ് സമുദ്രങ്ങള്‍ക്ക് അപ്പുറം     ഏതോ ഒരു നാടുണ്ടെന്നും അവര്‍ മഹാ പരിഷ്കാരികലാനെന്നും അവര്‍ മനസ്സിലാക്കി).
ഇങ്ങു കരപുരത്തിപ്പോള്‍ എല്ലാവര്ക്കും സമാധാനമായി-ഒരാള്‍ക്ക്‌ അല്ല രണ്ടു പെര്‍ക്കൊഴിച്ചു.കണ്ടുപിടിത്തക്കാരന് ഇപ്പോള്‍ ഒറ്റയ്ക്ക് നടക്കാന്‍ വയ്യ.നമ്മുടെ ശ്വാനന്‍ ഒളിയാക്രമണം തുടങ്ങിയിരിക്കുന്നു.നേര്‍ക്ക്‌ നേര്‍ കണ്ടാല്‍ അവന്‍ ഓടിയൊളിക്കും.

തന്‍റെ ചാരിത്ര്യം സംരക്ഷിക്കുവാനോ അതോ തന്‍റെ കണ്ടുപിടിത്തങ്ങള്‍ എടുത്തിട്ട് എമാതിയതിനാണോ എന്തോ ശ്വാനന്‍ തന്‍റെ ഒളിയാക്രമണം തുടര്‍ന്ന് കൊണ്ടേയിരുന്നു.അതിനൊരു പരിഹാരം കാണാന്‍  കണ്ടുപിടിത്തക്കാരന് കഴിഞ്ഞതെയില്ല.
 
  

2 അഭിപ്രായങ്ങൾ: