11/19/2009

കഥ-മഹിഷാസുര വധം

ഇന്ന് അമ്പലത്തില്‍ തുള്ളാന്‍ വേണ്ടി ചിലങ്കയണിഞ്ഞു വാള്‍ കയ്യിലെടുത്തപ്പോള്‍ വെളിച്ചപ്പാടിനു അന്നാദ്യമായി തന്‍റെ തൊഴിലിനോട് അമര്‍ഷം തോന്നി.
വ്യവസായ പ്രമുഖനും മദ്യ വ്യാപാരിയുമായ പോത്തു വാസുവെന്ന വാസുദേവന്‍ മുതലാളിയെ അനുഗ്രഹിക്കണം.അത് തന്നെയാണ് വെളിച്ചപ്പാടിന്റെ ഇന്നത്തെ പ്രശ്നം.കാരണം അയാളെ പറ്റി വെളിച്ചപ്പാടിനു നന്നായിട്ടറിയാം.പെണ്‍വാണിഭം,കള്ളക്കടത്ത്,മയക്കു മരുന്ന്,സ്പിരിറ്റ്‌ കടത്തല്‍;പോത്തു വാസുവിന് മുഖങ്ങള്‍ ഏറെയാണ്‌.
ദേവിക്ക് മുന്നില്‍ തൊഴു കയ്യോടെ നില്‍ക്കുമ്പോള്‍ വെളിച്ചപ്പാടിന്റെ  മനസ്സ് ശാന്തമായി.ദേവീ ചൈതന്യം എന്നത്തേതിലും കൂടുതല്‍ തന്നിലേക്ക് ആവാഹിക്കപ്പെടുന്നതായി അയാള്‍ക്ക്‌ തോന്നി.ഉറഞ്ഞു തുള്ളി.ഭക്തര്‍ അത് കണ്ടു അദ്ഭുതപരതന്ത്രരായി.അനുഗ്രഹത്തിന് വേണ്ടി തല കുന്പിട്ടു നിന്ന വാസുദേവന്‍ മുതലാളിയുടെ നേര്‍ക്ക്‌ വാള്‍ പാഞ്ഞു ചെന്നു.രക്തം ചീറ്റി കൊണ്ടിരുന്ന പോത്തുവാസുവിന്റെ തല ഇടതു കയിലെടുത്തു വെളിച്ചപ്പാട് ആഞ്ഞു തുള്ളി.മഹിഷാസുരവധം കഴിഞ്ഞു ദേവിയാടിയ താണ്ഡവ നൃത്തം ആയിരുന്നു മനസ്സില്‍...പിറകില്‍ അമ്പലത്തിനകത്ത് മഹിഷാസുരന്റെ തലയും പിടിച്ചു ദേവി അത് നോക്കി നിന്നു,അഭിനവ മഹിഷാസുര വധം കഴിഞ്ഞ സംതൃപ്തിയോടെ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ