11/01/2009

കഥ-കാറ്റ്

കഥയും കഥാപാത്രങ്ങളും -ഇറാക്ക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണിത്.കഥയെക്കാലേറെ കഥാപാത്രങ്ങളുടെ സ്വഭാവം,അവരുടെ പ്രാധാന്യം മുഴച്ചു നില്‍ക്കുന്നു.വിഷയമല്ല കഥാപാത്രങ്ങളാണ് ഈ കഥയെ സ്വാധീനിക്കുന്നത്.
കഥാപാത്രങ്ങള്‍
ഇറാക്ക്-സമ്പന്ന രാഷ്ട്രങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ബലിയാടാകേന്ടി വന്ന രാജ്യങ്ങളുടെ പ്രതീകം
മിര്‍സ- യുദ്ധക്കെടുതികലുടെ ബാക്കിപത്രങ്ങളുടെ പ്രതീകം.
കാറ്റ്-ഇന്ത്യയെപ്പോലുള്ള സമാധാനകാംക്ഷികളായ രാഷ്ട്രങ്ങളുടെ പ്രതീകം.എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ശക്തിയില്ലാത്തതിനാല്‍ അടിച്ചമര്‍ത്തപ്പെടുകയാണിവര്‍.എങ്കിലും പ്രതീക്ഷകള് നശിക്കാതെ അവര്‍ ശ്രമിക്കുന്നു.
അമേരിക്ക- യുദ്ധക്കൊതിയന്മാരായ സമ്പന്ന രാഷ്ട്രങ്ങളുടെ പ്രതീകം.
പ്രസിഡണ്ട്‌ - സ്വേച്ചാധിപതികളും അധികാര മോഹികളും ക്രൂരന്മാരുമായ ഒരു പറ്റം പണക്കൊതിയന്മാരായ ഭരണാധികാരികളുടെ പ്രതീകം.
                   കാറ്റിന്‍റെ ചൂളം വിളിയൊഴിച്ചാല്‍ അവിടം ശ്മശാന മൂകമായിരുന്നു.അങ്കം കഴിഞ്ഞ കുരുക്ഷേത്ര ഭൂമി പോലെ എങ്ങും ശവ ശരീരങ്ങള്‍; വളരെയധികം വികൃതമായി കിടക്കുന്നു.കാരണം മറ്റൊന്നുമല്ല പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെ ശക്തി തന്നെ.വെടി മരുന്നിന്റെയും കരിഞ്ഞ മാംസത്തിന്റെയും ഗന്ധം കാറ്റിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. എങ്കിലും കാറ്റ് അവിടെ ചുറ്റിയടിച്ചു. വെറുതെയാണെന്നറിഞ്ഞിട്ടും!
അല്ലാ, ആരാണത്‌?ഈ യുദ്ധ ഭൂമിയില്‍ എന്തിനവന്‍ വന്നു?
അത് മറ്റാരുമല്ല മിര്‍സ അലി എന്ന പത്തു വയസ്സുകാരന്‍.
അവന്‍ ആരെയാണ് തെരെയുന്നത്?എന്തിനാണ് അവന്‍  കരയുന്നത്.....?
അവന്‍ തന്‍റെ പ്രിയപ്പെട്ട ഉമ്മയെയും അനുജത്തിയെയും തെരയുകയാണ്. അവര്‍ മിക്കവാറും മരിച്ചു കാണും. അല്ലെങ്കില്‍ അവന്‍റെ ശബ്ദത്തിനു പ്രതികരിച്ചേനെ.
അമേരിക്കന്‍ സേനയുടെ ഹീനമായ ആക്രമണത്തില്‍ അവന്‍റെ കൊച്ചുകൂര തകര്‍ന്നു പോയി.ഉമ്മയും അനുജത്തിയും എവിടെയാണാവോ? തന്‍റെ സുന്ദരമായ ഗ്രാമം ഇന്ന് തകര്‍ന്നു  തരിപ്പണമായിരിക്കുന്നു.പട്ടണം വരെ പോയിരുന്നതിനാല്‍ താന്‍ രക്ഷപ്പെട്ടു. ഇങ്ങനെ ശിക്ഷിക്കാന്‍ മാത്രം ഞങ്ങള്‍ എന്ത് തെറ്റാണ് അമേരിക്കയോട് ചെയ്തത്?നാടിനു വേണ്ടി പോരാടിയത് കൊണ്ട് പോരാടിയത് കൊണ്ട് ഉപ്പയെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഒരു തെറ്റും ചെയ്യാത്ത ഉമ്മയും അനുജത്തിയും.......
അവന്‍റെ കുഞ്ഞുമനസ്സിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല.
മന്കൂനകള്‍ക്കിടയിലിരുന്നു അവന്‍ കരഞ്ഞു.കാറ്റ് വളരെ അസ്വസ്ഥതയോടെ വീശിയടിച്ചു.വല്ലാത്തൊരു ചൂളം വിളി അവിടെ കേള്‍ക്കാമായിരുന്നു.അത് അടുത്തടുത്ത്‌ വരുകയാണ്.
അല്ല അത് കാറ്റിന്‍റെ ചൂളം വിളിയല്ല .അത് പോര്‍ വിമാനങ്ങളുടെ ശബ്ദമാണ്. കുറച്ചു നാളുകള്‍  കൊണ്ട് അത്രയൊക്കെ  അവന്‍ മനസ്സിലാക്കിയിരുന്നു.ശക്തമായ ഭയം അവനെ ബാധിച്ചു. അവന്‍ ഓടി എങ്ങോട്ടെന്നില്ലാതെ,ഒറ്റ ലക്ഷിയമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയെങ്കിലും സ്വന്തം പ്രാണന്‍ രക്ഷിക്കുക.എത്ര നേരം,എത്ര ദൂരം ഒടിയെന്നറിയില്ല.അവസാനം കാലുകള്‍ കുഴഞ്ഞപ്പോള്‍ തളര്‍ന്നു വീണു.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണല്‍തരികള്‍ക്ക്‌ മുകളില്‍ അവന്‍റെ മൃദുലമായ ശരീരം തളര്‍ന്നു കിടന്നു.തളര്‍ന്ന ശരീരത്തിനും മരവിച്ച മനസ്സിനും മരുഭൂമിയിലെ ചൂടോ മണല്തരികലുറെ മൂര്‍ച്ചയോ പ്രശ്നമായിരുന്നില്ല.വിശ്രമം അത് മാത്രമായിരുന്നു ആവശ്യം അല്ല അത്യാവശ്യം!
കഠിനമായ ചൂടും വെയിലും മിര്‍സ അറിയുന്നുണ്ടായിരുന്നില്ല.വരണ്ട ഉഷ്ണ കാറ്റ് അവന്‍റെ മുടിയിഴകളെ പാറിച്ചു കൊണ്ട് കടന്നു പോയതും അവന്‍ അറിയുന്നുണ്ടായിരുന്നില്ല.അത്ര ഏറെയായിരുന്നു  ക്ഷീണം.എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല.
"മിര്‍സ, ഏയ്‌ മിര്‍സ "
ആരോ വിളിക്കുന്നുണ്ടല്ലോ? അവന്‍ മെല്ലെ കണ്ണ് തുറന്നു.ആരെയും കാണുന്നില്ല.ചുറ്റും ഇരുട്ട് പരന്നിരിക്കുന്നു. അന്തരീക്ഷം തണുത്തു മരവിച്ചിരിക്കുന്നു. പ്രത്യേക സുഖമുള്ള ഒരു കാറ്റ് അവനെ തഴുകികൊണ്ട്‌ അവിടെ ചുറ്റിയടിച്ചു.
"മിര്‍സ ഇത് ഞാനാണ് കാറ്റ്."തന്‍റെ തണുത്ത കരങ്ങള്‍ കൊണ്ട് തലോടിക്കൊണ്ട് കാറ്റ് പറഞ്ഞു.
ഇപ്പോള്‍ കാറ്റിനു വെടിമരുന്നിന്ടെയോ ചോരയുടെയോ ഗന്ധമില്ല.അതിനു സ്നേഹത്തിന്‍റെ ഗന്ധമാണ്. കാറ്റ്  അവനെ ആശ്വസിപ്പിച്ചു.
"മിര്‍സ നിന്‍റെ കഥകളൊക്കെ എനിക്കറിയാം.നിന്നെയും നിന്‍റെ കുടുംബത്തെയും ഈ അവസ്തയിലാക്കിയവര്‍ക്കെതിരെ ഞാന്‍ പോരാടും."
മിര്‍സയെ ഒന്ന് കൂടി തലോടിക്കൊണ്ട് കാറ്റ് പാഞ്ഞു.അമേരിക്കയെ ലക്ഷിയമാകി  മരുഭൂമികള്‍ താണ്ടി മലനിരകളെ ഭേദിച്ച് സമുദ്രത്തിലേക്ക് കാറ്റ്‌ പാഞ്ഞു കയറി.രൌദ്ര ഭാവത്തോടെ അതിശക്തമായി കാറ്റ്‌ വീശിയടിച്ചു.അമേരിക്കന്‍ തീരത്തോട്  അടുക്കുന്തോറും കാറിന്റെ നാമവും മാറി.രീത്തയായും   കത്രീനയായും അത് വീശിയടിച്ചു.ചോരയ്ക്ക് പകരം ചോര,ജീവനു പകരം ജീവന്‍.തന്‍റെ പ്രത്യയ ശാസ്ത്രം വെളിപ്പെടുത്തി കൊണ്ട് കാറ്റ് അമേരിക്കന്‍ തീരങ്ങളെ തകര്‍ത്തു തരിപ്പണമാക്കി.
എന്നിട്ടും കലിയടങ്ങാഞ്ഞു കാറ്റ്‌ വൈറ്റ് ഹൗസ്‌ ലക്ഷിയമാക്കി പാഞ്ഞു.പക്ഷെ അവിടെ എത്തിയപ്പോഴേക്കും കാറ്റിന്‍റെ കരങ്ങള്‍ക്ക് ശക്തി ചോര്‍ന്നു തുടങ്ങിയിരുന്നു.കിതച്ചു കൊണ്ട് അവന്‍ വൈറ്റ് ഹൌസിനുള്ളില്‍ കടന്നു.തളര്‍ന്ന കരങ്ങള്‍ കൊണ്ട് പ്രസിഡന്റിന്റെ കഴുത്തിന്‌ കുത്തിപ്പിടിച്ചു. പക്ഷെ ഓടിയെത്തിയ സുരക്ഷാ ഭടന്മാരോട്‌  മല്ലിടാന്‍ കാറ്റിനായില്ല.തളര്‍ന്നു വീണ കാറ്റ് തുറന്കിലടയ്ക്കപ്പെട്ടു.
പിന്നീടെപ്പൊഴോ ശക്തി വീണ്ടെടുത്ത കാറ്റ് അവിടെ നിന്നും രക്ഷപ്പെട്ടു.അമേരിക്കയോട് എതിരിടാന്‍ തല്‍ക്കാലം തനിക്കു ശക്തി ഇല്ല എന്നറിഞ്ഞ കാറ്റ് പിന്നവിടെ നിന്നില്ല.
മിര്‍സയുടെ അടുക്കല്‍ പോയത് കൊണ്ട പ്രത്യേകിച്ച് കാര്യമില്ലെന്ന് അറിഞ്ഞത്  കൊണ്ടാകണം വല്ലാത്തൊരു മുരള്‍ച്ചയോടെ കാറ്റ് എങ്ങോട്ടെന്നില്ലാതെ പറന്നകന്നു.....

2 അഭിപ്രായങ്ങൾ:

  1. കാറ്റു പരന്നു അകന്നില്ല മാഷേ ...പ്രസിഡന്റിന്റെ ഉദ്ദ്യാനത്തില്‍ അയാള്‍ വൈകുന്നേരങ്ങളില്‍ ഇരിക്കുമ്പോള്‍ തഴികിയും മൂളിപ്പാട്ട് പാടിയും കഴിഞ്ഞു കൂടുവാ ......

    മറുപടിഇല്ലാതാക്കൂ
  2. അത് ശരിയാണല്ലോ മാഷേ.....
    ഓര്‍മ്മിപ്പിച്ചതിനു നന്ദി.......

    മറുപടിഇല്ലാതാക്കൂ