10/31/2009

കുഞ്ഞിക്കഥ-ടിപ്പര്‍

"അച്ഛാ നാളെയും ഫീസില്ലാതെ ചെന്നാല്‍ എന്നെ ക്ലാസില്‍ കയറ്റില്ല."എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ അയാളോട് പറഞ്ഞു.
"നാളെ എങ്ങനെയെങ്കിലും കൊടുക്കാം മോളേ."അയാള്‍ പണി സ്ഥലത്തേക്ക് പുറപ്പെട്ടു.
ടിപ്പറിന്റെ താക്കോല്‍ കൈ മാറുമ്പോള്‍ മുതലാളി പറഞ്ഞു."ലോഡ് കണക്കിനാ ശമ്പളം.മാക്സിമം ലോഡ് കയറ്റിയാല്‍ അത്രയും ശമ്പളം കിട്ടും."
ഒരു ഇരുപതു ലോടെങ്കിലും കയറ്റിയെന്കിലെ മകള്‍ക്കുള്ള ഫീസടയ്ക്കാനാകൂ.ടിപ്പറില്‍ മരണപ്പാച്ചില്‍ നടത്തുമ്പോള്‍ ആ ഒരു വിചാരമേ ഉണ്ടായിരുന്നുള്ളൂ.
മൂന്നാമത്തെ ട്രിപ്പിനു ഇടയില്‍ വഴിയെ പോയ വിദ്യാര്തിനികളെ തട്ടിത്തെറിപ്പിച്ചു കടന്നു പോകുമ്പോഴും അയാളുടെ മനസ്സില്‍ മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.


http://kathaakaaran.blogspot.com/

4 അഭിപ്രായങ്ങൾ:

 1. nee ithu veruthe kurichidunna vakkukalalla...
  ninte kanmunnil kanunna kazchakale alnkarikamayyyyyyyyy ezhuthanulla ninte kazhivinu oraayiram bhavukangalllllllll

  മറുപടിഇല്ലാതാക്കൂ
 2. അതെ ....നാം എപ്പോളും സ്വാര്‍ത്ഥന്‍ മാരായി മാറിപ്പോകുന്നു

  മറുപടിഇല്ലാതാക്കൂ
 3. നന്ദി.......
  ശരിയാണ്.പലപ്പോഴും സ്വാര്‍തത നമ്മെ ഭരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ