10/27/2009

നര്‍മ്മം-മറവി

പ്രശസ്തനായ ഒരു പ്രൊഫസ്സര്‍ പ്ലസ്ടു  വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കോച്ചിംഗ് ക്ലാസ്സ്‌ എടുക്കുകയായിരുന്നു.മറവിയെ എങ്ങനെ തറ പറ്റിക്കാം എന്നായിരുന്നു വിഷയം.
അദ്ദേഹം കുറെയേറെ കാര്യങ്ങള്‍ പറഞ്ഞു. മറവി എങ്ങനെ?എന്ത് കൊണ്ട്?അതിനെ എങ്ങനെ നിയന്ത്രിക്കാം?
താന്‍ ഒരിക്കലും  മറവിക്ക് അടിമപ്പെട്ടിട്ടില്ല, അതിനു കാരണം തന്‍റെ  ചിട്ടയായ ജീവിത രീതിയാണ് എന്നൊക്കെ അദ്ദേഹം സമര്‍തഥിച്ചൂ.
പെട്ടെന്ന് പുള്ളിയുടെ മൊബൈല്‍ ഫോണ്‍ സംഗീതം പൊഴിഞ്ഞു.മൊബൈലില്‍ എന്തൊക്കെയോ കുശുകുശുത്ത ശേഷം പുള്ളിക്കാരന്‍ ചോദിച്ചു.
"ആ!നമ്മള്‍ എവിടെയാ നിര്‍ത്തിയത്?"
"മറവിയെ പറ്റിയാ സാര്‍."കുട്ടികള്‍ ഒന്നടങ്കം പറഞ്ഞു.
അദ്ദേഹം വീണ്ടും വാചാലനായി.ജീവിതത്തില്‍ ഒരിക്കലും മറവി തന്നെ പിടി കൂടിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അപ്പോള്‍ ഒരു വിരുതന്‍ ചാടി എണീറ്റ്‌ പറഞ്ഞു."സാര്‍ പാന്റ്സിന്റെ സിബ്ബിട്ടിട്ടില്ല!"
സാര്‍ ഞെട്ടലോടെ തപ്പി നോക്കി.അതിലേറെ ഞെട്ടലോടെ മറ്റൊരു കാര്യം കൂടിയറിഞ്ഞു,അവിടെ സിബ്ബില്ല!
ഇനിയവിടെ നിന്നാല്‍ കൂടുതല്‍ നാറും എന്നറിഞ്ഞു കൊണ്ട് മുണ്ടും മടക്കി കുത്തി സാര്‍ ക്ലാസ്സില്‍ നിന്നും രക്ഷപ്പെട്ടു!!!


http://kathaakaaran.blogspot.com/

4 അഭിപ്രായങ്ങൾ: