10/31/2009

കഥ-നാളെ?

ഇന്നലെ
                  സ്വാര്‍ത്ഥമതികളായ  ഒരു പറ്റം ആള്‍ക്കാരുടെ ബന്ധനത്തില്‍ കിടന്ന സമാധാനത്തിന്‍റെ പ്രതീകമായ വെള്ളരിപ്രാവിനെ നിഷ്കളങ്കനായ ആ ബാലന്‍ തുറന്നു വിട്ടു.എന്നാല്‍,ലോകം മുഴുവന്‍ പറന്നു നടക്കാന്‍ ആഗ്രഹിച്ച വെള്ളരി പ്രാവിന്‍റെ ചിറകിലേക്ക് അവിവേകിയും ക്രൂരനും സാമ്രാജ്യ മോഹിയുമായ ഒരുവന്‍റെ തോക്കില്‍ നിന്നുമുതിര്‍ന്ന വെടിയുണ്ട തുളച്ചു കയറി.ആ പക്ഷി ബാലന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു.ബാലന്റെ പിഞ്ചു ഹൃദയം പിടഞ്ഞു.
ഇന്ന്
                  ആ പ്രാവിന്‍റെ മുറിവുണങ്ങി.ബാലന്‍ അല്പം കൂടി മുതിര്‍ന്നിട്ടുണ്ട്.പ്രാവിന്‍റെ സ്വാതന്ത്ര്യം ചെറിയൊരു ചരടിന്റെ നീളത്തിനു അനുസരിച്ച് കുറയ്ക്കപ്പെട്ടിരിക്കുന്നു.ആ ബാലന്‍ ഒരു ചരട് കൊണ്ട് ആ പ്രാവിന്‍റെ സ്വാതന്ത്ര്യത്തെ നിയന്ത്രിച്ചിരിക്കുന്നു.നിഷ്കളങ്കന്നായ അവന്‍റെ മറു കയ്യില്‍ ആറ്റം ബോംബ്‌!സമാധാനം കാത്തു സൂക്ഷിക്കാനുള്ള വഴി അതാണെന്ന് ആ ബാലന്‍ തിരിച്ചറിഞ്ഞു.
നാളെ?
 

http://kathaakaaran.blogspot.com/

5 അഭിപ്രായങ്ങൾ:

 1. മാഷേ ...ഭീകരം .....ഭീകരന്‍ ആക്കിയോ അവനെയും ....ലോകം ....ആ പ്രാവിനെ നിരയോഴിച്ചവനെ കിട്ടാതെ അവന്‍ ഇനി ചന്തയില്‍ അരിവാങ്ങാന്‍ പോണ സധുവിനോട് ആ പ്രതികാരം തീര്‍ക്കുമോ മാഷേ ....അല്ലെങ്കില്‍ നല്ല പ്രഭാതത്തെ മാലിന്യം പടരും മുന്‍പ്‌ .ആസ്വദിക്കാന്‍ ഇറങ്ങുന്ന പാവപ്പെട്ടവന്റെ മേലേക്കും ആകും അല്ലെ ....

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍11/04/2009 08:39:00 PM

  beautifully written..:)

  മറുപടിഇല്ലാതാക്കൂ
 3. ഒരിക്കലുമില്ല മാഷെ.കാരണം അവനൊരിക്കലും ക്രൂരനാകാനാകില്ല.ഒന്നോര്‍ത്താല്‍ ഇന്ന് ഇന്ത്യയുടെ അവസ്ഥയും ഇത് തന്നെയല്ലേ?

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍10/31/2015 12:33:00 PM

  പ്രാവ് = ഇസ്ലാം
  പ്രാവിനെ തുറന്നു വിട്ടു = ഇസ്ലാം മതം പ്രചരിപ്പിച്ചു.
  ബാലൻ = ഇസ്ലാം വിശ്വാസികൾ
  ഒരു കയ്യിൽ പ്രാവും മറു കയ്യിൽ ആറ്റം ബോംബും = ഒന്നുകിൽ ഇസ്ലാം മതം സ്വീകരിക്കുക അല്ലെങ്കിൽ കൊല്ലപ്പെടും.

  ഇതുപോലെ അല്ല നിങ്ങൾ ഉദ്ദേശിച്ചതെന്ന് പ്രതീക്ഷിക്കുന്നു. മത ഗ്രന്ഥങ്ങളെ എങ്ങനെയൊക്കെ വളച്ചൊടിക്കാൻ കഴിയുമെന്നതിനു ഒരു ഉദാഹരണം മാത്രമാണിത്.

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാത സുഹൃത്തേ, കഷ്ടം, എല്ലാറ്റിനേയും മതത്തിൽ ചേർത്ത് കാണുന്നതെന്തിനാ? സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവെന്നു കഥയിൽ ഉണ്ടല്ലോ?

  സാമ്രാജ്യ ശക്തികൾ എങ്ങനെയാണ് സമാധാന കാംക്ഷികളായ രാജ്യങ്ങളെ തകർക്കുന്നതെന്നും യുദ്ധ ഭീതിയിൽ അവർ ആറ്റം ബോംബ്‌ പോലുള്ള ആയുധങ്ങൾ സ്വന്തമാക്കുന്നതും മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.

  വെറുതെ എല്ലാത്തിലും മതം ഒഴിച്ച് കഴിക്കരുത്.

  മറുപടിഇല്ലാതാക്കൂ