10/27/2009

നര്‍മ്മം-സഹതാപം

കാലവര്‍ഷം കേരളത്തില്‍ ശക്തി പ്രാപിച്ചു.വടക്കന്‍ ജില്ലകള്‍ പേമാരിയും വെള്ളപ്പൊക്കവും മൂലം കഷ്ടപ്പെടുന്നു.തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയം.
അദ്ധ്യാപകന്‍: "കുട്ടികളെ,നിങ്ങള്‍ അറിഞ്ഞില്ലേ? വടക്കന്‍ ജില്ലകള്‍ പേമാരിയും വെള്ളപ്പൊക്കവും മൂലം കഷ്ടപ്പെടുകയാണ്.അവിടുത്തെ ആള്‍ക്കാരുടെ പാര്‍പ്പിടം,വസ്ത്രം,ഭക്ഷണം എന്നിവയെല്ലാം വളരെ കഷ്ടത്തിലാണ്.അതിനാല്‍ നാം അവരെ സഹായിക്കണം.അതിനു വേണ്ടി നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്യണം.നോക്കൂ,അവര്‍ അവിടെ പാര്‍പ്പിടം നഷ്ടപ്പെട്ടു വലയുമ്പോള്‍ നമ്മള്‍ ഇവിടെ സുഖിച്ചു കഴിയുന്നു.
അവര്‍ അവിടെ ഭക്ഷണത്തിനു വേണ്ടി ബുദ്ധിമുട്ടുന്നു.നമ്മളോ ?
പെട്ടെന്ന് ഒരു വിരുതന്‍ ചാടിയെനീട്ടു പറഞ്ഞു."ശരിയാണ് സാര്‍.നമ്മള്‍ അവരെ സഹായിക്കണം.അവരുടെ ബുദ്ധിമുട്ടുകള്‍ ഞങ്ങളും അറിയണം.അവരുടെ ഇല്ലായ്മകള്‍ ഞങ്ങളുടെയും ഇല്ലായ്മയാണ്.ഒരാഴ്ച്ചയായ്‌ അവിടെ സ്കൂളുകള്‍ അവധിയിലാണ്.അവിടുത്തെ കുട്ടികള്‍ക്ക് പഠിക്കാനാകുന്നില്ല.അതിനാല്‍ ഞങ്ങളും ഈ ആഴ്ച അവധിയെടുത്ത് അവരുടെ ദുഃഖത്തില്‍ പങ്കു ചേരുകയാണ്."
കു‌ട്ടികള്‍ ഇറങ്ങിപ്പോയത് നോക്കി നില്‍ക്കാനെ അധ്യാപകനായുല്ലു!!!


http://kathaakaaran.blogspot.com/

3 അഭിപ്രായങ്ങൾ: