10/28/2009

കുഞ്ഞിക്കഥ - കി(കു)റുക്കന്‍ഒരു കാട്ടില്‍ കിറുക്കനായ ഒരു കുറുക്കന്‍ ഉണ്ടായിരുന്നു.അവനെ കാട്ടിലെ മൃഗങ്ങളെല്ലാം കിറുക്കന്‍ എന്നാണു വിളിച്ചിരുന്നത്.
         തന്നെ  എന്തിനാണ് കിറുക്കന്‍ എന്ന് എല്ലാവരും വിളിക്കുന്നത് എന്ന് അവന്‍ ചോദിച്ചു.നീ കിറുക്കന്‍ ആയതു  കൊണ്ട് തന്നെ എന്ന് മറുപടിയും കിട്ടി.
         ഒരിക്കല്‍ അവന്‍ നാട്ടില്‍ കോഴിയെ പിടിക്കാനിറങ്ങി.അവനെ കണ്ടു നാട്ടുകാരെല്ലാം കൂടി 'കുറുക്കന്‍' എന്ന് ആക്രോശിച്ചു കൊണ്ട് ഓടിച്ചു.
         അവന്‍ അവിടെ നിന്നും രക്ഷപ്പെട്ടു.വഴിയരികില്‍ കണ്ട വൃദ്ധനോട് ചോദിച്ചു. "എന്നെയെന്തിനാ നാട്ടുകാര്‍ കുറുക്കന്‍ എന്ന് വിളിച്ചത്?'        
         'നീ കുറുക്കനായത് കൊണ്ട് തന്നെ!' വൃദ്ധന്‍ പറഞ്ഞു.
    തിരികെ കാട്ടിലേക്ക് നടക്കുമ്പോള്‍ കുറുക്കനൊരു സംശയം - "താന്‍ കുറുക്കനോ അതോ കിറുക്കനോ?"  
[വാല്‍ക്കഷ്ണം: ഇവിടെ പല രാഷ്ട്രീയക്കാര്‍ക്കും ഈ സംശയം തോന്നേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!!]


http://kathaakaaran.blogspot.com/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ